ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

കിയ ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന EV6 ഇലക്ട്രിക് കാറിനെ 2022 ജൂൺ രണ്ടിന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് മെയ് 26 ന് ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന EV6 ഇലക്‌ട്രിക്കിനായുള്ള ഡെലിവറിയും ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ഇറക്കുമതിയായാണ് കാർ ഇന്ത്യയിലെത്തുന്നത്. ആയതിനാൽ ഇവി ക്രോസ്ഓവറിനായുള്ള എക്സ്ഷോറൂം വില ഏകദേശം 50 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

തുടക്കത്തിൽ അതായത് ഈ വർഷം വിൽക്കാൻ EV6 ഇവിയുടെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യയ്ക്ക് കിയ മോട്ടോർസ് അനുവദിച്ചിട്ടുള്ളൂ. RWD, AWD എന്നീ രണ്ട് വേരിയന്റുകളിലും ഇത് വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വലിയ 77.4 kWh ബാറ്ററി മോഡലും കൂടുതൽ യൂണിറ്റുകളും വേരിയന്റുകളും അടുത്ത വർഷം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഹ്യുണ്ടായി ഗ്രൂപ്പിന്റെ സമർപ്പിത ഇ-ജിഎംപി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യത്തെ കിയ മോഡലാണ് ഈ ഇലക്‌ട്രിക് ക്രോസ്ഓവർ. WLTP സൈക്കിളിൽ ഒറ്റ ചാർജിൽ 528 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന വലിയ 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കിനൊപ്പം മാത്രമേ EV6 ഇന്ത്യൻ വിപണിയിൽ എത്തൂവെന്ന് ഉറപ്പിക്കാം.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

അന്താരാഷ്ട്രതലത്തിൽ കിയ EV6 രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ചെറിയ 58 kWh ബാറ്ററി ലോഞ്ച് സമയത്ത് ഇന്ത്യയിൽ ലഭ്യമാകില്ല. അതായത് വലിയ 77.4 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റ് തന്നെ ഇന്ത്യയിൽ എത്തുമെന്ന് സാരം. എന്തായാലും ഒന്നിലധികം വേരിയന്റുകളിലും ഡ്രൈവ്ട്രെയിനുകളിലും ‌ഇലക്‌ട്രിക് വാഹനം വാഗ്‌ദാനം ചെയ്യുമെന്ന് ഉറപ്പാണ്.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

RWD പവർട്രെയിനുകളുമായി ജോടിയാക്കിയ വലിയ ബാറ്ററി പായ്ക്ക് WLTP സാക്ഷ്യപ്പെടുത്തിയ 528 കിലോമീറ്ററിന്റെ ഏറ്റവും ദൈർഘ്യമേറിയ റേഞ്ച്നൽകുന്നു. ബാറ്ററി പായ്ക്ക് അതിന്റെ പിൻ-വീൽ-ഡ്രൈവിലും ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനിലും വിൽക്കും. ഇലക്‌ട്രിക് ക്രോസ്ഓവറിന്റെ AWD വേരിയന്റിന് 425 കിലോമീറ്ററിൽ വളരെ കുറഞ്ഞ റേഞ്ചായിരിക്കും വാഗ്‌ദാനം ചെയ്യുക.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

എന്നാൽ ശക്തമായ 320 bhp കരുത്തിൽ 605 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമായിരിക്കും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ നിറയ്ക്കാനാകുമെന്നതാണ് കിയ EV6 ഇലക്ട്രിക് ക്രോസ്ഓവറിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

അതേസമയം 50 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ വെറും 73 മിനിറ്റ് മാത്രമേ എടുക്കൂവെന്നും കിയ ഇന്ത്യ അവകാശപ്പെടുന്നു.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

റിയർ വീൽ ഡ്രൈവ് സംവിധാനമുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോർ EV6 229 bhp കരുത്തിൽ പരമാവധി 350 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. വരാനിരിക്കുന്ന കിയ ഇലക്ട്രിക് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.5 സെക്കന്റുകൾ കൊണ്ട് സാധിക്കുമെന്നതാണ് മറ്റൊരു അവകാശവാദം.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഡിസൈനിലേക്ക് നോക്കിയാൽ കിയ EV6 ഇവിക്ക് ആഢംബര പ്രതീകം നൽകുന്ന ഒരു സുഗമമായ രൂപകൽപ്പനയാണുള്ളത്. വളഞ്ഞ, എയറോഡൈനാമിക് പ്രതലങ്ങൾ കാറിന്റെ സഹജമായ സൗന്ദര്യത്തെ നിർവചിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. കൂടാതെ ഇത് ആകർഷകമായ റെഡ്, ബ്ലാക്ക്, വൈറ്റ്, സിൽവർ എന്നീ കളർ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യും.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഡിആർഎല്ലുകളോട് കൂടിയ എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, മാറ്റ് ബ്ലാക്ക് ആക്‌സന്റുകൾ, വീൽ ആർച്ച് മോൾഡിംഗ്, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, ഗ്ലോസ് ബ്ലാക്ക് വിൻഡോ സറൗണ്ടുകൾ, ഫ്ലഷ് ബോഡി കളർ ഡോർ ഹാൻഡിലുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവ കിയ EV6 പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഇന്റീരിയറിൽ കിയ EV6 ഇവിയ്ക്ക് ഡ്യുവൽ കർവ്‌ഡ് പനോരമിക് 12.3 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ട്. അത് 24 ഇഞ്ച് സംയോജിത ഡിസ്‌പ്ലേയാണ് നൽകുന്നത്. നാവിഗേഷൻ, വിനോദം, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, മറ്റ് വാഹന വിവര സവിശേഷതകൾ എന്നിവ പ്രതിദാനം ചെയ്യുന്നതിനാൽ വിശാലമായ ഡിസ്‌പ്ലേ ആഴത്തിലുള്ള അനുഭവമാണ് ഉറപ്പാക്കുന്നത്. കണ്ണിന്റെ ആയാസവും ഡ്രൈവറുടെ ക്ഷീണവും കുറയ്ക്കാൻ സ്‌ക്രീനിൽ ബ്ലൂ ലൈറ്റ് ഫിൽട്ടറും സജ്ജീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia ev6 electric crossover will launch in india on june 2nd 2022
Story first published: Tuesday, May 24, 2022, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X