വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

വിപണിയിലെത്തിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷമാക്കുകയാണ് കോമ്പസ്. 2017 ജൂലൈ 31-ന് അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ് അതിന്റെ കോമ്പസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏകദേശം 14.95 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇതിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

വര്‍ഷങ്ങളായി കമ്പനി, കോമ്പസിലൂടെ ബ്രാന്‍ഡിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുകയും അതിന്റെ പോര്‍ട്ട്ഫോളിയോയിലേക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. കോമ്പസിന് പുറമേ, റാംഗ്ലര്‍, മെറിഡിയന്‍ എസ്‌യുവികള്‍ എന്നിവയും കമ്പനി രാജ്യത്ത് വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം, പുതിയ തലമുറ ഗ്രാന്‍ഡ് ചെറോക്കിയും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

പ്രൈമറി വോളിയം ജനറേറ്ററിന്റെ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനായി, കോമ്പസിന്റെ ഒരു പ്രത്യേക അഞ്ചാം വാര്‍ഷിക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ജീപ്പ്. ഇതിന് എക്സ്റ്റീരിയറുകളിലും ഇന്റീരിയറുകളിലും ഉടനീളം സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

എന്നാല്‍ എഞ്ചിനും മറ്റ് ഇന്റേണലുകളും സാധാരണ മോഡലില്‍ ലഭ്യമായതിന് സമാനമായിരിക്കും. ജീപ്പ് കോമ്പസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പിന്റെ വ്യതിരിക്തമായ സവിശേഷതകളിലൊന്ന് ഒരു പുതിയ 'അഞ്ചാം വാര്‍ഷികം' ലോഗോ ആയിരിക്കും.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

നൂതന സുരക്ഷയും സാങ്കേതികവിദ്യയും നിറഞ്ഞ പ്രത്യേക പതിപ്പ് ജീപ്പ് കോമ്പസില്‍ സാറ്റിന്‍ ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ലോവര്‍ ഫാസിയ, ബോഡി-കളര്‍ ക്ലാഡിംഗുകള്‍, ആക്സന്റ് കളര്‍ റൂഫ് റെയിലുകള്‍, 18 ഇഞ്ച് ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ഫിനിഷ് അലോയ് വീലുകള്‍, അഞ്ചാം വാര്‍ഷിക ബാഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ജീപ്പ് അതിന്റെ മറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവികള്‍ക്കായി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചതിന് സമാനമായ സമീപനമായിരിക്കും ഇതിനും ലഭിക്കുന്നത്. ഉദാഹരണത്തിന്, ഈ വര്‍ഷം ഏപ്രിലില്‍ സമാരംഭിച്ച കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്, ഗ്രില്‍, ഫോഗ് ലാമ്പ് ഹൗസിംഗ്, റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍, ഒആര്‍വിഎം മുതലായ വിവിധ ഭാഗങ്ങളില്‍ ഗ്ലോസി ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചിരുന്നു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

പുതിയ കോമ്പസ് അഞ്ചാം വാര്‍ഷിക പതിപ്പിലെ പ്രധാന ഹൈലൈറ്റുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

- ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകള്‍

- അഞ്ചാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തുന്ന ബാഡ്ജ്

- ലൈറ്റ് ടങ്സ്റ്റണ്‍ ആക്‌സന്റ് സ്റ്റിച്ചിംഗ് ഉള്ള ലെതര്‍ സീറ്റുകള്‍

- ഓട്ടോമാറ്റിക് ഡിം റിയര്‍വ്യൂ ഇന്റീരിയര്‍ മിറര്‍

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

- പിയാനോ ബ്ലാക്ക് ആന്‍ഡ് ആനോഡൈസ്ഡ് ഗണ്‍ മെറ്റല്‍ ഇന്റീരിയര്‍ ആക്‌സന്റുകള്‍, ബ്ലാക്ക് ഹെഡ്ലൈനര്‍

- ന്യൂട്രല്‍ ഗ്രേ, ബാഡ്ജിംഗ് ആക്സന്റുകളുള്ള പുറം മിററുകള്‍ ന്യൂട്രല്‍ ഗ്രേ റിംഗോടുകൂടിയ പുതിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്‍

- ബോഡി കളര്‍/സാറ്റിന്‍ ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ലോവര്‍ ഫ്രണ്ട് ഫാസിയ, ബോഡി കളര്‍ ഫെന്‍ഡര്‍ ഫ്‌ലേറുകള്‍

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

- ബ്ലാക്ക് ഡേ ലൈറ്റ് ഓപ്പണിംഗ് മോള്‍ഡിംഗുകള്‍, ബോഡി കളര്‍ സില്‍ മോള്‍ഡിംഗ് & ക്ലാഡിംഗുകള്‍

