സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

ഇന്നു മുതൽ പുതിയ EV6 സ്‌പോർട്ടി ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള ബുക്കിംഗുകൾ ആരംഭിക്കുകയാണ് കിയ മോട്ടോർസ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോളതലത്തിൽ പരിചയപ്പെടുത്തിയ ഇവി ഇന്ത്യയിലെ കിയയിൽ നിന്നുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഇലക്ട്രിക് ഓഫറാകും.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ഇറക്കുമതിയായാണ് കാർ ഇന്ത്യയിലെത്തുന്നത്. വിൽപ്പനയ്ക്ക് എത്തുന്നതിനു മുന്നോടിയായി വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് പരിശോധനാ ഫലങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്.

മുതിർന്നവരുടെ സുരക്ഷയ്‌ക്കായി ലഭ്യമായ 38 പോയിന്റിൽ 34.48 പോയിന്റും സ്‌കോർ ചെയ്‌ത് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാൻ കിയ EV6 ഇലക്‌ട്രിക്കിന് സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അതേസമയം കുട്ടികളുടെ സുരക്ഷയ്ക്കായി ഇവി 49-ൽ 42.96 പോയിന്റുകൾ നേടി.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

റോഡ് ഉപയോക്തൃ സംരക്ഷണം 64 ശതമാനം ആയി റേറ്റുചെയ്‌തപ്പോൾ കാറിലെ സുരക്ഷാ സഹായ സവിശേഷതകൾ 88 ശതമാനം റേറ്റിംഗുമാണ് ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ കിയയുടെ ഇവിക്ക് ലഭിച്ചിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

പാസഞ്ചർ കമ്പാർട്ട്മെന്റ് ഫ്രണ്ടൽ ഓഫ്‌സെറ്റ് (MPDB) ടെസ്റ്റിൽ EV6 സ്ഥിരത പുലർത്തിയതായി ANCAP പ്രസ്താവിച്ചു. ഡ്രൈവർക്കുള്ള ഡമ്മി റീഡിംഗുകൾ ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലുകൾക്കും മാർജിനൽ സംരക്ഷണം സൂചിപ്പിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

മുൻ യാത്രക്കാരന്റെ ഡമ്മി റീഡിംഗുകൾ താഴത്തെ കാലുകൾക്ക് മതിയായ സംരക്ഷണവുമാണ് നേടിയിരിക്കുന്നത്. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും മറ്റെല്ലാ നിർണായക ബോഡി മേഖലകൾക്കും സംരക്ഷണം മികച്ചതായിരുന്നുവെന്നും ANCAP പറയുന്നു.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

തുടക്കത്തിൽ അതായത് ഈ വർഷം വിൽക്കാൻ EV6 ഇവിയുടെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യയ്ക്ക് കിയ മോട്ടോർസ് അനുവദിച്ചിട്ടുള്ളൂവെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. RWD, AWD എന്നീ രണ്ട് വേരിയന്റുകളിലും ഇലക്ട്രിക് ക്രോസ്ഓവർ വിപണിയിലെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

ഇലക്ട്രിക് കാറിന്റെ വലിയ 77.4 kWh ബാറ്ററി മോഡലും കൂടുതൽ യൂണിറ്റുകളും വേരിയന്റുകളും അടുത്ത വർഷം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ഗ്രൂപ്പിന്റെ സമർപ്പിത ഇ-ജിഎംപി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യത്തെ കിയ മോഡലാണ് EV6 എന്നതും ശ്രദ്ധേയമായ കാര്യമാണ്.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

ഇന്ത്യയിൽ കിയ EV6 77.4 kWh ബാറ്ററി പായ്ക്കോടെയാവും വിപണിയിൽ എത്തുക. ഇത് രണ്ട് ആക്‌സലുകളിലേക്കും 325 bhp പവറും 605 Nm torque ഉം നൽകുന്നതിന് ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കും.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

WLTP സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ 510 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വരെയാണ് കമ്പനി അവകാശപ്പെടുന്നത്. ലിഥിയം-അയൺ ബാറ്ററിക്ക് 229 bhp, 350 Nm torque നൽകുന്ന RWD കോൺഫിഗറേഷനും ലഭിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

18 മിനിറ്റിനുള്ളിൽ 10-80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 800V ചാർജിംഗ് സിസ്റ്റം EV6 ഉപയോഗിക്കും. ഡിസൈനിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ പുതിയ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ഫിലോസഫി പ്രദർശിപ്പിക്കുന്ന സ്റ്റൈലിംഗിലാണ് കിയ EV6 അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

സ്‌പോർട്ടി റൂഫ്‌ലൈൻ, മസ്‌കുലാർ വീൽ ആർച്ചുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയ്‌ക്കൊപ്പം കിയയുടെ സിഗ്നേച്ചർ ടൈഗർ ഫെയ്‌സ് കാറിന് ലഭിക്കുന്നു. ഇതിന്റെ V ആകൃതിയിലുള്ള ഡിആർഎല്ലുകൾ എൽഇഡി ഹെഡ്‌ലാമ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളിൽ ഫുൾ ലെങ്ത് റിയർ ലൈറ്റ് ബാറും വ്യതിരിക്തമായ റൂഫ് സ്‌പോയിലറും വരെ ഉൾപ്പെടുന്നുണ്ട്. 19 ഇഞ്ച് അലോയ് വീലുകളിലാണ് EV6 നിരത്തിലെത്തുന്നത്.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

ഒരു പ്രീമിയം സെഗ്‌മെന്റിൽ സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ EV6 ഡ്രൈവർക്കും യാത്രക്കാർക്കും സുഖസൗകര്യങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവയുള്ള ഒരു അത്യാധുനിക ഇന്റീരിയറായിരിക്കും ഒരുക്കുക. ഇതിന് 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേ യൂണിറ്റ്, വയർലെസ് ചാർജിംഗ് സൗകര്യങ്ങളുള്ള ഫ്ലോട്ടിംഗ് സെൻട്രൽ കൺസോൾ, ഡ്രൈവ് മോഡ് തെരഞ്ഞെടുക്കുന്നതിനുള്ള റോട്ടറി ഡയൽ എന്നിവയെല്ലാം അകത്തളത്തിൽ കാണാനാവും.

സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

മാത്രമല്ല ഒരു പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈനും കിയയുടെ ഇലക്ട്രിക് ക്രോസ്ഓവറിന് ലഭിക്കും. ഫ്ലോർ മാറ്റുകൾ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഡോർ പോക്കറ്റുകൾ, വീഗൻ ലെതറിന്റെ ഓപ്ഷനിൽ അപ്ഹോൾസ്റ്ററി എന്നിവയും E6 ഇവിയുടെ ഫീച്ചറുകളിൽ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Kia ev6 managed to score 5 star safety rating in ancap crash test
Story first published: Thursday, May 26, 2022, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X