മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

ഇന്ത്യയിൽ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയിലൂടെ തുടക്കമിട്ട ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് ഇന്ന് രാജ്യത്ത് സോനെറ്റ് കോംപാക്‌ട് എസ്‌യുവി, കാരെൻസ് എംപിവി, കാർണിവൽ ലക്ഷ്വറി എംപിവി, EV6 ഇലക്‌ട്രിക് തുടങ്ങിയ ശക്തമായ വാഹന നിര തന്നെയാണുള്ളത്.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

പുതിയ കാരെൻസിനും EV6 ഇലക്‌ട്രിക്കിനും ശേഷം കമ്പനി ഇന്ത്യയിൽ സെൽറ്റോസ് ഫെസ്‌ലിഫ്റ്റിന്റെ അവതരണത്തിനായി ഒരുങ്ങുകയാണ്. 2019-ൽ പുറത്തിറക്കിയ കിയയുടെ ഈ മിഡ്-സൈസ് എസ്‌യുവി രാജ്യത്തെ ഈ സെഗ്മെന്റിന്റെ മുഖവും ഭാവവും തന്നെയാണ് മാറ്റിമറിച്ചത്.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

ഹ്യുണ്ടായി ക്രെറ്റയ്ക്ക് ശേഷം മിഡ്-സൈസ് വിഭാഗത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിൽപ്പന നേടുന്ന മോഡലാണ് സെൽറ്റോസ് ഇന്ന്. എങ്കിലും അടുത്തകാലത്ത് ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിങ്ങനെ രണ്ട് മോഡൽ കൂടി കടന്നുവന്നതോടെ സെൽറ്റോസിന്റെ വിൽപ്പന പയ്യെ കുറഞ്ഞുവരികയാണ്. ഇതു നികത്താനായാണ് മുഖംമിനുക്കി പുത്തൻ ഫീച്ചറുകളുമായി എത്താൻ കിയ തയാറെടുക്കുന്നത്.

MOST READ: വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

വിറ്റാര, ഹൈറൈഡർ എന്നിവയുമായി ടൊയോട്ടയും മാരുതിയും രംഗത്തിറങ്ങുന്നതിനാൽ സെഗ്‌മെന്റിലെ ക്രെറ്റയ്ക്കും സെൽറ്റോസിനും മുന്നോട്ടുള്ള കാര്യങ്ങൾ കൂടുതൽ കടുപ്പമാവും. അതിനാൽ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അന്താരാഷ്‌ട്ര വിപണികൾക്കായി ആദ്യം പുറത്തിറക്കിയിരിക്കുയാണ് കിയ. ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തി വരുന്നതിനാൽ ഈ പുത്തൻ മോഡൽ അധികം വൈകാതെ തന്നെ നമ്മുടെ രാജ്യത്തേക്കും എത്തും.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി സെൽറ്റോസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നതിനു പകരം ഇത്തവണ അന്താരാഷ്ട്ര വിപണികളിലേക്കാണ് ആദ്യം ചുവടുവെക്കുന്നത്. ഇതിനു ശേഷമായിരിക്കും എസ്‌യുവി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. പുതുക്കിയ ഹെഡ്‌ലാമ്പ് യൂണിറ്റും പുതിയ എൽഇഡി ഡിആർഎല്ലുകളുമുള്ള മിനുക്കിയ മുൻവശമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ ഏറ്റവും വലിയ പരിഷ്ക്കാരമെന്ന് പറയാം.

