ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

രാജ്യത്ത് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി നിര്‍മാതാക്കളായ ഇസുസു മോട്ടോര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (IMI). ജപ്പാനിലെ ഇസൂസു മോട്ടോര്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ്.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

2012 ഓഗസ്റ്റ് മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്രത്യേക അവസരത്തില്‍ '5 വര്‍ഷം' നീണ്ട എല്ലാ കമ്പനി ജീവനക്കാരുടെയും ഔപചാരിക ഒത്തുചേരലും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ജീവനക്കാര്‍ക്കുള്ള സേവന അവാര്‍ഡുകള്‍, ശ്രീ സിറ്റി പ്ലാന്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വനിതാ പ്രതിഭകളെ അവതരിപ്പിക്കുന്ന 'തുല്യ അവസര സംരംഭം' ഫീച്ചര്‍ ചെയ്യുന്ന ഒരു പ്രത്യേക സിനിമ എന്നിവയും അവസരത്തിന് മാറ്റ് കൂട്ടി.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഇസുസു മോട്ടോര്‍ ഇന്ത്യ ഇന്ത്യയില്‍ അതിന്റെ 10 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്കും ലോകത്തിനുമായി 25,000 വാഹനങ്ങള്‍ എത്തിക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം കമ്പനി സംഘടിപ്പിച്ച ആദ്യത്തെ ഔപചാരിക ഒത്തുചേരല്‍ കൂടിയായിരുന്നു ഈ ആഘോഷം.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇസൂസു മോട്ടോഴ്സ് ഇന്ത്യ 25,000 വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ആഘോഷവേളയില്‍ പ്രഖ്യാപിച്ചു, ഇതില്‍ വാഹന കയറ്റുമതിയും ആഭ്യന്തര വിപണിയിലേക്കുള്ള വാഹനങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഈ പരിപാടിയില്‍ ഇന്ത്യയില്‍ കമ്പനിയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തുകാണിച്ചു, അതില്‍ ഈ വര്‍ഷം കമ്പനി നിരവധി നാഴികക്കല്ലുകള്‍ കൈവരിച്ചതും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇസൂസു മോട്ടോര്‍സ് ഇന്ത്യ ഇന്ത്യയില്‍ 50,000 ഉല്‍പ്പാദന നാഴികക്കല്ല് കൈവരിച്ചു, ഈ ആഘോഷ വേളയില്‍ ഇന്ത്യയിലെ അവരുടെ ഉല്‍പ്പാദന നിരയില്‍ നിന്ന് 50,000-ാമത്തെ വാഹനം പുറത്തിറക്കി.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ടാഡയിലുള്ള കമ്പനിയുടെ ശ്രീ സിറ്റി ഫെസിലിറ്റിയിലാണ് പ്രാദേശികമായി നിര്‍മ്മിച്ച 5,000-ാമത്തെ എഞ്ചിന്‍ നാഴികക്കല്ലും 5,00,000-ാമത്തെ പ്രെസ്ഡ് ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

'IMI ഇന്ത്യയില്‍ 10 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇത് നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോയതെന്ന് തദവസരത്തില്‍, IMI മാനേജിംഗ് ഡയറക്ടര്‍ വതാരു നകാനോ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

എന്നിരുന്നാലും, ഇസൂസു D-മാക്‌സ് V-ക്രോസ് (ഇന്ത്യയുടെ ആദ്യത്തെ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (AUV)) ഉപയോഗിച്ച് തങ്ങള്‍ ഇന്ത്യയില്‍ ഒരു പുതിയ ഇടം സൃഷ്ടിച്ചു. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി, തങ്ങളുടെ 'നിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ അയല്‍രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. ഇസൂസുവിന് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ആഗോളതലത്തില്‍ ഇസൂസുവിന്റെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായി അത് പ്രവര്‍ത്തിക്കുമെന്നും പ്രത്യേകം പറയേണ്ടതില്ല. ഈ വര്‍ഷം 25,000 വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വതാരു നകാനോ വ്യക്തമാക്കി.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഇസൂസു മോട്ടോര്‍സ് ഇന്ത്യയുടെ നിലവിലെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ V-ക്രോസ്, ഹൈ-ലാന്‍ഡര്‍, MU-X, D-മാക്‌സ്, S-കാബ് എന്നിവ ഉള്‍പ്പെടുന്നു. ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഇസൂസു ലോക കാഴ്ചപ്പാടിനായി മേക്ക്-ഇന്‍-ഇന്ത്യ ഏറ്റെടുക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

അതേസമയം ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലുകളാണ് V-ക്രോസും, MU-X ഉം. ഏതാനും മാസങ്ങള്‍ക്ക് മുന്നെ ഇസൂസു V-ക്രോസും MU-X പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഇസൂസു അതിന്റെ V-ക്രോസ് പിക്കപ്പ് ട്രക്കും MU-X എസ്‌യുവിയും വലിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെയാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ബിഎസ് VI മോഡലുകള്‍ അവതരിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഈ അപ്ഡേറ്റ് വരുന്നത്.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ശരിയായ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് മാത്രമാണ് ഇസൂസു V-ക്രോസ്. ഇസൂസു നിരവധി ഇന്ത്യന്‍ വിപണികളില്‍ അടുത്ത തലമുറ V-ക്രോസ് വില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ മുന്‍ തലമുറയുമായി പൊരുത്തപ്പെടേണ്ടി വന്നു. വാസ്തവത്തില്‍, ഇസൂസു ഇപ്പോഴും ഇന്ത്യയില്‍ V-ക്രോസിന്റെ പഴയ മോഡല്‍ തന്നെയാണ് റീട്ടെയില്‍ ചെയ്യുന്നത്.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

മറുവശത്ത്, ഇസുസു MU-X ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു പ്രീമിയം എസ്‌യുവി ഓഫറാണ്, ഇതിന് ധാരാളം സവിശേഷതകള്‍ ലഭിക്കുന്നുണ്ടെങ്കിലും, ടൊയോട്ട ഫോര്‍ച്യൂണറും പഴയ ഫോര്‍ഡ് എന്‍ഡവറും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ ഇതിന് കാര്യമായ വില്‍പ്പന ലഭിക്കുന്നില്ല. വിപണിയിലെ കുത്തക കാരണം ഇന്ത്യയില്‍ ഒരു മുന്‍ തലമുറ മോഡല്‍ വില്‍ക്കാന്‍ ഇസൂസുവിന് കഴിഞ്ഞു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

3,600 rpm-ല്‍ 163 bhp കരുത്തും 2,000-2,500 rpm-ല്‍ 360 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.9 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇസൂസു V-ക്രോസിന് കരുത്തേകുന്നത്. ഇത് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഷിഫ്റ്റ്-ഓണ്‍-ദി-ഫ്‌ലൈ 4WD സംവിധാനവും പിക്കപ്പ് ട്രക്കിന്റെ സവിശേഷതയാണ്. ആകര്‍ഷകമായ എട്ട് നിറങ്ങളില്‍ ഇത് തുടര്‍ന്നും ലഭ്യമാണ്. ഇതേ മെക്കാനിക്കലുകള്‍ തന്നെയാണ് ഇസൂസു MU-X-നും കരുത്ത് പകരുന്നത്.

ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം; വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് Isuzu

ഫീച്ചറുകളുടെ കാര്യത്തില്‍, ഈ രണ്ട് വാഹനങ്ങളിലും 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയൂം ഇസൂസു സജ്ജീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu completes 10 years in india targets to deliver 25 000 vehicles this financial year
Story first published: Tuesday, September 27, 2022, 8:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X