Just In
- 8 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 11 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 1 hr ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Movies
'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6, ജൂണ്‍ 2-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കാര്‍ നിര്‍മാതാവ് ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് 3 ലക്ഷം രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ 12 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വില്‍ക്കുകയെന്നും കമ്പനി പറയുന്നു. EV6 വേരിയന്റുകളുടെ വിശദാംശങ്ങളും ശ്രേണി, സവിശേഷതകള്‍ കിയ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവിലും ഡ്യുവല്‍ മോട്ടോര്‍ ഓള് വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലും വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് GT-ലൈന്‍ ട്രിം ലെവലില്‍ മാത്രമേ ഇന്ത്യയ്ക്കായുള്ള EV6 ഓഫര്‍ ചെയ്യപ്പെടുകയുള്ളൂവെന്നും പറയപ്പെടുന്നു.

ഇന്ത്യയ്ക്കായുള്ള കിയ EV6-ന്റെ എല്ലാ പതിപ്പുകളും 78.4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. റിയര്‍-വീല്‍ ഡ്രൈവ് (RWD) രൂപത്തില്‍, 225 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പിന് ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരൊറ്റ മോട്ടോര്‍ സജ്ജീകരണത്തിന് ബാറ്ററി പാക്ക് ശക്തി നല്കുന്നു.

റിയര്‍ വീല്‍ ഡ്രൈവ് (RWD) കിയ EV6 GT ലൈന്‍ 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും, 183 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗതയെന്നും കമ്പനി പറയുന്നു. പിന്-വീല്‍ ഡ്രൈവ് കിയ EV6 GT-ലൈന്‍ ഒറ്റ ചാര്‍ജില്‍ 528 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

കിയ GT-ലൈനിന്റെ ഓള്-വീല്‍ ഡ്രൈവ് (AWD) പതിപ്പ് ഫ്രണ്ട് ആക്സിലില്‍ മറ്റൊരു മോട്ടോര്‍ ചേര്‍ക്കുന്നു, ഇത് പവര്‍ ഫിഗറിനെ 321 ബിഎച്ച്പിയിലേക്കും പീക്ക് ടോര്‍ക്ക് 605 എന്‍എമ്മിലേക്കും ഉയര്‍ത്തുന്നു.

കിയ EV6 GT-ലൈന്‍ (AWD) 0-100 കിലോമീറ്റര്‍ വേഗത 5.2 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനും സാധിക്കും. എന്നിരുന്നാലും ഉയര്‍ന്ന വേഗത ഇപ്പോഴും 183 കിലോമീറ്ററാണ് ആണ്. കിയ EV6 GT-ലൈനിന്റെ ഓള്-വീല്‍ ഡ്രൈവ് പതിപ്പിന് 505 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

800V ചാര്‍ജിംഗ് ആര്‍ക്കിടെക്ചര്‍ ഫീച്ചര്‍ ചെയ്യുന്ന ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കിയ EV6. അതായത് EV6-ന് 350kW വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 350kW ചാര്‍ജറിലേക്ക് പ്ലഗ് ചെയ്യുമ്പോള്‍, EV6-ന് അതിന്റെ വലിയ 78.4kWh ബാറ്ററി പാക്ക് 10 മുതല്‍ 80 ശതമാനം വരെ 18 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കിയ EV6 50kW DC ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു, ഇത് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സാധാരണമായ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനാണ്. 50kW ചാര്‍ജിംഗ് സ്റ്റേഷനില്‍ പ്ലഗ് ചെയ്യുമ്പോള്‍, EV6-ന്റെ ബാറ്ററി പാക്ക് 73 മിനിറ്റിനുള്ളില്‍ 10-ല്‍ നിന്ന് 80 ശതമാനത്തിലേക്ക് ഉയരും.

EV6 GT-ലൈന്‍ അടുത്തിടെ ഓസ്ട്രേലിയന്‍ NCAP പരീക്ഷിച്ചിരുന്നു. അവിടെ അത് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യൂറോ NCAP ടെസ്റ്റുകളില്‍ കിയ EV6-ന് ഇതേ റേറ്റിംഗ് ലഭിച്ചിരുന്നു.

കിയയില്‍ നിന്നുള്ള ഇലക്ട്രിക് EV6 എസ്യുവിയില് 8 എയര്‍ബാഗുകള്‍, ESP, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ലേന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഫോര്‍വേഡ് കൊളിഷന്‍ അസിസ്റ്റ് തുടങ്ങിയ വിപുലമായ ഡ്രൈവര്‍ എയ്ഡുകളും ഉള്‍പ്പെടുന്നു.