3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

ഇന്ത്യൻ വിപണിയിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച വാഹനമാണ് കിയ സെൽറ്റോസ്. രൂപത്തിലായാലും ഭാവത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും അതുവരെ നാം കണ്ടിട്ടില്ലാത്തത്ര വിചിത്രതയാണ് കിയ എന്ന ദക്ഷിണ കൊറിയൻ ബ്രാൻഡ് വാഹനത്തിൽ ഒരുക്കിയത്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

2019-ൽ വിപണിയിലെത്തിയ സെൽറ്റോസിന്റെ 3 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് കമ്പനി ഇപ്പോൾ മറികടന്നിരിക്കുന്നത്. ഈ എസ്‌യുവിയിലൂടെ രാജ്യത്ത് അടിത്തറ പാകിയ ബ്രാൻഡ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമാതാക്കളായി മാറുകയും ചെയ്‌തു.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ മോഡലാണ് സെൽറ്റോസ്. എല്ലാ വകഭേദങ്ങൾക്കും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ആറ് എയർബാഗുകൾക്കൊപ്പം സെൽറ്റോസ് ഇപ്പോൾ ലഭ്യമാണ്. സുരക്ഷയ്ക്ക് കൂടുതൽ മുൻഗണ കൊടുക്കുന്ന ഇക്കാലത്ത് അടുത്തിടെ നടത്തിയ ഈ മാറ്റം ഏറെ സ്വീകാര്യമായ ഒന്നായാണ് ഏവരും കണക്കാക്കുന്നത്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

അതോടൊപ്പം സെൽറ്റോസിനെ സെഗ്മെന്റിലെ മത്സരത്തിൽ പുതുമയോടെ നിലനിർത്തുന്നതിനായി കിയ ഇന്ത്യ കഴിഞ്ഞ വർഷം എസ്‌യുവിക്ക് സൂക്ഷ്മമായ മേക്ക് ഓവറും ഫീച്ചർ പരിഷ്ക്കാരങ്ങളും നൽകുകയുണ്ടായി. പതിവ് നവീകരണങ്ങൾക്കൊപ്പം സെൽറ്റോസിന്റെ ജനപ്രീതി വർധിക്കുകയാണ് ചെയ്‌തത്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

കിയയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് അടയാളപ്പെടുത്തിയ മാസമാണ് ഓഗസ്റ്റ്. നിലവിൽ കിയ 2022 ഓഗസ്റ്റ് 22-ന് ഇന്ത്യയിൽ ബ്രാൻഡിന്റെ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സെൽറ്റോസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന്റെ മൂന്ന് വർഷം കൂടിയാണ് ഈ തീയതി. ഈ അവസരത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാനായതും ഏറെ പ്രോത്സാഹനം നൽകുന്നൊരു കാര്യംകൂടിയാണ്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

നിർമാതാക്കളുടെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ 60 ശതമാനവും കിയ സെൽറ്റോസാണ് സംഭാവന ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, കയറ്റുമതിയും ശക്തമായ ഡിമാൻഡ് നിറവേറ്റുന്നു. ഇന്നുവരെ 91 രാജ്യങ്ങളിലേക്ക് സെൽറ്റോസിന്റെ 103,033 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ വിൽപ്പന 4 ലക്ഷം യൂണിറ്റ് കടന്നുവെന്ന് പറയാം.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇന്ത്യയിലേക്ക് കൂടുതൽ മിടുക്കനായി ഇതേ മോഡൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് അനുമാനിക്കുന്നത്. വിൽപ്പനയുടെ മറ്റ് തലങ്ങളിലേക്ക് നോക്കിയാലും ശക്തമായ സാന്നിധ്യമാണ് കൊറിയൻ ബ്രാൻഡിനുള്ളത്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

ഇന്ത്യയിൽ അടുത്തിടെ കമ്പനി 5 ലക്ഷം യൂണിറ്റിന്റെ മൊത്ത വിൽപ്പനയും പൂർത്തിയാക്കിയിരുന്നു. സെൽറ്റോസിന്റെ വിൽപ്പനയുടെ 58 ശതമാനവും അതിന്റെ മുൻനിര വകഭേദങ്ങളിൽ നിന്നാണുണ്ടായിരിക്കുന്നത്. വിൽപ്പനയുടെ 25 ശതമാനത്തിനും ഓട്ടോമാറ്റിക് ഓപ്ഷനുകൾ സംഭാവന ചെയ്തു. 2022-ൽ സെൽറ്റോസ് വാങ്ങുന്നവരിൽ 10-ൽ ഒരാളും iMT സാങ്കേതികവിദ്യയുള്ള വേരിയന്റാണ് തെരഞ്ഞെടുത്തത്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

iMT ഗിയർബോക്‌സ് ഓപ്ഷൻ സെൽറ്റോസ് എസ്‌യുവിയുടെ ഡീസൽ ഓപ്ഷനുകൾക്കും ലഭ്യമാണ്. പെട്രോൾ, ഡീസൽ വേരിയന്റുകളുടെ ഡിമാൻഡ് സന്തുലിതമാണ്. 46 ശതമാനം ഉപഭോക്താക്കളും ഡീസൽ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നതെന്നാണ് കിയ അവകാശപ്പെടുന്നത്. കൂടാതെ വൈറ്റ് നിറത്തിലുള്ള സെൽറ്റോസാണ് കൂടുതലും വിറ്റഴിഞ്ഞിരിക്കുന്നതെന്നും ബ്രാൻഡ് പറയുന്നു.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സെൽറ്റോസ് എസ്‌യുവിയിൽ സ്വന്തമാക്കാനാവുന്നത്. NA പെട്രോൾ യൂണിറ്റ് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

അതേസമയം സെൽറ്റോസിലെ ടർബോ എൻജിൻ 140 bhp പവറിൽ 242 Nm torque വരെ ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിൻ ഓപ്ഷനിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് കമ്പനി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പെട്രോൾ എഞ്ചിനുകളിൽ iMT, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും യഥേഷ്‌ടം സ്വന്തമാക്കാനാവും.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

ഇനി സെൽറ്റോസ് ഡീസൽ പതിപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ 1.5 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ് പരമാവധി 115 bhp കരുത്തിൽ 250 Nm torque വരെ സൃഷ്‌ടിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10.49 ലക്ഷം മുതൽ 18.45 ലക്ഷം രൂപ വരെയാണ് നിലവിൽ സെൽറ്റോസിന്റെ എക്സ്ഷോറൂം വില.

3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സെൽറ്റോസിന്റെ ജൈത്രയാത്ര, നേടിയെടുത്തത് വെറും മൂന്ന് വർഷംകൊണ്ട്

ഇതുവരെ ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ് എന്നിവയോടായിരുന്നു സെൽറ്റോസിന്റെ മത്സരമെങ്കിൽ ഇനി മുതൽ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നീ ഹൈബ്രിഡ് എസ്‌യുവകളിൽ നിന്നും കൊറിയ ബ്രാൻഡിന് മത്സരം നേരിടേണ്ടി വരും.

Most Read Articles

Malayalam
English summary
Kia seltos sales surpass the 3 lakh units milestone in under 3 years
Story first published: Saturday, August 13, 2022, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X