Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ഈ വർഷം ഫെബ്രുവരിയിലാണ് മെറിഡിയൻ എന്ന പ്രീമിയം മുന്നുവരി എസ്‌യുവിയെ ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ച് അമേരിക്കൻ ബ്രാൻഡ് മെയ് 19-ന് ആഭ്യന്തര വിപണിക്കായുള്ള മെറിഡിയന്റെ വില പ്രഖ്യാനവും നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

മെറിഡിയൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 50,000 രൂപ നൽകി കാറിന്റെ പ്രീ-ബുക്കിംഗ് നടത്താം. ഏതെങ്കിലും അംഗീകൃത ജീപ്പ് ഡീലർഷിപ്പുകളിൽ നിന്നോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായോ എസ്‌യുവി ബുക്ക് ചെയ്യാം.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

കൂടാതെ കമ്പനിയുടെ രഞ്ജൻഗാവ് പ്ലാന്റിൽ മോഡലിന്റെ നിർമാണം ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോമ്പസിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മെറിഡിയന് അതേ പ്ലാറ്റ്ഫോം തന്നെയാണ് അടിവരയിടുന്നതും. ആയതിനാൽ രണ്ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും തമ്മിൽ ധാരാളം സമാനതകളും അതുപോലെ തന്നെ വ്യത്യാസങ്ങളും ഉണ്ടാവും.

MOST READ: ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ജീപ്പ് കമാൻഡർ' എന്ന പേരിൽ തെക്കേ അമേരിക്കയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച വാഹനമാണ് മെറിഡിയൻ ആയി ഇന്ത്യയിൽ എത്തുന്നത് എന്ന കാര്യവും ഏറെ കൌതുകമുണർത്തുന്ന ഒന്നാണ്. 80 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കം വഹിക്കുമ്പോൾ ഇന്ത്യയിൽ നിർമിച്ച എസ്‌യുവി ആഗോള നിലവാരമുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

മെറിഡിയനിൽ ഒരു അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ മെറിഡിയന് കോമ്പസിനേക്കാൾ 41 മില്ലീമീറ്റർ വീതിയും 48 മില്ലീമീറ്റർ ഉയരവും ഉണ്ട്. കൂടാതെ, കോമ്പസിനേക്കാൾ 146 മില്ലീമീറ്റർ വീൽബേസും അധികമായുണ്ട്.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ഇതിന്റെ ഡാഷ്‌ബോർഡ് ഡിസൈൻ കോമ്പസിന് സമാനമാണെങ്കിലും ഇന്റീരിയർ കളറും അപ്ഹോൾസ്റ്ററിയും വ്യത്യസ്തമാക്കിയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വരാനിരിക്കുന്ന മെറിഡിയൻ ഒരു കോമ്പസിന്റെ വിപുലീകൃത പതിപ്പായി തോന്നില്ലെന്ന് ഉറപ്പാക്കാൻ ജീപ്പ് രൂപകൽപ്പനയിലും വലിയ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ഈ വരാനിരിക്കുന്ന ജീപ്പ് എസ്‌യുവിക്ക് കോമ്പസിൽ ലഭ്യമായ 2.0 ലിറ്റർ, ടർബോചാർജ്‌ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനായിരിക്കും മെറിഡിയനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

മെറിഡിയൻ പ്രീമിയം എസ്‌യുവിക്ക് പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നതിന് വെറും 10.8 സെക്കൻഡ് മാത്രം മതിയാകുമെന്നും ജീപ്പ് പറയുന്നു. അതേസമയം 198 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. സ്റ്റാൻഡേർഡായി ജീപ്പ് മെറിഡിയൻ ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ലഭ്യമാകും.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ടോപ്പ് എൻഡ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഓൾ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഓഫ്-റോഡ് പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. മെറിഡിയന്റെ ഓഫ്-റോഡ് കഴിവുകൾ കോമ്പസിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

കാരണം ഒരേ പ്ലാറ്റ്ഫോമിൽ ഒരിങ്ങിയിരിക്കുന്നുവെന്നതു തന്നെയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഓൾ-എൽഇഡി എക്‌സ്റ്റീരിയർ ലൈറ്റുകൾ, 18 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളും ജീപ്പ് മെറിഡിയനിൽ കാണാനാവും.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും ജീപ്പ് മെറിഡിയന് ലഭിക്കും. ബ്രില്ല്യന്റ് ബ്ലാക്ക്, ഗ്രിജിയോ മഗ്നീഷ്യോ, വെൽവെറ്റ് റെഡ്, ടെക്നോ ഗ്രീൻ, പേൾ വൈറ്റ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന അഞ്ച് കളർ ഓപ്ഷനുകളിൽ ജീപ്പ് മെറിഡിയൻ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

 Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് ട്രയൽഹോക്കിന് ശേഷം അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് മെറിഡിയൻ. കോമ്പസിനെ പോലെ തന്നെ മെറിഡിയനും കമ്പനിയുടെ രാജ്യത്തെ രഞ്ജൻഗാവ് നിർമാണ സൌകര്യത്തിലാണ് നിർമിക്കുന്നത്. ഇത് റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്ഷൻ ഹബ്ബായും പ്രവർത്തിക്കുമെന്നാണ് അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep india reveal the price list of the meridian suv on may 19
Story first published: Wednesday, May 18, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X