Just In
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 2 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 4 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
- 4 hrs ago
ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ
Don't Miss
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Finance
ആവേശക്കുതിപ്പ് തുടരുന്നു; സെന്‍സെക്സില്‍ 465 പോയിന്റ് നേട്ടം; നിഫ്റ്റി 17,500-നും മുകളില്‍
- News
നിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യത
- Movies
അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Lifestyle
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
മുഖം മിനുക്കാനൊരുങ്ങി Seltos; പരീക്ഷണയോട്ടം ആരംഭിച്ച് Kia
നിര്‍മാതാക്കളായ കിയയുടെ, ഇന്ത്യയില്‍ വളരെ വിജയകരമായ ഒരു എസ്യുവിയാണ് സെല്‍റ്റോസ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവിന് രാജ്യത്ത് അടിത്തറയിട്ടതും, ബ്രാന്‍ഡിന്റെ വിജയത്തിന് പിന്നില്‍ ചുക്കന്‍ പിടിച്ചതുമെല്ലാം സെല്‍റ്റോസ് തന്നെയായിരുന്നു.

മോഡലിനെ പുതുമയുള്ളതാക്കാനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സെല്‍റ്റോസ് എസ്യുവിയുടെ പുതുക്കിയ ആവര്‍ത്തനം അവതരിപ്പിക്കാന്‍ കിയ പദ്ധതിയിടുന്നതായിട്ടാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വാഹനത്തിലേക്ക് ചെറിയ കുറച്ച് നവീകരണങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനം വീണ്ടും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളും. പൂര്‍ണമായും മറച്ച രീതിയിലാണ് പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ സിലൗറ്റ് നിലവിലെ ആവര്‍ത്തനത്തിന് സമാനമാണെന്ന് വ്യക്തമാക്കുന്നു.

ഇതിനര്‍ത്ഥം കിയ സെല്‍റ്റോസിന്റെ പുതിയ അപ്ഡേറ്റില്‍ വലിയ ഡിസൈന്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് വേണം പറയാന്‍. എന്നിരുന്നാലും റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പര്‍, പുതുക്കിയ ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റീരിയര്‍ ഡാഷ്ബോര്‍ഡ് എന്നിങ്ങനെയുള്ള ലളിതമായ ഡിസൈന്‍ മാറ്റങ്ങള്‍ ഫീച്ചര്‍ ചെയ്യാനും സാധ്യതയുണ്ട്.

ഇത് കൂടാതെ, പുതുക്കിയ കിയ സെല്‍റ്റോസിന് വലിയ പനോരമിക് സണ്‍റൂഫും വ്യത്യസ്ത ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററിയും ഉള്ള ഒരു അപ്ഡേറ്റ് ചെയ്ത ഫീച്ചര്‍ ലിസ്റ്റും ലഭിച്ചേക്കാം. പുതുക്കിയ സെല്‍റ്റോസ് എസ്യുവിയും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുമായി (ADAS) വരുമെന്നും അഭ്യൂഹമുണ്ട്.

കാരണം ഈ സവിശേഷത രാജ്യത്ത് കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ADAS-നൊപ്പം, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് (ACC), ലെയ്ന്‍ അസിസ്റ്റന്‍സ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് എന്നിവയും മറ്റ് ചില സവിശേഷതകളും പുതുക്കിയ കിയ സെല്‍റ്റോസില്‍ ഇടംപിടിച്ചേക്കും.
കൂടാതെ, കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം കൂടുതല്‍ ആധുനിക പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഡീസല്‍ പവര്‍ട്രെയിന്‍ ഇന്ത്യന്‍ എസ്യുവി വാങ്ങുന്നവര്‍ക്കിടയില്‍ പ്രിയങ്കരമായതിനാല്‍ ഇതിന് സാധ്യത കുറവാണ്.
MOST READ: ഇക്കാര്യങ്ങള്‍ അവഗണിക്കരുത്; കാറിലെ ബ്രേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

എന്നിരുന്നാലും, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനിനൊപ്പം കിയ ഒരു സിഎന്‍ജി ഓപ്ഷന് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, കിയ സെല്‍റ്റോസ് എസ്യുവി മൂന്ന് എഞ്ചിന് ഓപ്ഷനുകളിലാണ് വരുന്നത്.

അടിസ്ഥാന എഞ്ചിനില്‍ 113 bhp പവറും 144 Nm പീക്ക് ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി സ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് അടങ്ങിയിരിക്കുന്നു, അതേസമയം കൂടുതല്‍ ശക്തമായ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 138 bhp പീക്ക് പവറും 242 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

113 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ പവര്‍ട്രെയിന്‍ ആണ് അവസാന എഞ്ചിന് ഓപ്ഷന്. ട്രാന്സ്മിഷന് ഓപ്ഷനുകളിലേക്ക് വരുമ്പോള്‍, കിയ സെല്‍റ്റോസിന് അഞ്ച് ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ട്.

എന്നിരുന്നാലും, മൂന്ന് എഞ്ചിന് ഓപ്ഷനുകളിലും എല്ലാ ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭ്യമല്ല. അടിസ്ഥാന 1.5-ലിറ്റര്‍ നാച്ചുറലി-ആസ്പിറേറ്റഡ് യൂണിറ്റ് 6-സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന് (iMT) അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് അല്ലെങ്കില്‍ ഒരു CVT എന്നിവയുമായി യോജിപ്പിക്കാം.

കൂടുതല്‍ ജനപ്രിയമായ ഡീസല്‍ പവര്‍ട്രെയിനില്‍ മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ട്. എന്നിരുന്നാലും, CVT-ക്ക് പകരം, ഡീസല്‍ യൂണിറ്റിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് ഉണ്ട്. മറുവശത്ത്, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റിന് രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മാത്രമേ ലഭിക്കൂ - 7-സ്പീഡ് DCT ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്.

2019-ല്‍ അവതരിപ്പിച്ചെങ്കിലും, 6 എയര്‍ബാഗുകള്‍, എബിഎസ്, ESC, VSM, HAC, ബോസ് പ്രീമിയം 8 സ്പീക്കര്‍ സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സവിശേഷതകളുള്ള കിയ സെല്‍റ്റോസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച എസ്യുവികളില് ഒന്നാണ്.

ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ്, വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, കണക്റ്റഡ് കാര്‍ ടെക്, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും സെല്‍റ്റോസിലെ മറ്റ് സവിശേഷതകളാണ്.

നിലവില്‍, കിയ സെല്‍റ്റോസ് എസ്യുവിയുടെ വില 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും അടിസ്ഥാന HTE വേരിയന്റിന് 10.19 ലക്ഷം രൂപ മുതലാണ് (എക്സ്ഷോറൂം) ആരംഭിക്കുന്നത്.

കിയ സെല്‍റ്റോസിന്റെ പുതുക്കിയ ആവര്‍ത്തനം എസ്യുവിയെ കൂടുതല്‍ പുതുമയുള്ളതാക്കും, കൂടാതെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവിന്റെ ഇന്ത്യയിലെ വില്‍പ്പന മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. കൂടാതെ, കിയ സെല്‍റ്റോസിന്റെ വില്‍പ്പന കണക്കുകള്‍ വാഹന നിര്‍മാതാവിന്റെ ഇന്ത്യയിലെ മൊത്തത്തിലുള്ള വില്‍പ്പന പ്രകടനത്തിന് നിര്‍ണായകമാകുമെന്നും പറയപ്പെടുന്നു.
Source: Rushlane