- അപ്ഡേറ്റുകള്‍ക്കൊപ്പം ആക്‌സന്റ് കളര്‍ റൂഫ് റെയിലുകള്‍

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ജീപ്പ് കോമ്പസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പ് ചെറിയ പ്രീമിയം വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്. കോമ്പസ് ശ്രേണി ആരംഭിക്കുന്നത് സ്പോര്‍ട്ട് ട്രിമ്മിലാണ്, ഇത് 18.39 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. 26.14 ലക്ഷം രൂപ വിലയുള്ള മോഡല്‍ S ആണ് ടോപ്പ്-സ്‌പെക്ക് ട്രിം.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

നൈറ്റ് ഈഗിള്‍, ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ് എന്നിവയാണ് കോമ്പസിന്റെ മറ്റ് വകഭേദങ്ങള്‍. വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി, സിട്രണ്‍ C5 തുടങ്ങിയ മോഡലുകളാണ് കോമ്പസിന്റെ എതിരാളികള്‍.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ജീപ്പ് കോമ്പസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്, 1.4-ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ (7 സ്പീഡ് DDCT AT), 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ (6 സ്പീഡ് MT), 4X2 കോണ്‍ഫിഗറേഷനിലും ഏറ്റവും ഉയര്‍ന്ന 4X4-ലും ലഭ്യമാകും. 2.0-ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ (9 സ്പീഡ് AT) സെല്‍ക്-ടെറൈനോടുകൂടിയ കോണ്‍ഫിഗറേഷനും വാഗ്ദാനം ചെയ്യുന്നു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

പെട്രോള്‍ മോട്ടോര്‍ 5,500 rpm-ല്‍ 163 bhp പരമാവധി കരുത്തും 2,500-4,000 rpm-ല്‍ 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6MT, 7DDCT എന്നിവ ഉള്‍പ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

പെട്രോള്‍ വേരിയന്റുകള്‍ക്ക് 4×2 ഡ്രൈവ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. കോമ്പസ് 2.0-ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 3,750 rpm-ല്‍ 170 bhp കരുത്തും 1750-2500 rpm-ല്‍ 350 Nm ടോര്‍ക്കും നല്‍കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6MT, 9AT എന്നിവ ഉള്‍പ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

9AT വേരിയന്റുകളില്‍ 4×4 ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ബ്രേക്ക് ലൈറ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഫ്രണ്ട് / സൈഡ് / കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍, ടയര്‍ പ്രഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് ജീപ്പ് കോമ്പസിലെ സുരക്ഷാ കിറ്റ്.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

2022 ജീപ്പ് കോമ്പസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പിന്റെ വിലകള്‍ ഡീസല്‍ MT 4×2 വേരിയന്റിന് 24.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. ഡീസല്‍ AT 4×4 വേരിയന്റിന് 28.24 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യുന്നു. പെട്രോള്‍ പതിപ്പിന് DDCT-ല്‍ മാത്രം 25.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

നിരവധി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ അഡ്വഞ്ചറിന്റെയും ഓഫ്-റോഡിംഗിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ഐക്കണിക് എസ്‌യുവിയാണ് ജീപ്പ് കോമ്പസ് എന്ന് ജീപ്പ് ബ്രാന്‍ഡ് ഇന്ത്യയുടെ മേധാവി നിപുണ്‍ ജെ. മഹാജന്‍ പറഞ്ഞു.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

2017-ല്‍ ഇവിടെ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഡിസൈന്‍, കാര്യക്ഷമത, കഴിവ്, വിശ്വാസ്യത എന്നിവയ്ക്കായി ജീപ്പ് കോമ്പസ് നേടിയ നിരവധി വ്യതിരിക്തമായ അവാര്‍ഡുകളും ബഹുമതികളും ഇതിന് തെളിവാണ്.

വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

രാജ്യത്തെ മുന്‍നിര പ്രീമിയം കോംപാക്ട് എസ്‌യുവികളുമായി ജീപ്പ് കോമ്പസ് ഉറച്ചുനിന്നു. വാര്‍ഷിക പതിപ്പ് തങ്ങളുടെ സെലിബ്രേറ്ററി ഓഫറാണ്, അത് കഴിവുള്ള ജീപ്പ് കോമ്പസിനെ തനതായ രൂപത്തില്‍ സംയോജിപ്പിക്കുന്നു, വലിയ മൂല്യത്തില്‍ ധാരാളം സുരക്ഷയും സാങ്കേതിക സവിശേഷതകളും നല്‍കുന്നുവെന്നും നിപുണ്‍ ജെ. മഹാജന്‍ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep launched compass 5th anniversary edition in india read to find more details here
Story first published: Wednesday, August 10, 2022, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X