Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

മൂന്നു വർഷങ്ങൾക്കു മുമ്പ് അതായത് 2019 ഓഗസ്റ്റിൽ സെൽറ്റോസുമായി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയതു മുതൽ രാജ്യത്തെ നിറസാന്നിധ്യമായി മാറാൻ കിയയ്ക്ക് സാധിച്ചിട്ടുണ്ട്. സെൽറ്റോസിന്റെ തകർപ്പൻ വിജയത്തിന് മേമ്പൊടിയേകാൻ X ലൈൻ എന്ന മിഡ്-സൈസ് എസ്‌യുവിയുടെ സ്പെഷ്യൽ വേരിയന്റിനെ കൊണ്ടുവന്നത് പലരും ഓർമിക്കുന്നുണ്ടല്ലോ?

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

സെൽറ്റോസിന്റെ എസ്‌യുവി ആകർഷണീയത വർധിപ്പിക്കുന്ന കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകളോടെയുള്ള കൂടുതൽ പരുക്കൻ ശൈലി സ്വീകരിക്കുന്ന X ലൈൻ പതിപ്പിനെ സോനെറ്റ് സബ്-4 മീറ്റർ വാഹനത്തിലേക്കും കിയ ഇന്ത്യ കൊണ്ടുവരികയാണ്.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

കോംപാക്‌ട് എസ്‌യുവിയുടെ ഈ X ലൈൻ വേരിയന്റ് കിയ ഉടൻ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സോനെറ്റ് X ലൈനിന് സെൽറ്റോസിന് ലഭിക്കുന്ന അതേ വിഷ്വൽ ട്രീറ്റ്‌മെന്റ് ലഭിക്കുമെന്നാണു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഹാലജൻ മുതൽ Laser വരെ; ഇന്ന് കാറുകളിൽ കാണുന്ന വ്യത്യസ്ത തരം ഹെഡ് ലാമ്പുകൾ

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

X ലൈൻ ശ്രേണിക്ക് മാത്രമുള്ള ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനോടു കൂടിയ ഡാർക്ക് എക്സ്റ്റീരിയറായിരിക്കും സോനെറ്റിന്റെ ഈ സ്പെഷ്യൽ എഡിഷന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ മാറ്റ് ഫിനിഷിനൊപ്പമായിരിക്കും ഇത് നൽകുക. സൈഡ്‌ ബോർഡുകളിൽ ക്രോം ആവരണങ്ങൾ ഒഴികെ വേരിയന്റിന്റെ മിക്ക ഘടകങ്ങളും കറുപ്പിലായിരിക്കും ഒരുക്കുക.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

മാറ്റ് ഇൻസേർട്ടുകൾക്കൊപ്പം കോംപാക്‌ട് എസ്‌യുവിയുടെ ഫ്രണ്ട് ഗ്രില്ലിലും ചില ചെറിയ മാറ്റങ്ങൾക്ക് വിധേയമായേക്കും. അതേസമയം സോനെറ്റിന്റെ ഫ്രണ്ട് ഗ്രില്ലിന്റെ ഔട്ട്ലൈനുകളിലും ഫോഗ് ലാമ്പ് ഹൗസിംഗുകളിലും കിയ ഇന്ത്യ പിയാനോ ബ്ലാക്ക് ട്രീറ്റ്മെന്റ് നൽകാനാണ് സാധ്യത.

MOST READ: ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

കൂടാതെ ഫോഗ് ലാമ്പ് ഹൗസിംഗുകൾ, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ, സൈഡ് ബോഡി ക്ലാഡിംഗുകൾ എന്നിവയിൽ സൺ ഓറഞ്ച് ഇൻസെർട്ടുകൾ ചേർക്കാവുന്നതാണ്.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

കൊറിയൻ ബ്രാൻഡ് മാറ്റ് ഗ്രാഫൈറ്റ് ട്രീറ്റ്‌മെന്റ് ഉപയോഗിച്ച് വാഹനത്തിന്റെ അലോയ് വീലുകളുടെ വലിപ്പം 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് യൂണിറ്റുകളായി പരിഷ്ക്കരിക്കാനും സാധ്യയുണ്ടെന്നാണ് വിലയിരുത്തൽ. രണ്ട് ടെയിൽ ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഒരു ഡാർക്ക് ക്രോം ബാറിനൊപ്പം X ലൈൻ എംബ്ലവും മറ്റ് ലൈനപ്പിൽ നിന്ന് വേർതിരിച്ചറിയാൻ എസ്‌യുവിയുടെ ടെയിൽഗേറ്റിന് നൽകിയേക്കും.

MOST READ: ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

ടെയിൽഗേറ്റ് ഗാർണിഷുകൾ, റിയർ സ്‌കിഡ് പ്ലേറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പ്, ഷാർക്ക് ഫിൻ ആന്റിന എന്നിവയിൽ സമാനമായ പിയാനോ ബ്ലാക്ക് ഫിനിഷുകളും സോനെറ്റിൽ കാണാനായേക്കും. X ലൈനിന്റെ എക്സ്റ്റീരിയറിലെ ഈ ഡാർക്ക് സ്റ്റൈലിംഗുകൾ ഇന്റീരിയറിലേക്കും വ്യാപിക്കാനും സാധ്യത കാണുന്നുണ്ട്.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

ഒരു ഡാർക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഹണികോംബ് പാറ്റേണും സീറ്റുകളിൽ കോൺട്രാസ്റ്റ് ഗ്രേ സ്റ്റിച്ചിംഗും ആയിരിക്കും ഇന്റീരിയറിലെ ഹൈലൈറ്റ്. സോനെറ്റ് X ലൈനിലെ ഫീച്ചറുകളുടെ ലിസ്റ്റ് സ്റ്റാൻഡേർഡ് സോനെറ്റിന്റെ ടോപ്പ് എൻഡ് ജിടി വേരിയന്റിന് സമാനമായി തുടരാൻ സാധ്യതയുണ്ട്.

MOST READ: മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, UVO കണക്റ്റുചെയ്‌ത കാർ ടെക്, വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും പോലുള്ള ആധുനിക ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വരാനിരിക്കുന്ന സോനെറ്റ് X ലൈൻ വേരിയന്റെന്ന് സാരം.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകളും കിയ സോനെറ്റിന്റെ വരാനിരിക്കുന്ന X ലൈൻ വേരിയന്റിൽ ഇടംപിടിക്കുകയും ചെയ്യും.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

കിയ സോനെറ്റ് X ലൈൻ രണ്ട് ഓട്ടോമാറ്റിക് ഓപ്ഷനുകളിലാവും വിപണിയിൽ എത്തുക. അതിൽ ഒരു ഡീസൽ ഓട്ടോമാറ്റിക്, മറ്റൊന്ന് ടർബോ പെട്രോൾ ഡിസിടി എന്നിവയായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ 114 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ പ്രാപ്‌തമായിരിക്കും.

Sonet കോംപാക്‌ട് എസ്‌യുവിക്ക് പുതിയ X ലൈൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങി Kia

1.0 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി എത്തുമ്പോൾ 118 bhp പവറിൽ 172 Nm torque വികസിപ്പിക്കും. വരാനിരിക്കുന്ന കിയ സോനെറ്റ് X ലൈൻ വേരിയന്റിന് ഏകദേശം 14 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക.

Most Read Articles

Malayalam
English summary
Kia planning to launch the sonet x line top variant soon in india
Story first published: Monday, June 27, 2022, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X