മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

രാജ്യത്ത് അതിവേഗം വളരുന്ന ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ് കിയ. ഏകദേശം 2.5 വര്‍ഷത്തിനുള്ളില്‍, കിയ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായി ഉയര്‍ന്നുവന്നുവെന്ന് വേണം പറയാന്‍.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

മൊത്തത്തിലുള്ള വില്‍പ്പനയുടെ കാര്യത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഈ ബ്രാന്‍ഡുള്ളത്. സെല്‍റ്റോസ്, സോനെറ്റ്, ഏറ്റവും പുതിയ കാരെന്‍സ് എന്നിങ്ങനെ ഒന്നിലധികം ബെസ്റ്റ് സെല്ലറുകള്‍ കമ്പനിയുടെ പോര്‍ട്ടുഫോളിയോയില്‍ കാണാനും സാധിക്കും. ആഭ്യന്തര വില്‍പ്പനയും യഥാക്രമം 4 ലക്ഷം, 1 ലക്ഷം യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടുന്ന 5 ലക്ഷം വില്‍പ്പന നാഴികക്കല്ല് കമ്പനി അടുത്തിടെ കൈവരിക്കുകയും ചെയ്തിരുന്നു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

അടുത്ത കാലത്തായി കിയ അതിന്റെ എസ്‌യുവി/എംപിവികളുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ക്കും ഇത് ബാധകമാണ്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക്, സെന്‍ട്രല്‍, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് കിയ തങ്ങളുടെ കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

നിലവില്‍ 25 ശതമാനം (2021)-ല്‍ കൂടുതല്‍ വിപണി വിഹിതമുള്ള ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര യൂട്ടിലിറ്റി വാഹന കയറ്റുമതിക്കാരില്‍ ഒരാളാണ് കിയ. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമായി, കിയ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്ലാന്റ് മാത്രമാണ് നിലവില്‍ കമ്പനിക്കുള്ളത്. 2017-ല്‍ 2 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ പ്ലാന്റ് നിലവില്‍ മൂന്ന് ഷിഫ്റ്റുകളിലായി 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റാണ് മൊത്തം ഉല്‍പ്പാദന ശേഷി.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ കപ്പാസിറ്റി അപ്ഗ്രേഡ് കൈവരിക്കാനാകുമെന്ന് കിയയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിന്‍ പാര്‍ക്ക് പറയുന്നത്. മൊത്തം ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 4 ലക്ഷം യൂണിറ്റായി ഉയര്‍ത്തിക്കൊണ്ട് ഒരു ലക്ഷം യൂണിറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും കമ്പനി പദ്ധതിയിടുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കിയ വ്യക്തമാക്കി.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

ഇത് കൃത്യമായി എങ്ങനെ കൈവരിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിലവില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കില്ലെന്ന് പാര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്. എസ്‌യുവികളിലും എംപിവികളിലും കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

സാധാരണ സാഹചര്യങ്ങളില്‍, ഡിമാന്‍ഡ് വര്‍ധിച്ചതിന് സാക്ഷ്യം വഹിക്കുന്ന ഒരു കാര്‍ നിര്‍മാതാവ് ഒരു പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അല്ലെങ്കില്‍ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനോ നിലവിലുള്ള ഒരു യൂണിറ്റ് മറ്റൊരു OEM-ല്‍ നിന്ന് സ്വന്തമാക്കുന്നതിനോ നിക്ഷേപം നടത്താം.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

ഈ ഓപ്ഷനുകളൊന്നും കിയ തിരഞ്ഞെടുത്തിട്ടില്ല, പ്രാഥമികമായി കൊവിഡിന് ശേഷമുള്ള ലോകത്തിലെ അനിശ്ചിതത്വങ്ങള്‍ കാരണം. റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി ലോകമെമ്പാടുമുള്ള വാഹന കമ്പനികളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തിട്ടുണ്ട്.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

വിതരണ ശൃംഖലയെ കാര്യമായി ബാധിക്കുകയും സെമികണ്ടക്ടര്‍ ചിപ്പ് പോലുള്ള നിര്‍ണായക ഘടകങ്ങളുടെ കുറവുമുണ്ട്. അത്തരം അനിശ്ചിതകാലങ്ങളില്‍, ഒരു പുതിയ പ്രൊഡക്ഷന്‍ ലൈനില്‍ നിക്ഷേപം നടത്തുകയോ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുകയോ ചെയ്യുന്നത് ഒരു മികച്ച കാര്യമല്ല.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും എങ്ങനെ വികസിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിക്ഷേപത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണെന്ന് വേണം പറയാന്‍.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

കാര്യങ്ങള്‍ അപ്രതീക്ഷിതമായ രീതിയിലാണെങ്കില്‍, ROI-യില്‍ വലിയ സ്വാധീനം ചെലുത്താതെ ഉല്‍പ്പാദനം കുറയ്ക്കാനാകും. കിയ ഇതിനകം 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ആവശ്യത്തില്‍ കുറവുണ്ടായാലും ബിസിനസ്സ് ആരോഗ്യത്തോടെ നിലനിര്‍ത്താനാണ് കമ്പനിയുടെ പദ്ധതിയും.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാവ് 2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയുമായിട്ടാണ് ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്. കേവലം 29 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 4 ലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിക്കാന്‍ കിയയ്ക്ക് കഴിഞ്ഞു, ഇത് ഏറ്റവും വേഗത്തില്‍ രാജ്യത്ത് വളരുന്ന കാര്‍ നിര്‍മാതാവായി കിയയെ മാറ്റുകയും ചെയ്തു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

മാത്രമല്ല, കമ്പനിയുടെ കയറ്റുമതി അടുത്തിടെ ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ടു. കിയ ഇന്ത്യ 91 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, 2021-ല്‍ 25 ശതമാനത്തിലധികം വിപണി വിഹിതവുമായി രാജ്യത്തെ നമ്പര്‍ 1 UV കയറ്റുമതി കമ്പനിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

കിയ ഇന്ത്യയുടെ നിലവിലെ പോര്‍ട്ട്ഫോളിയോയില്‍ സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവി, സോനെറ്റ് സബ്-കോംപാക്ട് എസ്‌യുവി, കാര്‍ണിവല്‍ പ്രീമിയം എംപിവി, അടുത്തിടെ പുറത്തിറക്കിയ കാരെന്‍സ് 'റിക്രിയേഷണല്‍ വാഹനം' എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു; പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് Kia

എസ്‌യുവി പോലുള്ള ഡിസൈന്‍ സൂചനകളുള്ള മൂന്ന് നിരകളുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമാണ് പുതിയ കിയ കാരെന്‍സ്. 8.99 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയില്‍ ഇത് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് കാരെന്‍സിന് ലഭിക്കുന്നതെന്നും കിയ അവകാശപ്പെടുന്നു.

Source: ET Auto

Most Read Articles

Malayalam
English summary
Kia says models getting high demand production will increase soon
Story first published: Wednesday, April 27, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X