ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

പുതുപുത്തൻ ട്യൂസോണുമായി ഇന്ത്യയിലെത്തി പ്രീമിയം എസ്‌യുവി വിപണി കൈപ്പിയിലാക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. സവിശേഷതകളാൽ സമ്പന്നവും ശക്തവും മനോഹരവുമായ എസ്‌യുവിക്കായി തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ പുതുതലമുറ ട്യൂസോൺ പ്രാപ്‌തവുമാണ്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

പഴയ മോഡലിനെ കണ്ടാൽ അത്ര പ്രീമിയം സ്റ്റൈലിംഗ് ഇല്ലാത്തതിനാൽ പലരും ട്യൂസോൺ വാങ്ങാനെത്തിയിരുന്നില്ല. ഇവർക്കായുള്ള ഉത്തരമാണ് പുത്തൻ എസ്‌യുവിയെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഈ സെഗ്മെന്റിലേക്ക് സഹോദര സ്ഥാപനമായ കിയയും പ്രവേശിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

കിയ ഇതുവരെ ഇന്ത്യയിലെ ഈ സെഗ്‌മെന്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. കോം‌പാക്‌ട് എസ്‌യുവിയിലും മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലും മാത്രമാണ് മത്സരിക്കുന്ന കിയ ഇതിനോടകം തന്നെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ്. ട്യൂസോണിനെ ഹ്യുണ്ടായി കൊണ്ടുവന്നങ്കിൽ എന്തുകൊണ്ട് സ്പോർട്ടേജിനെ ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവന്നുകൂടാ എന്ന ചിന്തയിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

പല അന്താരാഷ്ട്ര വിപണികളിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്പോർട്ടേജിനെ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ഒരു പ്രത്യേക പരിഗണന ലഭിക്കാൻ വാഹനം പ്രാപ്‌തമാണ്. ഹ്യുണ്ടായി പുതിയ ട്യൂസോണിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനൊപ്പം കിയ സ്പോർട്ടേജിനെയും വരും മാസങ്ങളിൽ കൊണ്ടുവന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

സെൽറ്റോസ്-ക്രെറ്റ, വെന്യു-സോനെറ്റ് എന്നിവ പോലെ തന്നെ ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ട്യൂസോണും സ്പോർട്ടേജും എന്നതിനാൽ കിയയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും. എന്നാൽ പുതിയ സ്‌പോർട്ടേജ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പരിഗണിക്കുന്നതിന് മുമ്പ് പുതിയ നാലാം തലമുറ ട്യൂസോണിനോടുള്ള വിപണിയുടെ പ്രതികരണം കിയ നോക്കിയേക്കാം.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

ബ്രാൻഡിന്റെ ആഗോള നിരയിലെ ഉയർന്ന വിൽപ്പനയുള്ള എസ്‌യുവിയാണ് സ്‌പോർട്ടേജ്. കൂടാതെ പ്രീമിയവും ഫീച്ചർ സമ്പന്നമായ പാക്കേജും വാഗ്ദാനം ചെയ്യുന്നതിനാൽ തികച്ചും ഒരു ലക്ഷ്വറി എസ്‌യുവി ഫീലാണ് വാഹനം ഒരുക്കുന്നതെന്നും പറയാതെ വയ്യ. കൂടാതെ, X-ലൈൻ, X-പ്രോ എന്നിവയുൾപ്പെടെ നിരവധി പതിപ്പുകളിൽ കിയ സ്പോർട്ടേജ് ലഭ്യവുമാണ്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

അത് ഒരു സ്പോർട്ടിയർ പാക്കേജ് വാഗ്ദാനം ചെയ്യുന്നുവെന്ന് സാരം. എൽഇഡി ഫോഗ് ലൈറ്റുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, വേരിയബിൾ ഡ്രൈവ് മോഡുകൾ എന്നിവയും X-പ്രോയുടെ സവിശേഷതകളാണ്. അതേസമയം X-പ്രോ പ്രസ്റ്റീജ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റബിൾ പാസഞ്ചർ സീറ്റ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവ കൂട്ടിച്ചേർക്കുന്നു.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ കിയ സ്പോർട്ടേജ് ഹ്യുണ്ടായി ട്യൂസോണിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൂടാതെ കൂടുതൽ ആക്രമണാത്മകവും ധീരവുമായ ഡിസൈൻ ഭാഷ്യവും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

മുൻവശത്ത് വലിയ ടൈഗർ-നോസ് ഗ്രില്ലും ബമ്പറിന്റെ താഴത്തെ ഭാഗത്ത് വലിയ എയർ ഡാമും ഒരു പ്രത്യേക ഭാവം കിയ സ്പോർട്ടേജിന് സമ്മാനിക്കുന്നുണ്ടെന്നു വേണം പറയാൻ. മൊത്തത്തിൽ സ്പോർട്ടേജ് ട്യൂസോണിൽ നിന്ന് തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

കൂടാതെ അതിന്റേതായ അതുല്യവും ശക്തവുമായ ഐഡന്റിറ്റി രൂപപ്പെടുത്തിയെടുക്കാനും കിയയുടെ ഈ പ്രീമിയം എസ്‌യുവിക്ക് സാധിച്ചിട്ടുമുണ്ട്. ലുക്കിലും ഫീച്ചറുകളിലുമെല്ലാം വ്യത്യസ്‌തമാണെങ്കിലും ഒരേ എഞ്ചിൻ ഓപ്ഷനുകളാണ് രണ്ട് പ്രീമിയം എസ്‌യുവികളിലും പ്രവർത്തിക്കുന്നത്.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

ആയതിനാൽ എഞ്ചിൻ ഓപ്ഷനുകൾ ട്യൂസോണിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ശക്തമായ പെർഫോമൻസ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കിയ കൂടുതൽ ശക്തമായ ടർബോ പെട്രോൾ വേരിയന്റ് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. രണ്ട് എസ്‌യുവികളെ വേർതിരിച്ചറിയാൻ ചെറിയ വ്യത്യാസങ്ങളോടെ ഓഫറിലുള്ള ഫീച്ചർ ലിസ്റ്റ് ഏറെക്കുറെ സമാനമായി തുടരാനും കിയ തീരുമാനിച്ചേക്കും.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

സ്‌പോർട്ടേജിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് കിയ വ്യക്തമായ സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും കൊറിയൻ കാർ നിർമാതാക്കൾ ഹ്യുണ്ടായി ട്യൂ‌സോണിന്റെ വിൽപ്പന കണക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് വിലയിരുത്തൽ.

ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

ഇത് മികച്ച തീരുമാനം കൈക്കൊള്ളാൻ അവരെ സഹായിക്കും. എന്നിരുന്നാലും സ്‌പോർട്ടേജ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് തീർച്ചയായും പ്രയോജനം ലഭിക്കുമെന്നതിൽ തർക്കമൊന്നുമില്ല. കാരണം തെരഞ്ഞെടുക്കാൻ വിശാലമായ ഓപ്ഷനുകൾ ലഭിക്കുമെന്നതു തന്നെയാണ്. കൂടുതെ മറ്റ് കിയ മോഡലുകളെ പോലെ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും സ്പോർട്ടേജിന് കഴിയുമെന്നതിലും തർക്കമൊന്നുമുണ്ടാവില്ല.

Most Read Articles

Malayalam
English summary
Kia planning to introduce the sportage suv in india soon after tucson launch
Story first published: Tuesday, August 9, 2022, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X