കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

കാഴ്ച്ചയിൽ ശരിക്കും കൗതുകമുണർത്തുന്ന ഒരു വാഹനമാണ് കിയയുടെ റേ എന്ന ബോക്‌സി കാർ. 2011 മുതൽ വിദേശ വിപണികളിൽ എത്തുന്ന ഈ മോഡലിന്റെ പ്ലാറ്റ്ഫോമിലാണ് ഹ്യുണ്ടായി i10, കാസ്‌പർ എന്നിവയെല്ലാം ഒരുങ്ങിയിരിക്കുന്നതും.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

ഇലക്ട്രിക്, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവുന്ന കിയ റേ ചെറിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവുമായി വിപണിയിലെത്തിയിരിക്കുകയാണിപ്പോൾ. ഏറ്റവും പുതിയ മുഖംമിനുക്കലിൽ വാഹനം കൂടുതൽ സമഗ്രമായെന്നു തന്നെ പറയാം. പ്രത്യേകിച്ച് ഡിസൈനിന്റെ കാര്യത്തിൽ ആ മേൻമ കാണാനുമാവും.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

റേയുടെ കോർ രൂപഘടന നിലനിർത്തിക്കൊണ്ട് സ്‌പോർട്ടിയർ വൈബുകൾ കൈവരിക്കുക എന്നതായിരുന്നു കിയയുടെ പ്രാഥമിക ലക്ഷ്യം. 2023 കിയ റേ ഫെയ്‌സ്‌ലിഫ്റ്റ് ICE, ഇവി പതിപ്പുകളിൽ തുടർന്നും ലഭ്യമാകുമെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് ആവർത്തിച്ചു പറയുന്നുണ്ട്.

MOST READ: ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

2023 മോഡൽ റേ ഫെയ്‌സ്‌ലിഫ്റ്റിന്റെ മൊത്തത്തിലുള്ള പ്രൊഫൈലിന് കിയയുടെ ഏറ്റവും പുതിയ ഡിസൈൻ ഫിലോസഫിയുടെ ശക്തമായ സ്വാധീനമുണ്ട്. പുതിയ ഡിസൈൻ ഘടകങ്ങളുള്ള പുതുക്കിയ ഗ്രിൽ, ലംബമായി അടുക്കിയ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, സി-ആകൃതിയിലുള്ള ഡിആർഎല്ലുകൾ പുതിയ കിയ ലോഗോ, ഷാർപ്പും വലുതുമായ ബമ്പർ, മെറ്റാലിക് ഷേഡുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാമാണ് പുതിയ കുപ്പായത്തിൽ കമ്പനി തുന്നിച്ചേർത്തിരിക്കുന്നത്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

അതേസമയം വശക്കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലാതെ നിലവിലെ മോഡലിന് സമാനമായി കിയ റേ തുടരുകയാണ്. കിയ റേ 2023 ഫെയ്‌സ്‌ലിഫ്റ്റ് വലതുവശത്ത് സ്ലൈഡുചെയ്യുന്ന പിൻ ഡോറുമായാണ് വരുന്നത്. ഇത് ചെറിയ കാറിന്റെ പ്രധാന ഉപയോഗപ്രദമായ സവിശേഷതകളിൽ ഒന്നാണ്.

MOST READ: ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

മുന്നിലും പിന്നിലും ഡോറുകൾക്കിടയിൽ സെൻട്രൽ പില്ലറുള്ള മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമായി റേ അതിന്റെ വലതുവശത്ത് പില്ലർ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ഇത് യാത്രക്കാർക്ക് തടസമില്ലാത്ത പ്രവേശനവും ഗൂഡ്‌സ് നീക്കവും ഉറപ്പാക്കുന്നു. ഈ പില്ലറുകളില്ലാത്ത ഘടന ഉപയോഗിച്ച് കിയ റേയ്ക്ക് വൈവിധ്യമാർന്ന ലോഡ് ക്യാരിയിംഗാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

സീറ്റുകൾ മടക്കാവുന്നവയാണ് എന്നതും സ്ഥലം വർധിപ്പിക്കാനും ഉപഭോക്താക്കളെ അനുവദിക്കും. ഇനി കാറിന്റെ പിൻവശത്തെ മാറ്റങ്ങളിലേക്ക് നോക്കിയാൽ പുതിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്‌ത ടെയിൽഗേറ്റ്, ചെറിയ റിഫ്‌ളക്ടറുകൾ, ഒരു പുതിയ ഡിഫ്യൂസർ-സ്റ്റൈൽ ഘടകം എന്നിവയെല്ലാം കാണാനാവും.

MOST READ: വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം; Compass-ന് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ പോലെയുള്ള ചില ഒഴിവാക്കലുകളോടെ അകത്തളം നിലവിലെ മോഡലിന് സമാനമാണ്. നിലവിലെ മോഡലിന് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അപ്ഹോൾസ്റ്ററിയിലും ചില സൂക്ഷ്മമായ മാറ്റങ്ങൾ കാണാം.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

നാവിഗേഷനോട് കൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് / റിയർ സീറ്റുകൾ, ഫുൾ ഓട്ടോ എയർ കണ്ടീഷണർ, ഹൈ-പാസ് ഓട്ടോമാറ്റിക് പേയ്‌മെന്റ് സംവിധാനമുള്ള ഇലക്ട്രോണിക് റൂം മിറർ എന്നിവ കിയ റേയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ചില പ്രധാന സവിശേഷതകളാണ്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

6,200 rpm-ൽ പരമാവധി 76 bhp കരുത്തും 3,750 rpm-ൽ 95 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കിയ റേ ബോക്സി കാറിന് തുടിപ്പേകുന്നത്. ഇത് 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നതും. ഇനി മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 14 ഇഞ്ച് വീലുകളുള്ള വേരിയന്റിന് 13 കിലോമീറ്ററും 15 ഇഞ്ച് വീലുകളുള്ള മോഡലിന് 12.7 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

16.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കിയ റേ ഇലക്‌ട്രിക് പതിപ്പിന്റെ ഹൃദയം. ഇത് 67 bhp പവറോളം നൽകാൻ പ്രാപ്തമാണ്. രൂർണ ചാർജിൽ 138 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നതും. സുരക്ഷയുടെ കാര്യത്തിൽ കിയ റേയ്ക്ക് ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, റാംപ് ആന്റി-സ്കിഡ് ഉപകരണം, സ്ട്രെയിറ്റ്-ലൈൻ ബ്രേക്കിംഗ് ആന്റി-സ്കിഡ് സിസ്റ്റം എന്നിവയെല്ലാമുണ്ട്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം... പുതിയ Ray ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി Kia വിപണിയിൽ

2023 കിയ റേ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം പുതിയ ചില സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുമോയെന്ന് കണ്ടറിയണം. കൂടുതൽ പ്രവർത്തനപരമായ നവീകരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കിയ റേ 2023 ഫെയ്‌സ്‌ലിഫ്റ്റ് വലിയ വില വർധനവിന് സാക്ഷ്യം വഹിക്കാൻ സാധ്യതയില്ല. നിലവിലെ മോഡൽ 13,550,000 വോൺ (ഏകദേശം 8.28 ലക്ഷം രൂപ) പ്രാരംഭ വിലയിൽ ലഭ്യമാണ്. ഇത് 2023 വാഗൺആർ പോലുള്ളവയുമായാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia introduced the all new ray facelift model with visual updates
Story first published: Friday, August 12, 2022, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X