MOST READ: തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

അതോടെൊപ്പം തന്നെ ഒരു പുതിയ ഫ്രണ്ട് ഗ്രില്ലും അതിന്റെ നിലവിലെ എതിർഭാഗത്ത് കാണുന്നതിനേക്കാൾ താഴ്ന്ന നിലയിലുള്ള ഒരു വലിയ എയർ ഡാമും കിയ സെൽറ്റോസിൽ ഇടംപിടിച്ചിട്ടുണ്ട്. എൽഇഡി ടെയിൽ ലാമ്പുകളും പിൻവശത്തെ ബമ്പറും നവീകരിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും പറയാം. അതേസമയം പുതിയ സെറ്റ് അലോയ് വീലുകളാണ് വശക്കാഴ്ച്ചയിൽ എടുത്തുനിൽക്കുന്നത്.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

പുതിയ സെൽറ്റോസിന്റെ വലിപ്പം മാറ്റമില്ലാതെ തുടരും. അതേസമയം കമ്പനിക്ക് ഡ്യുവൽ ടോൺ ഓപ്ഷനുകൾക്കൊപ്പം ചില പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങളിൽ സൺറൂഫ് കാണാനില്ല. എന്നാൽ നമുക്കിടയിൽ ഈ ഫീച്ചർ വളരെ ജനപ്രിയമായതിനാൽ ഈ വർഷാവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ കമ്പനി കൂട്ടിച്ചേർത്തേക്കും.

MOST READ: Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

ക്രെറ്റയെപ്പോലെ നിലവിൽ വരുന്ന സിംഗിൾ പാൻ സൺറൂഫിൽ നിന്ന് വ്യത്യസ്തമായി പുതിയ സെൽറ്റോസിനും ഒരു പനോരമിക് സൺറൂഫ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ പരിഷ്ക്കാരങ്ങൾ അവിടെയും കാണാനാവും.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

പുത്തൻ കളർ കോമ്പിനേഷൻ ഉപയോഗിച്ചിരിക്കുന്ന കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഓൾ ബ്ലാക്ക് ഫിനിഷോടുകൂടിയതും ഡ്യുവൽ ടോൺ ബ്രൗൺ, ബ്ലാക്ക് ഫിനിഷുള്ള നിറങ്ങളിലും തെരഞ്ഞെടുക്കാം. പുതിയ അപ്ഹോൾസ്റ്ററിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്നതിനാൽ ഒരു പ്രീമിയം ടച്ച് ഇത് നൽകുന്നുമുണ്ട്.

MOST READ: സുരക്ഷയിലും ഇന്ധനക്ഷമതയിലും തിളങ്ങാന്‍ Maruti Vitara

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

കൂടാതെ മിഡ്-സൈസ് എസ്‌യുവിക്ക് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. അതേസമയം അപ്‌ഡേറ്റ് ചെയ്ത UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യയും 2022 മോഡൽ സെൽറ്റോസിലേക്ക് ചേക്കേറി. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലഭിക്കാൻ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

എന്നിരുന്നാലും കിയ സെൽറ്റോസിന്റെ ടോപ്പ് എൻഡ് വേരിയന്റിലേക്ക് ഈ ഫീച്ചർ പരിമിതപ്പെടുത്തിയേക്കാം. പുറത്തുവിട്ടിരിക്കുന്ന സെൽറ്റോസിന്റെ ഔദ്യോഗിക ചിത്രങ്ങൾ ADAS സവിശേഷതകളെ സഹായിക്കാൻ ഒരു റഡാർ മൊഡ്യൂളിന്റെ സാന്നിധ്യം കാണിക്കുന്നു.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

പുതിയ കാരെൻസിലേതു പോലെ തന്നെ കിയ സെൽറ്റോസിന്റെ എല്ലാ വേരിയന്റുകളിലും മൊത്തം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്ത് സുരക്ഷയും വർധിപ്പിക്കും. ഈ വർഷാവസാനം മുതൽ എല്ലാ കാറുകൾക്കും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കേണ്ട പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നീക്കം.

മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾക്ക് ഒരു മാറ്റവും കിയ നടപ്പിലാക്കില്ല. എന്നാൽ പുതിയ CAFÉ, പുതുക്കിയ BSVI എമിഷൻ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് അനുസൃതമായി എസ്‌യുവിക്കായി ഒരു മൈൽഡ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാനും കമ്പനിക്ക് കഴിയും. ദീപാവലിയോടെ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഏകദേശം 9.95 ലക്ഷം മുതൽ 18.10 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia introduced new seltos facelift suv with adas feature
Story first published: Thursday, June 30, 2022, 10:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X