Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ സെഡാൻ ബോഡി സ്റ്റൈൽ കാറുകൾ അത്ര ജനപ്രീതിയില്ലെങ്കിലും സബ് കോംപാക്‌ട് സെഡാൻ സെഗ്‌മെന്റ് ഇപ്പോഴും മാന്യമായ വിൽപ്പനയുമായാണ് മുന്നോട്ടുപോവുന്നത്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

സ്വകാര്യ ഉപഭോക്തൃ ഇടം കൂടാതെ, ഏറ്റവും ചെറിയ സെഡാനുകളും ടാക്‌സി, ഫ്ലീറ്റ് വിഭാഗത്തിൽ വളരെ ജനപ്രിയമാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിർമാതാക്കളാണ് ഈ മേഖലയിൽ ആധിപത്യം പുലർത്തിവരുന്നത്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

ഹ്യുണ്ടായി ഇന്ത്യ വർഷങ്ങളായി ഫ്ലീറ്റ് സെഗ്‌മെന്റിൽ എക്‌സെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊറിയൻ വാഹന നിർമാതാക്കൾ പുതിയ തലമുറ ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കി പുതിയ ഓറ പുറത്തിറക്കുന്നത് വരെ ഈ സബ്-4 മീറ്റർ സെഡാൻ സ്വകാര്യ വാങ്ങുന്നവർക്കും ലഭ്യമായിരുന്നു.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

എന്നാൽ ഇപ്പോൾ എക്‌സെന്റിനെ പൂർണമായും ഇന്ത്യയിൽ നിന്നും പിൻവലിക്കാൻ ഹ്യുണ്ടായി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ടാക്‌സി വിഭാഗത്തിൽ എത്തിയിരുന്ന എക്‌സെന്റ് പ്രൈമിന്റെ ഉത്പാദനം അടിയന്തര പ്രാബല്യത്തോടെ നിർത്തിവെക്കാനാണ് ഹ്യുണ്ടായി തീരുമാനിച്ചിരിക്കുന്നത്. സ്റ്റോക്ക് ഇല്ലെങ്കിൽ പുതിയ ഓർഡറുകൾ എടുക്കരുതെന്ന് ഡീലർമാർക്ക് കമ്പനി അറിയിപ്പ് നൽകിയിട്ടുണ്ട്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

പെട്രോൾ പതിപ്പ് കുറച്ച് നാളുകൾക്കു മുമ്പാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് നിർത്തലാക്കിയത്. എന്നാൽ ഇതിനുശേഷം എക്‌സെന്റ് പ്രൈം കുറച്ച് കാലത്തേക്ക് ഫ്ലീറ്റ് മാർക്കറ്റിൽ സിഎൻജി രൂപത്തിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. നിലവിൽ എക്‌സെന്റിന് പകരം ഓറ വരുമോ ഇല്ലയോ എന്ന് ഹ്യുണ്ടായി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

എന്നിരുന്നാലും ഫ്ലീറ്റ് സെഗ്‌മെന്റിന്റെ ആവശ്യം നിറവേറ്റുന്നതിനായി കൊറിയൻ ബ്രാൻഡ് അതിന്റെ സിഎൻജി വകഭേദമെങ്കിലും പുറത്തിറക്കിയേക്കാമെന്നാണ് ലഭിക്കുന്ന വിവരം. 7.88 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള സ്വകാര്യ ഉപഭോക്താക്കൾക്കായി ഓറയുടെ ഒരൊറ്റ എസ് വേരിയന്റിൽ മാത്രമാണ് ബ്രാൻജ് ഇപ്പോൾ സിഎൻജി വേരിയന്റായി വാഗ്ദാനം ചെയ്യുന്നത്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

മൊത്തത്തിൽ 6.09 ലക്ഷം മുതൽ 9.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള E, S, SX, SX+, SX(O) എന്നീ അഞ്ച് വകഭേദങ്ങളിൽ ഓറ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ്, 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ്, 1.2 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കോംപാക്‌ട് സബ്-4 മീറ്റർ സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

എന്നാൽ ഇപ്പോൾ വാഹനത്തിലെ ഡീസൽ ഓപ്‌ഷൻ നിർത്തലാക്കിയതിനാൽ മറ്റ് രണ്ട് ഓപ്‌ഷനുകൾ മാത്രമേ ഓറയിൽ ലഭ്യമാവുകയുള്ളൂ. 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് 81 bhp കരുത്തിൽ പരമാവധി 114 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. സെഡാന്റെ ടർബോ പെട്രോൾ വേരിയന്റ് 99 bhp പവറിൽ 172 Nm torque വരെയും ഉത്പാദിപ്പിക്കും.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

എല്ലാ എഞ്ചിനുകളിലും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എന്നാൽ 1.2 ലിറ്റർ പെട്രോൾ യൂണിറ്റിൽ ഓപ്ഷണലായി 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടിപ്പിൾ കണക്റ്റിവിറ്റി ഓപ്ഷൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ ഫീച്ചറുകളാണ് ഹ്യുണ്ടായിയുടെ സബ്‌ കോംപാക്‌ട് സെഡാനിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

സുരക്ഷയുടെ കാര്യത്തിൽ ഓറയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

ഫ്ലീറ്റ് സെഗ്‌മെന്റിൽ നിലവിൽ ആധിപത്യം പുലർത്തുന്നത് മാരുതി ഡിസയറിന് തൊട്ടുപിന്നാലെ ടാറ്റ ടിഗോറിനാണ്. ഇവയെ മറികടക്കണമെങ്കിലോ ഒപ്പം പിടിച്ചു നിൽക്കണമെങ്കിലോ ഓറ പോലെ ഒരു മോഡൽ അവതരിപ്പിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai xcent prime production stopped with immediate effect
Story first published: Tuesday, May 17, 2022, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X