2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയയിൽ നിന്നും വിപണിയിൽ എത്തിയ മൂന്നാമത്തെ മോഡലാണ് സോനെറ്റ്. പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീര വിജയമായി മാറിയ കോംപാക്‌ട് എസ്‌യുവി രാജ്യത്ത് പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

വിൽപ്പന ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ 1.50 ലക്ഷം യൂണിറ്റ് വിൽപ്പന സോനെറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് കിയ ഇന്ത്യ. 2019-ൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവിക്കും 2020 തുടക്കത്തിൽ കാർണിവലിനും ശേഷം എത്തിയ ഈ സബ്-4 മീറ്റർ എസ്‌യുവി 2020 സെപ്റ്റംബറിലാണ് അരങ്ങേറ്റം കുറിക്കുന്നത്.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

വൻതോതിൽ പ്രാദേശികവത്ക്കരിക്കപ്പെട്ട എസ്‌യുവി കഴിഞ്ഞ 18 മാസമായി കമ്പനിയുടെ മികച്ച വിൽപ്പനക്കാരനാണെന്ന് തെളിയിക്കുകയും പ്രാദേശികമായി മൊത്തം വിൽപ്പനയുടെ 32 ശതമാനം സംഭാവന ചെയ്യുകയും ചെയ്തു. 26 ശതമാനം ഉപഭോക്താക്കളും സോനെറ്റിന്റെ ടോപ്പ്-എൻഡ് X പ്ലസ് വേരിയന്റുകളാണ് തെരഞ്ഞെടുത്തതെന്നും കിയ പറയുന്നു.

MOST READ: ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

മാത്രമല്ല ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന ശക്തമായ മത്സരമുള്ള സെഗ്മെന്റിലെ വിൽപ്പനയുടെ 15 ശതമാനവും ലഭിക്കുന്നതും കിയ സോനെറ്റിനാണെന്ന അവകാശവാദവും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഉയർത്തുന്നുണ്ട്.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ശരിക്കും പറഞ്ഞാൽ ഹ്യുണ്ടായി വെന്യുവുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്ന മോഡലാണിത് എങ്കിലും അതിന്റെയൊന്നും ഒരു ലക്ഷണം പോലുമില്ലാതെയാണ് വാഹനത്തെ കമ്പനി മെനഞ്ഞെടുത്തിരിക്കുന്നത്. ഇതുതന്നെയാണ് കിയ സോനെറ്റിന്റെ ഈ വിജയത്തിനു പിന്നിലുള്ള പ്രധാന കാരണവും.

MOST READ: പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ- സൈസ് എസ്‌യുവി മോഡലുകൾ

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഹോണ്ട WR-V, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്കെതിരെയാണ് കിയ സോനെറ്റ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് നിലവിൽ 7.15 ലക്ഷം രൂപ മുതൽ 13.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയും.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

HTE, HTK, HTK പ്ലസ്, HTX, HTX പ്ലസ്, GTX പ്ലസ്, ആനിവേഴ്‌സറി എഡിഷൻ എന്നീ വേരിയന്റുകളിൽ കിയ സോനെറ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനും സാധിക്കും. ഇനി എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് നോക്കിയാൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ഡീസൽ എന്നിവയാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്.

MOST READ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

വലിയ നാല് സിലിണ്ടർ സ്മാർട്ട്‌സ്ട്രീം പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ 115 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം കിയ സോനെറ്റിലെ 1.5 ലിറ്റർ നാല് സിലിണ്ടർ CRDi ഡീസൽ യൂണിറ്റ് 4,000 rpm-ൽ 99 bhp പവറും 1,500 rpm-ൽ 240 Nm torque ഉം വരെ നൽകാൻ ശേഷിയുള്ളതാണ്.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പാവട്ടെ 113 bhp കരുത്തിൽ 250 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഇനി സോനെറ്റിലെ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് GDI പെട്രോൾ എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഇത് 6,000 rpm-ൽ 118 bhp കരുത്തും 1,500 rpm-ൽ 172 Nm torque ഉം ആണ് നൽകുന്നത്.

MOST READ: സ്പോര്‍ട്സ് കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ?; പരിഗണിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് എടി എന്നിങ്ങനെ വ്യത്യസ്‌തമാർന്ന ഗിയർബോക്‌സ് ഓപ്ഷനും കിയ സോനെറ്റിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ‌യുവി സെഗ്മെന്റിലേക്ക് പല ആധുനിക സവിശേഷതകളും പരിചയപ്പെടുത്തിയ മോഡലായിരുന്നു കിയ സോനെറ്റ് എന്നു വിശേഷിപ്പിച്ചാലും അതിശയിക്കാനൊന്നുമില്ല.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാമാണ് സോനെറ്റിലെ പ്രധാന ഫീച്ചറുകൾ.

2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ഇതിനു പുറമെ റിയർ എസി വെന്റുകൾ ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, സെമി ലെതറെറ്റ് സീറ്റുകൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, തുടങ്ങിയ സവിശേഷതകളാലും ഈ കോംപാക്‌ട് എസ്‌യുവി സമ്പന്നമാണ്.

Most Read Articles

Malayalam
English summary
Kia sonet surpassed the 1 50 lakh sales mark in just 18 months since launch
Story first published: Monday, June 20, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X