തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച നാലാമത്തെ മോഡലാണ് കാരെൻസ് എംപിവി. ഇതുവരെ ബ്രാൻഡ് അവതരിപ്പിച്ച എല്ലാ വാഹനവും വമ്പൻ ഹിറ്റായതു പോലെ തന്നെ കാരെൻസും അതേ പാരമ്പര്യം കാത്തുവെന്നു വേണം പറയാൻ.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ആർ‌വി അതായത് റെക്രിയേഷണൽ വെഹിക്കിൾ എന്നാണ് കിയ ഈ എം‌പി‌വിയെ വിശേഷിപ്പിക്കുന്നതു തന്നെ. നിരത്തിലിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ 50,000 ബുക്കിംഗുകൾ നേടിയെടുക്കാൻ സാധിച്ച കാരെൻസിന് ആറു മാസത്തിനുള്ളിൽ ഇന്ത്യയിൽ 30,953 യൂണിറ്റുകൾ വിറ്റഴിക്കാനും സാധിച്ചതായി കിയ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഈ വർഷം ഫെബ്രുവരിയിലാണ് കിയ കാരെൻസ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില പരിധിയിൽ ഇറക്കിയതും കാരെൻസിന്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. 7 സീറ്റർ കാറുകൾക്ക് രാജ്യത്ത് വൻ ഡിമാന്റ് ലഭിക്കുന്ന സാഹചര്യത്തിൽ കിയ എടുത്ത ഉത്തമ തീരുമാനമായിരുന്നു കാരെൻസ്.

MOST READ: നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഡിസൈനിന്റെ കാര്യത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും പ്രായോഗികതയിലായാലും കിയ മോഡലുകൾ ഒരിക്കലും ഇന്ത്യൻ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. 2022 മാർച്ചിൽ സെൽറ്റോസിന് പിന്നിൽ കിയയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിൽപ്പനയുള്ള മോഡലായിരുന്ന സോനെറ്റിനെ മറികടന്ന പ്രകടനമാണ് എംപിവി കാഴ്ച്ചവെച്ചത്.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലും രണ്ട് എഞ്ചിനുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുടെ മൂന്ന് എഞ്ചിൻ കോമ്പിഷേനുകളും കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ ലൈനപ്പിൽ 113 bhp പവറുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് ആദ്യം ഇടംപിടിക്കുന്നത്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

പിന്നീട് 113 bhp കരുത്തുള്ള 1.5 ലിറ്റർ ടർബോ-ഡീസലും, 138 bhp പവറുള്ള 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമാണ് കിയ കാരെൻസ് മൂന്നുവരി എംപിവിയിൽ അണിനിരത്തിയിട്ടുള്ളത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മൂന്ന് യൂണിറ്റുകളിലും സ്റ്റാൻഡേർഡ് ആയാണ് നൽകിയിരിക്കുന്നത്.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ടർബോ പെട്രോൾ, ഡീസൽ എന്നിവ യഥാക്രമം 7-സ്പീഡ് ഡിസിടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളുടെ ഓപ്ഷനും ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. സ്റ്റാൻഡേർഡായി എംപിവി ഒരു 7 സീറ്റർ വാഹനമാണ്. എന്നാൽ ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസിനൊപ്പം ഓപ്ഷണലായി ഉപഭോക്താക്കൾക്ക് 6 സീറ്റർ ഓപ്ഷനും തെരഞ്ഞെടുക്കാം.

MOST READ: വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഇത് ഈ വേരിയന്റിൽ മാത്രമായാണ് കൊറിയൻ ബ്രാൻഡ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മൂന്നാം വരിയിലേക്ക് എളുപ്പത്തിൽ ആക്‌സസ് അനുവദിക്കുന്ന മധ്യനിരയ്‌ക്കുള്ള വൺ-ടച്ച് ഇലക്‌ട്രോണിക് ടംബിൾ ഫംഗ്‌ഷനാണ് മറ്റൊരു പ്രത്യേകത.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഇന്ത്യയിൽ മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നിവയോട് മാറ്റുരയ്ക്കുന്ന കാരെൻസ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി തുടങ്ങിയ കൊലകൊമ്പൻമാരുമായും മത്സരിക്കാൻ പ്രാപ്‌തമാണ്.

MOST READ: സെക്കൻഡ് ഹാൻഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

കാരെൻസിന്റെ ഇന്റീരിയറിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു എയർ പ്യൂരിഫയർ, കണക്റ്റഡ് കാർ ടെക് എന്നിവയെല്ലാം കിയ ഇന്ത്യ നൽകുന്നുണ്ട്.

തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

ഇതിനു പുറമെ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും അതിലേറെയും ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ചിലതാണ്. സുരക്ഷാ സന്നാഹങ്ങളിലേക്ക് നോക്കിയാൽ ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ സജ്ജീകരണങ്ങളും വാഹനത്തിന്റെ ഭാഗമാണ്. എന്തായാലും കോംപാക്‌ട് എംപിവി സെഗ്മെന്റിൽ കാരെൻസിന് ലഭിച്ച സ്വീകാര്യത കിയക്ക് ആത്മവിശ്വാസം കൂട്ടും.

Most Read Articles

Malayalam
English summary
Kia sold 31000 units of carens mpv in last past six months details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X