Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

കിയ കുറച്ച് കാലമായി സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പരീക്ഷണം നടത്തുകയായിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സെൽറ്റോസ് വിദേശ റോഡുകളിൽ ടെസ്റ്റ് റൺ ചെയ്യുന്ന ചിത്രങ്ങൾ കുറച്ച് മാസങ്ങളായി വൈറലായിരുന്നു.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

2023 കിയ സെൽറ്റോസ് ഇപ്പോൾ പുത്തൻ മുഖവുമായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2019 ജൂണിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തുകയും ചെയ്ത മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ സെൽറ്റോസ് ആദ്യം ഓസ്‌ട്രേലിയ പോലുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തും.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യം നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലോ ഇത് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്- എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ അതിന് മുന്നോടിയായി, പുറത്തുവന്നിട്ടുണ്ട്

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

സെൽറ്റോസിന്റെ ഏറ്റവും പുതിയ മോഡൽ അതിന്റെ അകത്തും പുറത്തും കാര്യമായ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. അതിന്റെ ബാഹ്യമായ രൂപകൽപ്പനയിൽ തുടങ്ങി, പുതിയ സെൽറ്റോസിന്റെ സ്‌റ്റൈലിംഗ് അതിന്റെ അന്താരാഷ്‌ട്ര സഹോദരങ്ങളുമായി കൂടുതൽ യോജിക്കുന്നു, ഏറ്റവും ശ്രദ്ധേയമായത് പുതിയ സ്‌പോർട്ടേജാണ്, കാരണം കിയയുടെ പുതിയ ഡിസൈൻ ഫിലോസഫി- "ഓപ്പോസിറ്റസ് യുണൈറ്റഡ്" എന്നാണ്.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

നിലവിലുള്ള മോഡലിൽ കാണുന്നതിനേക്കാൾ താഴ്ന്ന നിലയിലുള്ള പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫീച്ചർ ചെയ്യുന്ന ഒരു ഇതിന് ലഭിക്കുന്നു. ഗ്രില്ലിലേക്ക് നീളുന്ന പുതിയ കമ്പൈൻഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ചുറ്റും. ഫോഗ് ലാമ്പുകൾ വെർട്ടിക്കൽ ലൈറ്റിംഗിനൊപ്പം നിലവിലുള്ള മോഡലിന് സമാനമായി നിലകൊള്ളുന്നുണ്ടെങ്കിലും വലിയ എയർ ഡാമും മറ്റൊരു ഫോക്സ് സ്കിഡ് പ്ലേറ്റും ഉള്ളതിനാൽ ഫ്രണ്ട് ബമ്പറും ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്. പുതിയ 18 ഇഞ്ച് മെഷീൻ കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ ഒഴികെ മിക്ക ഭാഗങ്ങളിലും സൈഡ് പ്രൊഫൈൽ സമാനമായി തുടരുന്നു.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

ഇന്ത്യ-സ്പെക്ക് മോഡലിന് 17 ഇഞ്ച് യൂണിറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പൂർണ്ണ വീതിയുള്ള ലൈറ്റ് ബാർ ബന്ധിപ്പിച്ചിരിക്കുന്ന പുതിയ ലംബമായ എൽഇഡി ടെയിൽലൈറ്റുകൾ ഉപയോഗിച്ച് പിൻ പ്രൊഫൈലിലെ മാറ്റങ്ങൾ കൂടുതൽ ആകർഷകമാക്കിയരിക്കുന്നു. ഒരു വലിയ ബാഷ് പ്ലേറ്റ്, ഡിസ്‌ക്രീറ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, പുതിയ ഫോഗ് ലൈറ്റുകൾ എന്നിവയിലൂടെ പിൻ ബമ്പറും റീപ്രൊഫൈൽ ചെയ്തിട്ടുണ്ട്. പുതിയ സെൽറ്റോസിൻ്റെ സൈസിൽ മാറ്റമൊന്നുമില്ല, എന്നിരുന്നാലും, കമ്പനിക്ക് ചില പുതിയ ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ ചില പുതിയ കളർ ഓപ്ഷനുകൾ ചേർക്കാൻ സാധ്യതയുണ്ട്.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

ക്യാബിനുള്ളിലും കാര്യമായ ചില അപ്‌ഡേറ്റുകൾ നിർമാതാക്കൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 10.25 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന 'കർവ്ഡ് ഡാഷ്' രൂപത്തിലുള്ള ഇരട്ട സ്‌ക്രീൻ ലേഔട്ടിന്റെ പരിഷ്‌ക്കരിച്ച ഡാഷ്‌ബോർഡാണ് ഏറ്റവും പ്രധാനപ്പെട്ടത്. അപ്‌ഡേറ്റ് ചെയ്‌ത UVO കണക്‌റ്റഡ് കാർ സ്യൂട്ടും ADAS (അഡ്വാൻസ്‌ഡ് ഡ്രൈവേഴ്‌സ് അസിസ്റ്റൻസ് സിസ്റ്റം) ഉപയോഗിച്ച് കിയ അതിന്റെ സിസ്റ്റം മോഡേണാക്കിയിട്ടുണ്ട്.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

പരമ്പരാഗത സ്റ്റിക്ക് ഷിഫ്റ്ററിന് പകരമായി ഒരു ഇലക്ട്രോണിക് ഷിഫ്റ്റ് ഡയൽ ഫീച്ചർ ചെയ്യുന്ന പുതിയ സ്വിച്ച് ഗിയറുകളാണ് നൽകിയിരിക്കുന്നത്. പുത്തൻ മോഡലിൽ സെൻ്റർ കൺസോളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഓൾ-ബ്ലാക്ക് തീം അല്ലെങ്കിൽ ബ്രൗൺ, ബ്ലാക്ക് ഫിനിഷുള്ള ഡ്യുവൽ-ടോൺ തീം എന്നിവ ഉപയോഗിച്ച് കിയ വാഗ്ദാനം ചെയ്യും.

Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ

ആഗോള-സ്പെക്ക് സെൽറ്റോസ് ഒരേ കൂട്ടം എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്- 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റും 1.6 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും. എന്നിരുന്നാലും, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ, 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റ്, 1.4 ലിറ്റർ GDi ടർബോ പെട്രോൾ മിൽ എന്നിവ ഉൾപ്പെടുന്ന നിലവിലെ മോഡലിന്റെ അതേ സെറ്റ് ഓപ്ഷനുകൾ ഇന്ത്യ-സ്പെക്ക് മോഡലും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളും നിലവിലെ സെൽറ്റോസിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Kia seltos facelift 2023 against toyota hyryder
Story first published: Wednesday, July 6, 2022, 20:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X