മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

എസ്‌യുവി മോഡലുകളിലെ രാജാക്കൻമാരായി അറിയപ്പെടുന്ന ജീപ്പ് അന്താരാഷ്‌ട്ര വിപണികൾക്കായി പുതിയ കോമ്പസിനെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ എഞ്ചിൻ പരിഷ്ക്കാരത്തോടെയാണ് വാഹനത്തെ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

കോമ്പസ് എസ്‌യുവിക്കായി ജീപ്പ് പുതിയ മൈൽഡ്-ഹൈബ്രിഡ് ഓപ്ഷൻ അവതരിപ്പിച്ചുവെന്നു വേണം പറയാൻ. മറ്റ് MHEV മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മൈൽഡ് ഹൈബ്രിഡ് (MHEV) കോമ്പസിന് ചില ആപ്ലിക്കേഷനുകൾക്കായി ശുദ്ധമായ ഇലക്‌ട്രിക് പവറിൽ പ്രവർത്തിക്കാൻ കഴിയും.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഇ-ഹൈബ്രിഡ് പവർട്രെയിൻ എന്നാണ് ജീപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ എഞ്ചിനെ വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനമാണ് ഈ പുതിയ എഞ്ചിൻ എന്നുവേണം പറയാൻ.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

മിക്ക കാറുകളിലും 48V മൈൽഡ് ഹൈബ്രിഡ് സംവിധാനങ്ങൾ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ടോർഖ് അസിസ്റ്റൻസ് അല്ലെങ്കിൽ ഇലക്ട്രിക് കോസ്റ്റിംഗ് വാഗ്ദാനം ചെയ്യുന്നതാണ്. എന്നാൽ പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറായ ജീപ്പിന്റെ സിസ്റ്റം ഇവയിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമാണ്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഇലക്ട്രിക് മോട്ടോറിൽ നിന്നുള്ള മാന്യമായ കരുത്ത് ഉപയോഗിച്ച് സ്റ്റോപ്പ്-ഗോ ട്രാഫിക്കിലും പാർക്കിംഗ് സമയത്തും നിങ്ങൾക്ക് എസ്‌യുവി ശുദ്ധമായ ഇവി മോഡിൽ ഓടിക്കാൻ കഴിയും. ഇതിൽ കൂടുതലായാൽ പെട്രോൾ എഞ്ചിൻ സ്വമേധയാ പ്രവർത്തനം ആരംഭിക്കും. എന്നാൽ കോമ്പസ് എസ്‌യുവിയുടെ ഇലക്ട്രിക് ഡ്രൈവ് ശ്രേണി ജീപ്പ് വെളിപ്പെടുത്തിയിട്ടില്ല.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

എല്ലാ മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളെയും പോലെ ജീപ്പിന്റെ എസ്‌യുവിക്ക് റീജനറേറ്റീവ് ബ്രേക്കിംഗ് ഉണ്ട്. ഇത് വേഗത കുറയ്ക്കുമ്പോൾ ബാറ്ററി പായ്ക്കിലേക്ക് നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ അനുവദിക്കുന്നു. വൻതോതിലുള്ള മാസ് മാർക്കറ്റ് മൈൽഡ് ഹൈബ്രിഡുകളുടെ പതിവ് യൂണിറ്റുകളേക്കാൾ ഈ സമ്പ്രദായത്തിന് ഒരു വലിയ നേട്ടമുണ്ടെന്നാണ് തോന്നുന്നത്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഏഴു സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് യൂണിറ്റാണ് വാഹനത്തിന്റെ ട്രാൻസ്‌മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. മൈൽഡ് ഹൈബ്രിഡ് കോമ്പസിന്റെ ലോഞ്ചിന്റെ സ്മരണയ്ക്കായി ജീപ്പ് യുകെയിൽ ഒരു പുതിയ അപ്‌ലാൻഡ് സ്പെഷ്യൽ എഡിഷനും അവതരിപ്പിച്ചു. ബ്ലാക്ക് ഔട്ട് റൂഫും അലോയ് വീലുകളുമുള്ള മാറ്റർ അസൂർ ബോഡി കളറിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഗ്രില്ലിലെ ബ്രോൺസ് കളറിലുള്ള എലമെന്റുകളും പിന്നിലെ സ്‌കിഡ് പ്ലേറ്റും പുത്തൻ ജീപ്പ് കോമ്പസിന്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പിന് ഗംഭീര ലുക്കാൻ സമ്മാനിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ മൈൽഡ് ഹൈബ്രിഡ് കോമ്പസിന് ഒരു പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 130 bhp പവറിൽ 240 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.പെട്രോൾ എഞ്ചിനെ സഹായിക്കുന്നത് 48V മൈൽഡ് ഹൈബ്രിഡ് സംവിധാനമാണ്. അത് 20 bhp, 55 Nm torque എന്നിവയിൽ റേറ്റുചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഫീച്ചർ ചെയ്യുന്നു.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

കോമ്പസ് ഇ-ഹൈബ്രിഡിന് ഏകദേശം 17 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യാൻ സാധിക്കുമെന്നാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് അവകാശപ്പെടുന്നത്. മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, കണക്‌റ്റഡ് കാർ ടെക്‌നോളജി, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ പേൻ സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവ യുകെ സ്പെക്ക് കോമ്പസിന്റെ സവിശേഷതകളാണ്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഇതുകൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS (അഡ്വാൻസ്‌ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) എന്നിവയും പുതിയ ജീപ്പ് കോമ്പസ് ഹൈബ്രിഡിന്റെ സുരക്ഷാ സവിശേഷതകളിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

കോമ്പസ് ഇ-ഹൈബ്രിഡ് 32,895 മുതൽ 36,895 പൗണ്ട് വരെയാണ് യുകെ വിപണിയിൽ മുടക്കേണ്ടി വരിക. അതായത് ഏകദേശം 33.20 ലക്ഷം മുതൽ 37.23 ലക്ഷം രൂപ വരെ. പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 3,000 പൗണ്ടാണ് (3 ലക്ഷം രൂപ) പുത്തൻ മോഡലിന് അധികമായി ചെലവഴിക്കേണ്ടി വരിക. മറുവശത്ത് ഇത് പ്ലഗ്-ഇൻ ഹൈബ്രിഡിനേക്കാൾ ഏകദേശം 5,000 പൗണ്ട് (5 ലക്ഷം രൂപ) കുറവാണെന്നതും ശ്രദ്ധേയമാണ്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ടർബോ എഞ്ചിനുമായി Jeep Compass എസ്‌യുവി എത്തി

ഇന്ത്യയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോമ്പസ് ട്രെയിൽഹോക്കിനെ ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ ജീപ്പ് ഒരുങ്ങുകയാണ്. ഈ വർഷത്തെ കമ്പനിയുടെ മറ്റ് വലിയ പദ്ധതികളിൽ 7 സീറ്റർ ടൊയോട്ട ഫോർച്യൂണർ എതിരാളിയും പ്രാദേശികമായി അസംബിൾ ചെയ്ത ഗ്രാൻഡ് ചെറോക്കിയും അതോടൊപ്പം കോമ്പസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പുതിയ മെറിഡിയനും ഉൾപ്പെടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep introduced new compass mild hybrid suv with new turbo petrol engine
Story first published: Saturday, January 22, 2022, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X