പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഏകദേശം രണ്ട് വർഷമായി വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. നിരത്തുകളിലും ലാഭകണക്കുകളിലും തരംഗം സൃഷ്‌ടിച്ച സെൽറ്റോസിന് ശേഷം കൊറിയൻ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിച്ച രണ്ടാമത്തെ മോഡലായിരുന്നു ഇത്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

നിരവധി കാരണങ്ങളാൽ തന്റേതായ വ്യക്തിത്വം കണ്ടെത്തിയ കാർണിവൽ ഇന്ത്യയിൽ മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. 2020 ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തിയതു മുതൽ മാന്യമായ യൂണിറ്റുകൾ വിറ്റഴിക്കാനും കിയ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. കാര്‍ണിവലിനെ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത CBU (പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റ്) ഉല്‍പ്പന്നമായിട്ടാണ് രാജ്യത്ത് എത്തിക്കുന്നത്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

നിലവിൽ പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ ഈ പ്രീമിയം എംപിവി ലഭ്യമാണ്. ഇതുവരെ ഒമ്പത് ആളുകൾക്ക് വരെ ഇരിക്കാവുന്ന സീറ്റിംഗ് ലേഔട്ടിലാണ് ഇത് വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ കാർണിവൽ എംപിവിയുടെ വേരിയന്റുകളുടെ പുനരവലോകനത്തെക്കുറിച്ചും കിയ ചിന്തിച്ചു.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

അതിന്റെ ഭാഗമായി കാർണിവൽ വേരിയന്റ് നിരയിൽ ചെറിയൊരു പരിഷ്ക്കാരവുമായി രംഗത്തെത്തിയിരിക്കുയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. പുതിയ വാർത്തകൾ പ്രകാരം ബേസ് പ്രീമിയം 8 സീറ്റർ, മിഡ് പ്രസ്റ്റീജ് 9 സീറ്റർ വകഭേദങ്ങൾ കമ്പനി നിർത്തലാക്കിയിരിക്കുകയാണ്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

അതേസമയം എംപിവിയുടെ പ്രീമിയം 7 സീറ്റർ, പ്രസ്റ്റീജ് 6 സീറ്റർ വേരിയന്റുകളുടെ ഉത്പാദനം പരിമിതമായ സംഖ്യകളിലേക്ക് കുറച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ ഈ പരിഷ്ക്കാരത്തിന്റെ കാരണങ്ങൾ ഇതുവരെ കിയ മോട്ടോർസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വേരിയന്റുകളുടെ ഡിമാൻഡ് കുറവായതിനാലായാരിക്കും ബ്രാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് അനുമാനം.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഈ പരിഷ്ക്കാരങ്ങൾ ഒഴികെ കാർണിവലിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന അതേ ഫീച്ചർ ലിസ്റ്റ് തന്നെയാണ് ഇപ്പോഴും കിയ കാർണിവൽ എംപിവിക്ക് ഇപ്പോഴും ലഭിക്കുന്നത്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

കാർണിവൽ പ്രീമിയം എംപിവിക്ക് ഇന്ത്യയിൽ 24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായാണ് കിയയുടെ ഈ തുറുപ്പുചീട്ട് മാറ്റുരയ്ക്കുന്നത്. സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനിലാണ് ആഢംബര എംപിവി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

കാർണിവലിന് തുടിപ്പേകുന്ന 2.2 ലിറ്റർ ഡീസൽ യൂണിറ്റ് പരമാവധി 200 bhp കരുത്തിൽ 440 m torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ഓപ്ഷൻ എംപിവിയിൽ ലഭ്യമല്ല. 13.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാര്‍ണിവലിന് അഴകേകുന്നത്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, ലെഗ് സപ്പോര്‍ട്ടോടുകൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ ടോപ്പ് എന്‍ഡ് ലിമോസിന്‍ പതിപ്പിൽ ലഭ്യമാകും.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

മറ്റ് വേരിയന്റുകളിൽ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മധ്യനിരയിലെ യാത്രക്കാര്‍ക്ക് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, കിയയുടെ UVO കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവയും കിയ കാർണിവലിൽ ഒരുക്കിയിട്ടുണ്ട്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് മുതലായവയാണ് കാര്‍ണിവലിന്റെ സുരക്ഷാ സവിശേഷതകളിൽ കിയ മോട്ടോർസ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്. പ്രീമിയം ആഢംബരം എംപിവി സെഗ്മെന്റിലെ താരമായ കാർണിവലിന് പുതിയ 2022 മോഡലിനെയും കിയ സമ്മാനിച്ചിരുന്നു.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഇത് ഈ വർഷം ഉത്സവ സീസണോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾക്കൊപ്പം 3.5 ലിറ്റർ V6 ജിഡിഐ എഞ്ചിനുമായാണ് എംപിവിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിന് പരമാവധി 290 bhp കരുത്തിൽ 262 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

ഈ ഹൃദയവുമായി എത്തിയില്ലെങ്കിലും നിലവിലെ എഞ്ചിനൊപ്പം പുതിയ രൂപത്തിൽ കിയ കാർണിവലിനെ ഈ വർഷം നമ്മുടെ പ്രാദേശിക നിരത്തുകളിൽ എത്തിക്കും. വിപണിയിൽ എത്തുമ്പോൾ നിലവിലെ മോഡലിനെ അപേക്ഷിച്ച് വില അൽപം കൂടുതലായിരിക്കും.

പുതുവർഷത്തിലെ മാറ്റങ്ങൾ, Carnival എംപിവിയുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങളുമായി Kia Motors

കൂടാതെ ഉപഭോക്താക്കൾക്ക് എട്ട് പേർക്ക് ഇരിക്കാനുള്ള സീറ്റിംഗ് കോൺഫിഗറേഷനും കിയ ലഭ്യമാക്കുന്നുണ്ട്. കൂടാതെ വി‌ഐ‌പി ലോഞ്ച് സീറ്റിംഗ് ഉപയോഗിച്ച് ഏഴ് സീറ്റർ പതിപ്പും കാർണിവലിന് ഉണ്ടാകും.

Most Read Articles

Malayalam
English summary
Kia motors updated variant lineup of carnival premium mpv
Story first published: Monday, January 3, 2022, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X