ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

വരാനിരിക്കുന്ന EV6 ഇലക്ട്രിക് ക്രോസ്ഓവർ മോഡലിന്റെ ആദ്യ ടീസർ പുറത്തുവിട്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കാളായ കിയ മോട്ടോർസ്. 2022 മെയ് 26-ന് ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് കിയ ടീസർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

2022 യൂറോപ്യൻ കാർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കിയ EV6 ഇലക്ട്രിക്കിനെ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) ഇറക്കുമതി യൂണിറ്റായാകും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. അതിനർത്ഥം മോഡലിന് വളരെ ഉയർന്ന വില മുടക്കേണ്ടി വരുമെന്നാണ്.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

കിയ EV6 ഇവിക്കായുള്ള വില പ്രഖ്യാപനവും വിപണനവും ഈ വർഷം ഓഗസ്റ്റിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ വരവോടെ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇന്ത്യൻ കാർ വിപണിയിലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കും എന്ന കാര്യവും ഏറെ ശ്രദ്ധേയമാവും.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഇന്ത്യൻ അരങ്ങേറ്റത്തിനു മുന്നോടിയായുള്ള ഇലക്ട്രിക് ക്രോസ്ഓവറിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടവും കമ്പനി അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നിലവിൽ സെൽറ്റോസ്, കാർണിവൽ, സോനെറ്റ്, കാരെൻസ് തുടങ്ങിയ വമ്പൻ മോഡലുകളിലൂടെ രാജ്യത്ത് നിലയുറപ്പിച്ച കിയയുടെ അഞ്ചാമത്തെ വാഹനം എത്തുമ്പോൾ ഏവർക്കും പ്രതീക്ഷകൾ വാനോളമാണ്.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഈ വർഷം EV6 ഇവിയുടെ 100 യൂണിറ്റുകൾ മാത്രമായിരിക്കും കിയ ഇന്ത്യക്കായി അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഹോമോലോഗേഷൻ ഒഴിവാക്കാനാണ് ഇന്ത്യയിൽ പരിമിതമായ യൂണിറ്റുകൾ മാത്രം കമ്പനി ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല ബ്രാൻഡിന്റെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി മാത്രമേ വാഹനം വിൽക്കുകയുമുള്ളൂ.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഇന്ത്യയിലെന്ന പോലെ തന്നെ ആഗോള തലത്തിലും സെമി കണ്ടക്‌ടർ ചിപ്പ് ക്ഷാമ പ്രശ്‌നങ്ങൾ കാരണമാണ് കിയ ഇന്ത്യയിൽ EV6 ഇവിയുടെ ലഭ്യത വെറും 100 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച വാർത്തകളോടൊന്നും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

മിക്കവാറും മെട്രോ നഗരങ്ങളിൽ മാത്രമായിരിക്കും EV6 ഇവിക്കായുള്ള വിപണനം നടക്കുക. എന്തായാലും ഇന്ത്യൻ വിപണിയിൽ കിയയുടെ കന്നി ഇലക്ട്രിക് കാർ ചൂടപ്പം പോലെ വിറ്റഴിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഇലക്ട്രിക് ക്രോസ്ഓവർ സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച്, ജിടി എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ലഭ്യമാണ്.

സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിന് 58 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് 2WD കോൺഫിഗറേഷനിൽ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം 4WD സജ്ജീകരണത്തിൽ 235 bhp, 605 Nm torque എന്നിങ്ങനെയായിരിക്കും കണക്കുകൾ.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ലോംഗ്-റേഞ്ച് പതിപ്പിന് വലിയ 77.4 kWh ബാറ്ററി ലഭിക്കുന്നു. കൂടാതെ ഇതും 2WD കോൺഫിഗറേഷനിലും (228 bhp, 350 Nm) 4WD കോൺഫിഗറേഷനിലും (325 bhp, 605 Nm) ലഭ്യമാണ്. ജിടി പതിപ്പിന് 77.4 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് കൂടുതൽ ശക്തമാണെന്ന് കിയ പറയുന്നു.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

EV6 ക്രോസ്ഓവറിന്റെ ജിടി പതിപ്പിന് 585 bhp പവറിൽ 740 Nm torque വരെ നിർമിക്കാനാവും. കിയ ഇന്ത്യൻ വിപണിയിൽ ടോപ്പ് എൻഡ് ജിടി വേരിയന്റിലാവും വാഹനത്തെ അവതരിപ്പിക്കൂവെന്നാണ് അനുമാനം. WLTP സൈക്കിളിൽ ഒറ്റ ചാർജിൽ ഏകദേശം 510 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിയ EV6 ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഇതിന് ഏകദേശം 60 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. നമ്മുടെ രാജ്യത്ത് കിയ EV6 മോഡലിന് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ലെങ്കിലും ഹ്യുണ്ടായി അയോണിക് 5 ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ എത്തുന്നതോടെ ചിത്രം മാറും. CKD യൂണിറ്റായതിനാൽ വിലയും കുറവായിരിക്കുമെന്നത് EV6 ഇലക്ട്രിക്കിന് ചിലപ്പോൾ തിരിച്ചടിയായേക്കും.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഹ്യുണ്ടായിയുടെ സമർപ്പിത ഇ-ജിഎംപി പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന ആദ്യത്തെ കിയ മോഡലാണ് EV6. ഡിമാൻഡ് നിലനിൽക്കുകയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ സമീപഭാവിയിൽ ചെറിയ ബാറ്ററി പായ്ക്കുള്ള വേരിയന്റുകളെ കൂടി അവതരിപ്പിക്കാനും കിയ പദ്ധതിയിട്ടിട്ടുണ്ട്.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

EV6 ഇലക്ട്രിക്കിൽ 800 V ചാർജിംഗ് സിസ്റ്റമാണ് കമ്പനി ഉപയോഗിക്കുന്നത്. അത് 350 kW വരെ ഫാസ്റ്റ് ചാർജിംഗ് ശേഷിയും പ്രാപ്തമാക്കും. അങ്ങനെ 10 മുതൽ 80 ശതമാനം വരെ ചാർജ് വെറും 18 മിനിറ്റിനുള്ളിൽ നിറയ്ക്കാനാകും.

ടീസർ ചിത്രവും പുറത്തുവിട്ട് Kia, EV6 ഇലക്‌ട്രിക്കിന്റെ ബുക്കിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം

ഒരു ക്ലാംഷെൽ ബോണറ്റ്, ഷോർട്ട് ഓവർഹാംഗുകൾ, മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ, 'ഡിജിറ്റൽ ടൈഗർ ഫെയ്‌സ്' പൂരകമാകുന്ന ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

Most Read Articles

Malayalam
English summary
Kia india teased ev6 electric crossover ahead of launch
Story first published: Tuesday, May 3, 2022, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X