Just In
- 33 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 41 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
- News
ഗോതമ്പിന് പിന്നാലെ പഞ്ചസാരയുടെ കയറ്റുമതിയിലും രാജ്യത്ത് നിയന്ത്രണം
- Finance
റെയില്‍വേയില്‍ നിന്നും വമ്പന്‍ ഓര്‍ഡര്‍ കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന്‍ കമ്പനി! 12% ഉയര്‍ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 24 മണിക്കൂറിൽ നേടിയത് 7,738 ബുക്കിംഗ്
കിയ ഇന്ത്യ തങ്ങളുടെ പുതിയ എംപിവി മോഡലായ കാരെൻസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ ദേശീയ ഡീലർഷിപ്പ് നെറ്റ്വർക്ക് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ജനുവരി 14 മുതൽ വാഹനത്തിനായുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങി.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ, എംപിവിക്കായി ആകെ 7,738 പ്രീ-ഓർഡറുകൾ ലഭിച്ചതായി കിയ റിപ്പോർട്ട് ചെയ്തു. കിയ കാരെൻസ് ഒരു മിഡ് സൈസ് എംപിവി മോഡലാണ്, അതിനാൽ ഇത് മഹീന്ദ്ര മറാസോയുമായി നേരിട്ട് മത്സരിക്കും, അതേസമയം പരോക്ഷമായി മാരുതി XL6-മായും മാറ്റുരയ്ക്കും.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം തലങ്ങളിൽ വാഹനം ലഭ്യമാകും. സ്റ്റാൻഡേർഡ് എന്ന നിലയിൽ, വാഹനം ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഗ്ദാനം ചെയ്യും, ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മിൽ ആറ് സീറ്റ് ഓപ്ഷനും ലഭിക്കും.

ആറ് സീറ്റുള്ള പതിപ്പിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും, അതേസമയം ഏഴ് സീറ്റ് പതിപ്പിന് ഇതിന് പകരം ഒരു സാധാരണ ബെഞ്ച് സീറ്റ് സെറ്റപ്പ് ആവും ലഭിക്കുക.

ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ്, പേൾ ക്ലിയർ വൈറ്റ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ട് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ ഓഫറിലുണ്ടാകും. എക്യുപ്പ്മെന്റുകളുടെയും ഫീച്ചറുകളുടെയും ലിസ്റ്റ് വളരെ വിപുലമാണ്.

പ്രീ-ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് കിയ കാരെൻസിന് ലഭിച്ച മികച്ച പ്രതികരണത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു. ഇന്ത്യയിൽ തങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച ഏറ്റവും ഉയർന്ന ആദ്യ ദിന ബുക്കിംഗാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 140 bhp പരമാവധി കരുത്തും 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.4-ലിറ്റർ ടർബോ-പെട്രോൾ, 115 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ കിയ കാരെൻസ് ലഭ്യമാണ്.

ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് യൂണിറ്റും ആറ് സ്പീഡ് torque കൺവെർട്ടർ യൂണിറ്റും അടങ്ങുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം മൂന്ന് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നു.

സ്റ്റാൻഡേർഡ് എന്ന നിലയിൽ, ആറ് എയർബാഗുകൾ, ESC, VSM, ഹിൽ അസിസ്റ്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS, റിയർ പാർക്കിംഗ് സെൻസറുകൾ, ABS, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഒന്നാം നിര സീറ്റുകൾക്ക് സീറ്റ്ബെൽറ്റ് പ്രിറ്റെൻഷനർ ലോഡ് ലിമിറ്റർ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ ഓഫറിൽ ഉണ്ടാകും.

കിയ കാരെൻസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 15 ലക്ഷം രൂപയാവും എന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇത്തരമൊരു സുസജ്ജമായ വാഹനത്തിന് തികച്ചും മത്സരാധിഷ്ഠിതമായിരിക്കും.