Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

ഏറെ നാളുകളായി കാത്തിരിക്കുന്ന മെറിഡിയൻ ത്രീ റോ എസ്‌യുവി അടുത്ത കുറച്ച് ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിൽ ജീപ്പ് അവതരിപ്പിക്കും.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

മെറിഡിയൻ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് 2022 മെയ് 3 മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കാറിന്റെ പ്രൊഡക്ഷൻ അടുത്ത മാസം ആരംഭിക്കും, അതേസമയം ഡെലിവറികൾ 2022 ജൂൺ മൂന്നാം വാരം മുതൽ തുടങ്ങും.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

ജീപ്പ് മെറിഡിയൻ ത്രീ റോ എസ്‌യുവി കോമ്പസിന് അടിവരയിടുന്ന സ്മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നീളം കൂടിയ വീൽബേസുള്ള എസ്‌യുവിയെ ഉൾക്കൊള്ളാൻ പ്ലാറ്റ്‌ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

അനുപാതമനുസരിച്ച്, പുതിയ മെറിഡിയന് 4,769 mm നീളവും 1,859 mm വീതിയും 1,682 mm ഉയരവുമുണ്ട്. കൂടാതെ 2,794 mm വീൽബേസും വാഹനം വാഗ്ദാനം ചെയ്യുന്നു. നീളം കൂടിയ ബോഡിയെ ഉൾക്കൊള്ളാൻ വീൽബേസ് 158 mm വർധിപ്പിച്ചിട്ടുണ്ട്. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മെറിഡിയന് 364 mm നീളവും 41 mm വീതിയും 42 mm ഉയരവും കൂടുതലാണ്.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

കോമ്പസ് എസ്‌യുവിക്ക് കരുത്ത് പകരുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 170 bhp പവറും 350 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഫ്രണ്ട് വിലുകളിലേക്ക് കരുത്ത് പകരും. ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റത്തിനൊപ്പം ഒമ്പത് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകും.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

മെറിഡിയന്റെ ഏഴ് സീറ്റർ പതിപ്പ് ജീപ്പ് ആദ്യം അവതരിപ്പിക്കും, അതേസമയം വാഹനത്തിന്റെ ആറ് സീറ്റർ യൂണിറ്റ് പിന്നീടുള്ള ഘട്ടത്തിൽ എത്തും. സുരക്ഷയുടെ കാര്യത്തിൽ, പുതിയ ജീപ്പ് മെറിഡിയന് ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ എന്നിവയും മറ്റും ലഭിക്കുന്നു. എസ്‌യുവിക്ക് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം) അമേരിക്കൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളോടെയാണ് ത്രീ റോ എസ്‌യുവി വരുന്നത്.

Meridian 7 -സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് മെയ് 3 -ന് ആരംഭിക്കാനൊരുങ്ങി Jeep

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, ഒമ്പത് സ്പീക്കർ ആൽപൈൻ സോഴ്‌സ് ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep to commence meridian 7 seater bookings from may 3rd
Story first published: Monday, April 25, 2022, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X