ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ വിലസിയിരുന്ന ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് അടുത്തിടെ മെറിഡിയൻ എന്ന മോഡലിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കായി അവതരിപ്പിച്ചത്.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

നേരത്തെ മുഖ്യ ശത്രുവായിരുന്ന ഫോർഡ് എൻഡവർ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയതോടെ ഒറ്റയ്ക്ക് വിലസിയിരുന്ന ഫോർച്യൂണറിന്റെ മുഖ്യ എതിരാളിയായാണ് മറ്റൊരു അമേരിക്കൻ മോഡലായ മെറിഡിയൻ കടന്നുവരുന്നത്. ലിമിറ്റഡ്, ലിമിറ്റഡ് (O) എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ വാഹനത്തിന്റെ വില തന്നെയാണ് ടൊയോട്ടയെ ഞെട്ടിച്ചിരിക്കുന്നത്.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

29.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തിയ ജീപ്പ് മെറിഡിയനായുള്ള ഡെലവിറി കമ്പനി ജൂൺ മാസത്തോടെ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം ജീപ്പ് ഇന്ത്യ മെറിഡിയനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. തുടർന്ന് ഇതുവരെ മൂന്ന് നിരകളുള്ള എസ്‌യുവിക്കായി 5,000-ത്തിലധികം ബുക്കിംഗ് എൻക്വയറികളാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ നമ്പരുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ജീപ്പ് മെറിഡിയന് 4,769 മില്ലീമീറ്റർ നീളമുണ്ട്. ഇത് ടൊയോട്ട ഫോർച്യൂണറിനേക്കാൾ 26 മില്ലീമീറ്റർ കുറവാണെങ്കിലും വീൽബേസിൻ്റെ കാര്യത്തിൽ മെറിഡിയൻ ഫോർച്യൂണറിനെക്കോൾ കേമനാണ്. മെറിഡിയന് 2,782, ഫോർച്യൂണറിന് 2,745 മില്ലീമീറ്റർ എന്നിങ്ങനെയാണ് കണക്കുകൾ.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ഇതുകൂടാതെ ജീപ്പ് മെറിഡിയനിൽ സംയോജിത ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ടു-ടോൺ പെയിന്റ് സ്‌കീം, സ്‌ക്വയർഡ് വീൽ ആർച്ചുകൾ, മുന്നിലും പിന്നിലും ബമ്പറുകളിൽ ക്രോം ആക്‌സന്റുകൾ എന്നിവ വരെയുണ്ട്.

MOST READ: ജൂണിൽ വിപണിയിലെത്താൻ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ക്യാബിൻ ബ്രൗൺ, ബ്ലാക്ക് ഡ്യുവൽ ടോൺ നിറത്തിലാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ പൂർത്തിയാക്കിയിരിക്കുന്നത്. ഡാഷ്ബോർഡിന്റെ മധ്യത്തിൽ ഘടിപ്പിച്ച 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിനെ കൂടുതൽ പ്രായോഗികവും പ്രീമിയവുമാക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡ് സവിശേഷതയുള്ളതുമായ മുൻ സീറ്റുകൾ, സിംഗിൾ-ടച്ച് രണ്ടാം നിര സീറ്റുകൾക്കുള്ള ടംബിൾ ഫംഗ്‌ഷനും 360 ഡിഗ്രി ക്യാമറ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ജീപ്പ് മെറിഡിയനിൽ കമ്പനി നൽകിയിട്ടുണ്ട്.

MOST READ: ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ജീപ്പ് മെറിഡിയന് കരുത്തേകുന്നത് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ്. 168 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഓയിൽ ബർണർ യൂണിറ്റ്. ഇത് ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

D സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവികളിൽ മെറിഡിയൻ ലിറ്ററിന് 16.2 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുവെന്നും ജീപ്പ് അവകാശപ്പെടുന്നുണ്ട്. ഫുൾ-സൈസ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിൽ 4x4 സിസ്റ്റത്തിന്റെ സഹായവുമുണ്ട്. പുതിയ ജീപ്പ് മെറിഡിയന് സെഗ്‌മെന്റ് ഫസ്റ്റ് പൂർണ ഇൻഡിപെൻഡൻഡ് ഫ്രണ്ട്, റിയർ സസ്‌പെൻഷൻ സജ്ജീകരണം ലഭിക്കുന്നുമുണ്ട്.

MOST READ: ഒരു ലോഡ് അപ്പ്ഡേറ്റുകളുമായി 2022 Scorpio-N അവതരിപ്പിച്ച് Mahindra; ലോഞ്ച് ജൂൺ 27-ന്

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

കൂടാതെ ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് (FSD), ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പർ (HRS) എന്നിവയും ബ്രാൻഡ് എസ്‌യുവിയിൽ സജ്ജീകരിച്ചിട്ടുണ്ട്.സുഗമമായ യാത്ര, എല്ലാത്തരം റോഡുകൾക്കും ഭൂപ്രദേശങ്ങൾക്കും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ വാഗ്ദാനം ചെയ്യാൻ ഇവ മോഡലിനെ പ്രാപ്‌തമാക്കുന്നു.

ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

മെറിഡിയൻ പുറത്തിറക്കിയതോടെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ സ്‌കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്യുറാസ് G4, ടൊയോട്ട ഫോർച്യൂണർ എന്നിവയ്‌ക്കൊപ്പമാണ് വാഹനം മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep will start the deliveries for meridian suv from june 2022
Story first published: Sunday, May 22, 2022, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X