പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

പുതുതലമുറയിലേക്ക് ചേക്കേറി മുഖ്യഎതിരാളി മാരുതി സുസുക്കി ബ്രെസ എത്തുന്നതിനു മുന്നോടിയായി മുഖംമിനുക്കി പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിൽ എത്തിയിരിക്കുകയാണ് സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റലെ ടെക്കിയായ ഹ്യുണ്ടായി വെന്യു.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

E, S, S+, S(O), SX, SX(O) എന്നീ ആറ് വേരിയന്റുകളിൽ വിപണിയിൽ എത്തിയിരിക്കുന്ന ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഇന്ത്യയിൽ 7.53 ലക്ഷം രൂപ മുതൽ 12.57 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. വിപണിയിൽ എത്തുമ്പോൾ പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിവയ്ക്കു പുറമെ ഒരു സിഎൻജി വേരിയന്റും എസ്‌യുവിയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് യാഥാർഥ്യമായില്ല.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

വിപണിയിൽ എത്തിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഉടനെങ്ങും സിഎൻജി വേരിയന്റ് ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഹ്യുണ്ടായി ഇന്ത്യ. ഇതോടെ സിഎൻജി കരുത്തിലെത്തുന്ന ആദ്യത്തെ കോംപാക്‌ട് എസ്‌യുവിയാവാനുള്ള അവസരമാണ് ജൂൺ 30-ന് അവതരിപ്പിക്കാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസയ്ക്ക് ലഭിക്കുക.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി നൽകിയിട്ടില്ല. ഇനി വെന്യു സിഎൻജിയുടെ കാര്യത്തിലേക്ക് വന്നാൽ കുറച്ച് കാലം മുമ്പ് കിയ കാരെൻസ്, സോനെറ്റ് എന്നിവയുടെ ടോപ്പ്-എൻഡ് ടർബോ വകഭേദങ്ങൾ സിഎൻജി കിറ്റുകൾ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തിയിരുന്നു ഇതാണ് ഹ്യുണ്ടായിയും പുതിയ സിഎൻജി മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കാരണമായത്.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

എന്തായാലും ഇക്കാര്യത്തിൽ ഹ്യുണ്ടായി ഔദ്യോഗിക പ്രതികരണം നടത്തിയതോടെ വെന്യുവിലേക്ക് ഇനി സിഎൻജി ഓപ്ഷൻ വരില്ലെന്ന് ഉറപ്പിക്കാനാവും. ടർബോ വകഭേദങ്ങളിൽ സിഎൻജി കിറ്റ് ഘടിപ്പിച്ച് വിപണിയിൽ എത്തിച്ചിരുന്നെങ്കിൽ ടർബോ-സിഎൻജി കോമ്പിനേഷൻ വിൽപ്പനയ്ക്ക് എത്തിക്കുന്ന ആദ്യ മോഡലാകുമായിരുന്നു വെന്യു.

MOST READ: ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

നിലവിൽ സാൻട്രോ ഹാച്ച്ബാക്ക് നിർത്തലാക്കിയതോടെ ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയ്‌ക്കൊപ്പം മാത്രമാണ് ഹ്യുണ്ടായി സിഎൻജി വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വെന്യുവിന്റെ എതിരാളിയായ വിറ്റാര ബ്രെസ ഒരു സിഎൻജി ഓപ്ഷൻ ലഭിക്കുമെന്ന് സൂചന നൽകിയിട്ടുമുണ്ട്. മാരുതി എസ്‌യുവി എർട്ടിഗയുടെ നവീകരിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കടമെടുക്കും.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

അത് ഇതിനകം സിഎൻജി ഓപ്ഷനിൽ ലഭ്യമായതിനാൽ കമ്പനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും. പുതിയ ബ്രെസ ജൂൺ 30-ന് വിൽപ്പനയ്‌ക്കെത്തുമെങ്കിലും ആദ്യ ഘട്ടത്തിൽ സിഎൻജി കിറ്റ് വാഗ്‌ദാനം ചെയ്യാൻ സാധ്യത കാണുന്നില്ല. എങ്കിലും അതിനുശേഷം ബ്രെസയുടെ സിഎൻജി വേരിയന്റ് ഉടൻ പുറത്തിറക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

MOST READ: ഷെവർലെ മുതൽ ഫെറാറി വരെ, ജോണി ഡെപ്പിന്റെ ആഡംബര ജീവിതത്തിന്റെ ഭാഗമായ കാർ ശേഖരം

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് സിഎൻജി ലഭിക്കാത്തത് ഒരു നിരാശാജനകമായ കാര്യമാണ്. എന്നിരുന്നാലും കോംപാക്‌ട് എസ്‌യുവിക്കായി ഇതുവരെ 15,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മിഡ്-ലൈഫ് സൈക്കിൾ അപ്‌ഡേറ്റിന്റെ ഭാഗമായി പുതിയ വെന്യുവിന് കാര്യമായ കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

ട്യൂസോൺ പോലെയുള്ള ഹ്യുണ്ടായിയുടെ ആഗോള എസ്‌യുവി മോഡലുകൾക്ക് അടിസ്ഥാനമാക്കിയ സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡിനു സാധിച്ചിട്ടുണ്ട്.

MOST READ: മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

വെന്യുവിലെ ഏറ്റവും പ്രകടമായ മാറ്റങ്ങങ്ങളിൽ സ്ലിം അപ്പർ ലൈറ്റ് ക്ലസ്റ്ററിലേക്ക് ലയിക്കുന്ന ക്രോമിന്റെ ഉദാരമായ ഉപയോഗമുള്ള വിശാലവും കൂടുതൽ ഗംഭീരവുമായ 'പാരാമെട്രിക് ജ്യുവൽ ഗ്രിൽ' ആണ് ഏറ്റഴും വലിയ ഹൈലൈറ്റ്. ഹെഡ്‌ലൈറ്റുകൾക്കും ഡിആർഎല്ലുകൾക്കുമുള്ള സ്പ്ലിറ്റ് സജ്ജീകരണം നിലനിർത്തിയതും രൂപത്തോട് നന്നായി ഇണങ്ങുന്നുണ്ട്.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

പിൻഭാഗത്തും പുതിയ ആംഗുലർ ടെയിൽ ലൈറ്റുകളിം വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. അവ ഒരു പിൻവശത്ത് നീളത്തിൽ ഒഴുകുന്ന ലൈറ്റ്ബാറുമായാണ് ഹ്യുണ്ടായി സംയോജിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇപ്പോൾ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും വാഹനത്തിനായി സമ്മാനിച്ചിട്ടുണ്ട്.

പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

വാഹനത്തിന്റെ മറ്റ് സവിശേഷതകളിൽ 4-വേ പവർഡ് ഡ്രൈവർ സീറ്റ്, 2-സ്റ്റെപ്പ് റിയർ റിക്ലൈനിംഗ് സീറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റലൈസ്‌ഡ് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai venue cng variant officially ruled out for now
Story first published: Friday, June 17, 2022, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X