പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് പുതുമാനം സമ്മാനിച്ച മോഡലാണ് ഹ്യുണ്ടായി വെന്യു. അടുത്തിടെ മുഖംമിനുക്കിയെത്തിയ സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് കൂടുതൽ സ്പോർട്ടിയായ N ലൈൻ വേരിയന്റിനെ കൂടി കൊണ്ടുവരികയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ i20 N ലൈൻ അവതരിപ്പിച്ചതിന് ശേഷം ഹ്യുണ്ടായി ഇപ്പോൾ വെന്യു N ലൈൻ സെപ്റ്റംബർ ആറിന് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. 2022 ജൂണിൽ വിൽപ്പനയ്‌ക്കെത്തിയ ഫെയ്‌സ്‌ലിഫ്റ്റ് വെന്യുവിന്റെ പെർഫോമൻസ് പതിപ്പിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

ഈ കാത്തിരിപ്പിനാണ് സെപ്റ്റംബർ ആറിന് വിരമമാവുന്നത്. നിലവിലെ മോഡലിൽ നിന്നും ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങകൾ അവതരിപ്പിക്കുന്നതിനു പുറമെ സസ്പെൻഷനിലും എക്‌സ്‌ഹോസ്റ്റിലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നാണ് ഹ്യുണ്ടായി വൃത്തങ്ങൾ നൽകുന്ന സൂചന. എന്തായാലും i20 N ലൈനിൽ കണ്ട സമാനമായ മാറ്റങ്ങൾ തന്നെയാവും കോംപാക്‌ട് എസ്‌യുവിക്കും സംഭവിക്കുകയെന്നാണ് അനുമാനം.

MOST READ: പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

എഞ്ചിനും വേരിയന്റും

പുതിയ വെന്യു N ലൈൻ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി മാത്രമാവും വിപണിയിലെത്തുക. ഇത് പരമാവധി 120 bhp കരുത്തോളം ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. i20 N ലൈനിൽ നിന്ന് വ്യത്യസ്തമായി iMT, DCT ഗിയർബോക്‌സ് ഓപ്ഷനിലായിരിക്കും പുതിയ എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പ് വിപണിയിലെത്തുക.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഹ്യുണ്ടായി വെന്യു N ലൈൻ വിപണിയിൽ അണിനിരക്കുക. മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളെ സംബന്ധിച്ചിടത്തോളം വെന്യു N ലൈൻ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വളരെ വ്യത്യസ്തമാകാൻ സാധ്യതയില്ലെന്ന് ഇപ്പോഴെ മനസിൽ കുറിക്കേണ്ട കാര്യമാണ്.

MOST READ: ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

എന്നാൽ i20 N ലൈൻ വേരിയന്റിനെപ്പോലെ സ്പോർട്ടിയർ സജ്ജീകരണത്തിനായി സസ്‌പെൻഷനും എക്‌സ്‌ഹോസ്റ്റും മാറ്റാൻ ഹ്യുണ്ടായിക്ക് കഴിയുമെന്നത് സ്വീകാര്യമായ നടപടിയാണ്.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

എക്സ്റ്റീരിയറും ഇന്റീരിയറും

ഹ്യുണ്ടായി വെന്യുവിന്റെ പെർഫോമൻസ് പതിപ്പിന്റെ ഫ്രണ്ട് ഫെൻഡറിൽ 'N ലൈൻ' ബാഡ്‌ജിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, താഴത്തെ ഭാഗങ്ങളിൽ ചുവന്ന ആക്‌സന്റുകൾ, റൂഫ് റെയിലുകളിൽ ചുവന്ന ഇൻസെർട്ടുകൾ, അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ, കൂടാതെ ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റും സ്പോർട്ടിയർ വേരിയന്റിന്റെ പ്രത്യേകതയാവും.

MOST READ: ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ വെന്യു N ലൈൻ നിലവിലെ മോഡലിന്റെ അതേ ഡിസൈനും ലേഔട്ടും മുന്നോട്ട് കൊണ്ടുപോകും. എന്നിരുന്നാലും മറ്റ് N ലൈൻ മോഡലുകളെപ്പോലെ ക്യാബിനിൽ 'N' ലോഗോകൾ ഉൾപ്പെടുത്തിക്കൊണ്ട് റെഡ് ആക്‌സന്റുകളോടുകൂടിയ കറുപ്പ് നിറത്തിലായിരിക്കും വാഹനത്തിന്റെ ഇന്റീരിയർ ഹ്യുണ്ടായി ഒരുക്കുക.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

ടോപ്പ് N8 വേരിയന്റ് ടോപ്പ് എൻഡ് സ്റ്റാൻഡേർഡ് വെന്യൂവിന്റെ സവിശേഷതകൾ പ്രതിഫലിപ്പിക്കും. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ ടെക്, പവർഡ് ഡ്രൈവർ സീറ്റ്, എൽഇഡി പ്രൊജക്ടർ, കോർണറിംഗ് ഹെഡ്‌ലാമ്പുകൾ, ബോസ് മ്യൂസിക് സിസ്റ്റം എന്നിവ പോലുള്ള ഉപകരണങ്ങളും എസ്‌യുവിയുടെ N ലൈൻ വേരിയന്റിന് ലഭിക്കും.

MOST READ: പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

സെപ്റ്റംബർ ആറിന് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന വെന്യു N ലൈനിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഏകദേശം 1.00 ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

ലോഞ്ച് ചെയ്യുമ്പോൾ കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു N ലൈൻ കൂടുതൽ ഡ്രൈവർ-ഫോക്കസ് ബദലായി സ്ഥാനംപിടിക്കും.

പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

വെന്യു N ലൈനിന് പുറമെ ഹ്യുണ്ടായി അയോണിക് ഇലക്‌ട്രിക് എസ്‌യുവിയും സെപ്റ്റംബറിൽ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. വരും വർഷങ്ങളിൽ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ എസ്‌യുവി ഉൽപ്പന്ന നിര വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതിനാൽ എൻട്രി ലക്ഷ്വറി എസ്‌യുവി സെഗ്‌മെന്റിനെ ലക്ഷ്യമിട്ട് ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര XUV700, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയുടെ എതിരാളികളെ കമ്പനി കൊണ്ടുവരും.

Most Read Articles
https://malayalam.drivespark.com/four-wheelers/2022/new-maruti-baleno-based-suv-coupe-to-use-turbo-petrol-engine-from-baleno-rs-026781.html?utm_medium=Desktop&utm_source=DS-ML&utm_campaign=Deep-Links

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai will launch the new venue n line on september 6 details
Story first published: Thursday, August 18, 2022, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X