ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

അടുത്തിടെയാണ് കിയ തങ്ങളുടെ പ്രീമിയം സ്‌പോര്‍ട്ടി ഇവിയായ EV6 രാജ്യത്ത് അവതരിപ്പിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 59.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

അതേസമയം ഉയര്‍ന്ന വേരിയന്റിനായി 64.95 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയായി നല്‍കണം. ഈ മോഡലിന്റെ 100 യൂണിറ്റുകള്‍ മാത്രമാകും തുടക്കത്തില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുകയെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

EV6-ന് 355 ബുക്കിംഗുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചെങ്കിലും 100 യൂണിറ്റുകള്‍ മാത്രമാണ് ഇവിടെ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചത്. ആവശ്യം കണക്കിലെടുത്ത്, ഇന്ത്യയിലേക്ക് കൂടുതല്‍ യൂണിറ്റുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കിയ ഇപ്പോള്‍. ഇതിനായി ഇപ്പോഴും EV6-നായി ബുക്കിംഗ് എടുക്കുന്നുവെന്നും കമ്പനി പറയുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

എന്നിരുന്നാലും, തീര്‍പ്പാക്കാത്ത ഓര്‍ഡറുകള്‍ എപ്പോള്‍ വേണമെങ്കിലും പൂര്‍ത്തീകരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. ആഗോള വിതരണ പ്രശ്നങ്ങള്‍ കാരണം കൊറിയയില്‍ EV6-ന്റെ തുടര്‍ച്ചയായ ഉല്‍പ്പാദനത്തെക്കുറിച്ച് കാര്‍ നിര്‍മ്മാതാവിന് ഉറപ്പില്ലെന്ന് കിയ വക്താവ് പറഞ്ഞു. നിലവില്‍, കൊറിയയിലെ പാരന്റ് ഓഫീസുമായി ഇന്ത്യന്‍ ഓഫീസ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

കിയയുടെ ആദ്യ സമര്‍പ്പിത ഇവി ഓഫറാണ് EV6. ഒരു സ്പോര്‍ട്ടി ഇലക്ട്രിക് ക്രോസ്ഓവര്‍ എന്ന നിലയില്‍, അത് ആവേശകരവും എയറോഡൈനാമിക്തുമായ ഫ്യൂച്ചറിസ്റ്റിക് സ്‌റ്റൈലിംഗ് പായ്ക്ക് ചെയ്യുകയും ചെയ്യുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ GT ലൈന്‍, GT ലൈന്‍ AWD എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

GT ലൈന്‍ വേരിയന്റില്‍ ധാരാളം ഉപകരണങ്ങളും സ്‌പോര്‍ട്ടി ഡിസൈന്‍ ഘടകങ്ങളും ഉണ്ടാകും. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 19 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, റിയര്‍ ലൈറ്റ് ബാര്‍, സോളാര്‍ ഗ്ലാസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

മെറ്റല്‍ സ്‌കഫ് പ്ലേറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വീഗന്‍ ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ആന്റി-ഗ്ലെയര്‍ റിയര്‍വ്യൂ മിറര്‍, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍, സ്പോര്‍ട്ടി അലോയ് പെഡലുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, സ്മാര്‍ട്ട് കീ, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, മെമ്മറി ഫംഗ്ഷനുള്ള 10-വേ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും ഇതിലുണ്ട്.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

ബ്രേക്ക് റീജനറേഷനായി പാഡില്‍ ഷിഫ്റ്ററുകള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീമോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ 12.3 ഇഞ്ച് വളഞ്ഞ സ്‌ക്രീനുകള്‍, ഷിഫ്റ്റ് ബൈ വയര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയവയും വാഹനത്തിലെ ഫീച്ചര്‍ ലിസ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

നിങ്ങള്‍ GT ലൈന്‍ AWD-ലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ്, ഒരു മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഓഗ്മെന്റഡ് റിയാലിറ്റിയുള്ള ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, മോട്ടറൈസ്ഡ് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ അധികമായി ലഭിക്കും.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

EV6-ല്‍ ADAS അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്‌സ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ബ്ലൈന്‍ഡ് സ്പോട്ട് കൊളിഷന്‍ അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍-അവയ്ഡന്‍സ് അസിസ്റ്റ്, സേഫ് എക്സിറ്റ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അവോയിഡ്, റിയര്‍ ക്രോസ് ട്രാഫിക് അവോയിഡ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സ്റ്റോപ്പ് ആന്‍ഡ് ഗോ ഫങ്ഷണാലിറ്റി എന്നിവ ലഭിക്കും.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

RWD പതിപ്പിന് പിന്‍ ആക്സിലില്‍ ഒരൊറ്റ മോട്ടോര്‍ ലഭിക്കുന്നു. ഇത് പരമാവധി 229 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് പതിപ്പ് പരമാവധി 325 bhp പവറും 605 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. EV6 ന് 3.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

EV6-ന് 77.4 kWh ബാറ്ററി പാക്കാണ് കിയ ഉപയോഗിക്കുന്നത്. WLTP ടെസ്റ്റ് പ്രകാരം 528 കിലോമീറ്ററാണ് ഡ്രൈവിംഗ് പരിധി. ചാര്‍ജിംഗ് സമയം നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജറിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

നിങ്ങള്‍ 350 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നിങ്ങള്‍ 50 kWh ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 73 മിനിറ്റ് എടുക്കും. വിദേശ വിപണികളില്‍, കിയ 58 kWh ബാറ്ററി പാക്കും വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

8 എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നലുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ് എന്നിവ കിയ വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗ് ഇനിയും തുടരും; EV6-ന്റെ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ Kia

കിയ EV6 അഞ്ച് നിറങ്ങളിലാകും വിപണിയില്‍ എത്തുക. യാച്ച് ബ്ലൂ, അറോറ ബ്ലാക്ക് പേള്‍, റണ്‍വേ റെഡ്, സ്‌നോ വൈറ്റ് പേള്‍, മൂണ്‍സ്‌കേപ്പ് എന്നിവയുണ്ട്. വെഗന്‍ ലെതര്‍ ബോള്‍സ്റ്ററുകളോട് കൂടിയ കറുത്ത സ്വീഡ് സീറ്റുകളോട് കൂടിയ കറുപ്പ് നിറത്തിലുള്ള ഒരൊറ്റ കളര്‍ ഓപ്ഷനില്‍ മാത്രമേ ഇന്റീരിയര്‍ ഓഫര്‍ ചെയ്യുകയുള്ളു.

Most Read Articles

Malayalam
English summary
Kia says looking to bring more units of the ev6 to india read to find more
Story first published: Friday, June 3, 2022, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X