കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ആഗോള വിപണിയിലെ ഇലക്‌ട്രിക് വിപ്ലവത്തിനു മാറ്റുകൂട്ടി പുതിയ അയോണിക് 6 ഇവി സെഡാൻ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

അയോണിക് ഇലക്ട്രിക് വാഹന ശ്രേണിയിൽ നിന്നുള്ള ആദ്യ സെഡാൻ എന്ന വിശേഷണത്തിനു പുറമെ ഹ്യുണ്ടായിയുടെ സമർപ്പിത E-GMP ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ മോഡൽ കൂടിയാണ് അയോണിക് 6. കഴിഞ്ഞ വർഷം ആദ്യം പ്രദർശിപ്പിച്ച പ്രൊഫെസി കൺസെപ്റ്റുമായി ഇലക്ട്രിക് സെഡാന് നിരവധി സാമ്യങ്ങളുമുണ്ടെന്നാണ് മറ്റൊരു പ്രത്യേകതയായി എടുത്തു പറയാനാവുന്നത്.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി അയോണിക് 6 അടിസ്ഥാനപരമായി ഒരു യുണീക് സ്റ്റൈലിംഗിനൊപ്പം പ്രൊഫെസി കൺസെപ്റ്റിനെ ഒന്നുകൂടി മിനുക്കിയെടുത്ത പ്രൊഡക്ഷൻ കാറാണെന്നു പറയാം. എന്നാൽ മികച്ച ഡിസൈൻ ധാർമ്മികത നിലനിർത്താനും ദക്ഷിണ കൊറിയൻ ബ്രാൻഡിനു സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

MOST READ: Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

സീറോ-എമിഷൻ സെഡാൻ പാരാമെട്രിക് പിക്സൽ ലൈറ്റുകൾ പോലെയുള്ള ആധുനിക ഘടകങ്ങളുമായി കൂടിച്ചേരുമ്പോഴും റെട്രോ ഡിസൈൻ ശൈലി തന്നെയാണ് വാഹനം ഓർമപ്പെടുത്തുന്നത്. മുൻവശത്തെ ഒരു ഭാഗവും പിന്നിലെ ടെയിൽ സ്‌പോയിലറും വിന്റേജ് പോർഷ കാറുകളെ ഓർമിപ്പിക്കുന്നുണ്ട്.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

മുന്നിലും പിന്നിലും ബമ്പറുകളിലും ധാരാളം സജ്ജീകരണങ്ങൾ ഉണ്ടെങ്കിലും ലോ-ടെയിൽഡ് ഡിസൈൻ നമ്മെ വീണ്ടും പോർഷ കാറുകളെ ഓർമപ്പെടുത്തും. ഹ്യുണ്ടായി ലോഗോ അയോണിക് 6 ഇലക്‌ട്രിക് സെഡാന്റെ ഫോർവേഡ് ഡിപ്പിംഗ് ബോണറ്റിന് തൊട്ടുതാഴെയായാണ് നൽകിയിരിക്കുന്നത്. കൂടാതെ മുൻവശത്തെ വിൻഡ്ഷീൽഡ് ഇവിയുടെ രൂപത്തോട് നന്നായി യോജിക്കുന്നുമുണ്ട്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ബമ്പറിന്റെ അരികിലുള്ള വലിയ എയർ ഡക്‌റ്റുകൾക്കൊപ്പം സ്‌മാർട്ട് ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുള്ള വൃത്തിയുള്ള വശക്കാഴ്ച്ചയുമാണ് ഹ്യുണ്ടായി അയോണിക് 6 ഇവിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ സങ്കീർണമായ രൂപകൽപ്പനയുള്ള അലോയ് വീലുകളും കാറിന് മനോഹര രൂപമാണ് സമ്മാനിക്കുന്നതെന്ന് പറയാതെ വയ്യ.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

