528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

2022 ലെ യൂറോപ്യൻ കാർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കിയ EV6 ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള പ്രീ-ബുക്കിംഗ് കിയ ഇന്ത്യ മെയ് 26 മുതൽ ആഭ്യന്തര വിപണിയിൽ ആരംഭിക്കാനിരിക്കുകയാണ്. ഈ വർഷം വാഹനത്തിന്റെ പരിമിതമായ 100 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി രാജ്യത്ത് അവതരിപ്പിക്കുക.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി റേഞ്ച്, പെർഫോമൻസ്, ബാറ്ററി, സവിശേഷതകൾ മുതലായവ വെളിപ്പെടുത്തുന്ന EV6 ഇവിയുടെ ബ്രോഷർ ഓൺലൈനിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ടീം ബിഎച്ച്പി. ഹ്യുണ്ടായി ഗ്രൂപ്പിന്റെ സമർപ്പിത ഇ-ജിഎംപി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യത്തെ കിയ മോഡലാണ് ഈ ഇലക്‌ട്രിക് ക്രോസ്ഓവർ.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ക്രോസ്ഓവർ ശൈലി സ്വീകരിച്ചിരിക്കുന്ന കിയയുടെ EV6 ഇലക്ട്രിക്കിന് ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രാകാരം WLTP സൈക്കിളിൽ ഒറ്റ ചാർജിൽ 528 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന വലിയ 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കിനൊപ്പം മാത്രമേ EV6 ഇന്ത്യൻ വിപണിയിൽ എത്തൂവെന്ന് ഉറപ്പിക്കാം.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ നിറയ്ക്കാനാകുമെന്നതാണ് കിയ EV6 ഇലക്ട്രിക് ക്രോസ്ഓവറിന്റെ മറ്റൊരു പ്രധാന കാര്യം. അതേസമയം 50 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ വെറും 73 മിനിറ്റ് മാത്രമേ എടുക്കൂവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബാറ്ററി പായ്ക്ക് അതിന്റെ പിൻ-വീൽ-ഡ്രൈവിലും ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനിലും വിൽക്കും. പിൻ വീൽ ഡ്രൈവ് സംവിധാനമുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോർ 229 bhp കരുത്തിൽ പരമാവധി 350 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡ്യുവൽ ഇ-മോട്ടോർ സജ്ജീകരണം നാല് വീലുകളിലേക്കും 325 bhp പവറും 605 Nm torque ഉം ആയിരിക്കും കൈമാറുക.

MOST READ: Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കിയ EV6 പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.5 സെക്കന്റുകൾ കൊണ്ട് സാധിക്കുമെന്ന് പറയപ്പെടുന്നു. 14 സ്പീക്കർ മെറിഡിയൻ ഓഡിയോ, ബോഡി-കളർ ഫ്ലഷ് ടൈപ്പ് ഓട്ടോ ഡോർ ഹാൻഡിലുകൾ, പവർഡ് ടെയിൽഗേറ്റ്, എആർ-എനേബിൾഡ് ഹെഡ് അപ് ഡിസ്പ്ലേ എന്നിങ്ങനെയുള്ള അധിക ഫീച്ചറുകൾ ജിടി ലൈൻ AWD വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യും.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

അഞ്ച് സീറ്റർ ഇലക്‌ട്രിക് കാറിന്റെ മുൻവശത്ത് മക്‌ഫെർസൺ സ്‌ട്രട്ടുകളിലും പിന്നിൽ മൾട്ടി-ലിങ്ക് സസ്പെൻഷനുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇലക്ട്രിക് ക്രോസ്ഓവറിന് 19 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകളായിരിക്കും കിയ ഇന്ത്യ സമ്മാനിക്കുക. വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വളരെ സമ്പന്നമായിരിക്കും EV6.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൃത്യമായി പറഞ്ഞാൽ 6 4,695 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,550 മില്ലീമീറ്റർ ഉയരവും 2,900 മില്ലീമീറ്റർ വീൽബേസ് നീളവും വരാനിരിക്കുന്ന കിയ EV6 ഇലക്‌ട്രിക് ക്രോസ്ഓവറിന് ഉണ്ടായിരിക്കുക. മൂൺസ്‌കേപ്പ്, സ്‌നോ വൈറ്റ് പേൾ, റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, യാച്ച് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലായിരിക്കും വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാറിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്യുവൽ 12 ഇഞ്ച് ഡിസ്‌പ്ലേകൾ, AHF ഉള്ള EPB, വെഹിക്കിൾ-ടു-ലോഡ് ശേഷി, 60-ൽ അധികം ഫീച്ചറുകളുള്ള കിയ കണക്റ്റ്, എട്ട് എയർബാഗുകൾ, ADAS ടെക്, ഇലക്ട്രിക് സൺറൂഫ് എന്നിവയായിരിക്കും കാറിലെ ചില പ്രധാന ഹൈലൈറ്റുകൾ.

MOST READ: പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇതിനു പുറമെ 64 കളർ ആംബിയന്റ് ലൈറ്റിംഗ്, വെഗൻ ലെതർ ബോൾസ്റ്ററുകളുള്ള കറുത്ത സ്വീഡ് സീറ്റുകൾ, വീഗൻ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 10-വേ ക്രമീകരിക്കാവുന്ന ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളും കിയ EV6 ഇലക്ട്രിക്കിൽ കമ്പനി ഒരുക്കിയിരിക്കും.

528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സീറോ എമിഷൻ ക്രോസ്ഓവർ കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ് യൂണിറ്റുകളായി (CBU) രാജ്യത്തേക്ക് കൊണ്ടുവരും. പുറത്തുവരുന്ന ബ്രോഷറിൽ 58 kWh ബാറ്ററി പായ്ക്കിനെക്കുറിച്ചും കിയ മോട്ടോർസ് ഇന്ത്യ പരാമർശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹ്യുണ്ടായി അയോണിക് 5 എന്ന മോഡലിനെയും ഇന്ത്യയിൽ ഈ വർഷം തന്നെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia ev6 electric crossover brochure leaked ahead of india launch
Story first published: Tuesday, May 17, 2022, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X