ഇവനാണ് ഓട്ടോ എക്സ്പോയിൽ Hyundai യുടെ ബ്രഹ്മാസ്ത്രം

അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അകത്തും പുറത്തും മാറ്റങ്ങളോടെ ന്യൂ-ജെൻ 2023 ഹ്യുണ്ടായി വെർണ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) നിലവിൽ ആഭ്യന്തര വിപണിയിൽ വെർണ മിഡ്‌സൈസ് സെഡാന്റെ ഒരു പുതിയ തലമുറ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് പതിവായി റോഡുകളിൽ പരീക്ഷണം നടത്തുന്നുമുണ്ട്, ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ അതിന്റെ അരങ്ങേറ്റം നടക്കാൻ സാധ്യതയുണ്ട്. ലോക പ്രീമിയർ കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഇത് ഷോറൂമുകളിൽ എത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹ്യുണ്ടായി വെർണ പ്രധാനമായും ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗൺ വിർറ്റസും സ്‌കോഡ സ്ലാവിയ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. ഇത്തവണ വലിയ അപ്ഡേറ്റിന് വിധേയമാകും.

ഇവനാണ് ഓട്ടോ എക്സ്പോയിൽ Hyundai യുടെ ബ്രഹ്മാസ്ത്രം

ഗ്രേറ്റർ നോയിഡയിലെ ഓട്ടോ എക്‌സ്‌പോയുടെ ഷോ ഫ്ലോറിൽ 2023 ഹ്യുണ്ടായി വെർണയ്ക്ക് ക്രെറ്റയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെയും അയോണിക് 5 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് വാഹനത്തെയും അനുഗമിക്കാം. ഇൻ്റർനാഷണൽ ലെവിലിൽ മാത്രമല്ല, ഇന്ത്യയിലും ബ്രാൻഡ് പിന്തുടരുന്ന ഏറ്റവും പുതിയ സെൻസസ് സ്പോർട്ടിനസ് ഡിസൈൻ ഫിലോസഫിക്ക് അനുസരിച്ചായിരിക്കുമെന്നാണ് ടെസ്റ്റ് മ്യൂൾസ് സൂചിപ്പിക്കുന്നത്. ഗ്ലോബൽ എലൻട്രയുമായും സൊണാറ്റയുമായും അതിന്റെ ബാഹ്യരൂപത്തിന്റെ കാര്യത്തിൽ ഇതിന് നിരവധി സാമ്യതകൾ ഉണ്ടെന്നാണ് കാഴ്ച്ചയിൽ തോന്നുന്നത്.

മോഡേൺ ലുക്ക് എടുത്ത് കാണിക്കുന്ന ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മുൻഭാഗം. ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ ഒരു പുതിയ ടെയിൽ ലാമ്പ് ക്ലസ്റ്ററിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്, കണക്റ്റുചെയ്‌ത ഹൊറിസോണ്ടൽ എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റ് അതിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല, അതേസമയം ബൂട്ട്‌ലിഡും ബമ്പറും അപ്‌ഡേറ്റ് ചെയ്യ്തിട്ടുണ്ട്. പുതിയ ഫ്രണ്ട് ഗ്രില്ലിലേക്കും ബമ്പറിലേക്കും നീളുന്ന മിനുസമാർന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തിൻ്റെ മറ്റ് കാണാൻ സാധിക്കുന്ന സവിശേഷതകൾ

ഷാർപ്പ് ക്യാരക്ടർ ലൈനുകളും നോച്ച്ബാക്ക് ശൈലിയും ഇതിലുണ്ടാകും. ലേയേർഡ് ഡാഷ്‌ബോർഡ്, പുതിയ സെന്റർ കൺസോൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷ എന്നിങ്ങനെ വലിയ പരിഷ്‌ക്കരണങ്ങൾക്കും ക്യാബിൻ വിധേയമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യകൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്, കാരണം 2023 ലേക്കുളള ന്യു ജെൻ മോഡൽ എന്ന് പറയുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

വാഹനത്തിൻ്റെ പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം, 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം കൂടുതൽ ശക്തമായ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 140 പി എസും-ഉം 242 എൻ എം ടോർക്കും പുറപ്പെടുവിക്കും. അതേ അടുത്ത മാസം നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ അയോണിക് 5 എന്ന പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കും. ആഭ്യന്തര വിപണിയിലെ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായാവും ഇവി സ്ഥാനംപിടിക്കുക.

ഏകദേശം 50 ലക്ഷം രൂപ വിലയ്ക്ക് താഴെ മാത്രമാകും ഈ വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയോണിക് 5 അതിന്റെ ഇന്ത്യയിലെ ലോഞ്ചിനായി സജ്ജമാണെന്നും ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗ് ഡിസംബർ 20 മുതൽ ആരംഭിക്കുമെന്നും ചൊവ്വാഴ്ച്ച ദക്ഷിണ കൊറിയൻ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു. കോനയ്ക്ക് ശേഷം കൊറിയൻ ബ്രാൻഡിൽ നിന്നും ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ ഓൾ ഇലക്‌ട്രിക് മോഡലായിരിക്കും അയോണിക് 5 എന്നതും ശ്രദ്ധേയമാണ്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ വൈദ്യുതീകരണത്തിന് അടിത്തറ പാകിയ കാറാണ് കോന ഇവി.

ലഭ്യമായ മിക്ക വിപണികളിലും അയോണിക് 5 രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ചെറിയ 58 kWh ബാറ്ററി പായ്ക്കിൽ വാഹനത്തിന് 385 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 72.6 kWh ബാറ്ററി പായ്ക്കിൽ 480 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ, ഇന്ത്യൻ വിപണിയിൽ ഏത് ബാറ്ററി ഓപ്ഷൻ നൽകുമെന്ന് അറിവായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai verna 2023 spied images
Story first published: Tuesday, December 6, 2022, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X