വൃത്താകൃതിയിലുള്ള പിൻഭാഗത്ത് നീളമേറിയ ബൂട്ട്ലിഡിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന ഫുൾ-വിഡ്ത്ത് ഡോട്ട് പാറ്റേൺ എൽഇഡി ടെയിൽ ലാമ്പുകൾ ഒരു ആകർഷണീയത നൽകുന്നുണ്ട്. എയറോഡൈനാമിക് ആകൃതിയിലുള്ള അയോണിക് 6 ഇവിയുടെ ബോഡിക്ക് 0.21 എന്ന കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ടെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

MOST READ: 6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാന് 2022 ലെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ അയോണിക് 5 എസ്‌യുവിയുമായി ധാരാളം സാമ്യതകളുമുണ്ട്. കൂടാതെ എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ അത്യാധുനിക ഫീച്ചറുകളാൽ വാഹനം സമ്പന്നവുമാണ്.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ട്വിൻ 12 ഇഞ്ച് സ്‌ക്രീനുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വർധിച്ച ക്യാബിൻ സ്റ്റോറേജിന് സഹായിക്കുന്ന ഫിസിക്കൽ ബട്ടണുകളുടെ കുറഞ്ഞ ഉപയോഗം എന്നിവയാണ് ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാന്റെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്.

MOST READ: Venue N Line ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; എത്തുന്നത് രണ്ട് വേരിയൻ്റുകളിൽ

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

അതോടൊപ്പം തന്നെ ഒരു പുതിയ സെന്റർ ടണൽ, താഴേക്ക് ചരിഞ്ഞ ഡോർ സിൽ ആംറെസ്റ്റ്, ആറ് രണ്ട് നിറങ്ങളുള്ള 64-കളർ ആംബിയന്റ് ലൈറ്റിംഗ് കളർ തീമുകൾ, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ മിററുകൾ എന്നിവയും ഇവിയുടെ ചില പ്രധാന സവിശേഷതകളാണ്.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ഇതിനു പുറമെ അധിക ലെഗ്റൂമിനായി അയോണിക് 5 എസ്‌യുവിയിൽ നിന്നും അധികമായി ഇലക്‌ട്രിക് സെഡാന്റെ വീൽബേസും കമ്പനി വിപുലീകരിച്ചു. അയോണിക് 6 ഇവിയുടെ ബാറ്ററി പായ്ക്കിനെ സംബന്ധിച്ചോ റേഞ്ചിനെ കുറിച്ചുള്ള കാര്യങ്ങളോ ഇതുവരെ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

എന്നിരുന്നാലും ബാറ്ററിയും മറ്റ് ഇന്റേണലുകളും E-GMP ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ച അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ റേഞ്ച് കഴിവുകൾ കുറച്ചുകൂടി മികച്ചതായിരിക്കുമെന്നാണ് അനുമാനവും.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

228 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വേരിയന്റിന് ഒരൊറ്റ ഇ-മോട്ടോർ സജ്ജീകരണമായിരിക്കും ഹ്യുണ്ടായി ഉപയോഗിക്കുക. അതേസമയം ഇരട്ട-മോട്ടോർ AWD സംവിധാനമുള്ള ഇലക്‌ട്രിക് സെഡാന് 324 bhp കരുത്തിൽ പരമാവധി 605 Nm torque വരെ വികസിപ്പിക്കാനും സാധിച്ചേക്കും.

കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാനിൽ 800V ഫാസ്റ്റ് ചാർജിംഗ് സൗകര്യവും കമ്പനി അണിനിരത്തും. അയോണിക് 5 എസ്‌യുവിയുടെ അവതരണത്തിനു ശേഷം കൊറിയൻ ബ്രാൻഡ് പുതിയ ഇലക്‌ട്രിക് സെഡാനെയും ഇന്ത്യയിൽ അടുത്ത വർഷഷത്തോടെ വിൽപ്പനയ്ക്ക് എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai unveiled the ioniq 6 electric sedan for the global markets
Story first published: Wednesday, June 29, 2022, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X