Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

കാരെന്‍സ് എംപിവിക്കായുള്ള ബുക്കിംഗ് രാജ്യത്ത് ആരംഭിച്ച് നിര്‍മാതാക്കളായ കിയ. ബ്രാന്‍ഡില്‍ നിന്നുള്ള നാലമത്തെ മോഡലായിട്ടാണ് കാരെന്‍സിനെ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

അവതരണത്തിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ കമ്പനി ബുക്കിംഗ് തുറന്നിരിക്കുന്നത്. 25,000 രൂപയാണ് എംപിവിയുടെ ബുക്കിംഗ് തുകയായി ഡീലര്‍ഷിപ്പുകള്‍ വാങ്ങുന്നത്. കമ്പനിയുടെ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വഴിയോ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ നടത്താം.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

മൂന്ന് നിരകളുള്ള എംപിവി, വരും മാസങ്ങളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സോനെറ്റിന്റെയും സെല്‍റ്റോസിന്റെയും അതേ പാതയാണ് കാരെന്‍സും വിദേശ വിപണികളിലേക്ക് പിന്തുടരുന്നത്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് മൂന്ന് നിരകളുള്ള എംപിവി ഇന്ത്യയില്‍ നിര്‍മ്മിക്കുക. കിയ ഇന്ത്യയില്‍ നിന്ന് ലോകമെമ്പാടും കാരെന്‍സ് കയറ്റുമതി ചെയ്യും, കൂടാതെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന 90 രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി പറയുന്നു.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

2021 ഡിസംബര്‍ 16-ന് ആഗോളതലത്തില്‍ അവതരിപ്പിച്ച കാരെന്‍സ്, പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ മൊത്തം 5 ട്രിം ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യും. എല്ലാ വേരിയന്റുകളിലും നിരവധി ഫീച്ചറുകളുമായിട്ടാണ് മോഡലിനെ കമ്പനി അവതതിപ്പിക്കുക.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

വേരിയന്റിനെ ആശ്രയിച്ച് 6-ഉം 7-ഉം സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാകും. കാരെന്‍സിന് 2,780 mm വീല്‍ബേസ് ഉണ്ട്, ഇത് അതിന്റെ ക്ലാസിലെ ഏറ്റവും നീളം കൂടിയതാണെന്നും കമ്പനി അവകാശപ്പെടുന്നു.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

മാരുതി സുസുക്കി എര്‍ട്ടിഗ, XL6 എന്നിവയേക്കാള്‍ 40 mm നീളവും ഹ്യുണ്ടായി അല്‍കസാറിനെക്കാള്‍ 20 mm നീളം അധികവുമുള്ള മോഡലാക്കി വാഹനത്തെ മാറ്റുന്നു.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

വാസ്തവത്തില്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാള്‍ 30 mm നീളമുള്ളതാണ് കാരെന്‍സിന്റെ വീല്‍ബേസ്. അതിനാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിലെ ലെഗ്റൂമിന്റെ കാര്യത്തില്‍ കാരെന്‍സ് തികച്ചും മികച്ചതായിരിക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നത്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കും. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കാരെന്‍സിന് ലഭിക്കുന്നത്. ആദ്യത്തേത് 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രം വാഗ്ദാനം ചെയ്യുന്നു. 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കും.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും. ഈ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഈ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്നതിന് സമാനമാണ്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

ഒരു ബോള്‍ഡ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. മുന്‍വശത്ത്, ബ്രാന്‍ഡിന്റെ ടൈഗര്‍ ഫേസ് ഗ്രില്ലിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമാണ് കാരെന്‍സ് അവതരിപ്പിക്കുന്നത്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുടെ രൂപകല്‍പ്പനയും 'സ്റ്റാര്‍ മാപ്പ്' എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മുകളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകളും കാണാം. 'സ്റ്റാര്‍ മാപ്പ്' ഡിസൈന്‍ തന്നെയാണ് ടെയില്‍ലൈറ്റുകളുടെയും സവിശേഷത.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

മുന്നിലും പിന്നിലും ബമ്പറുകളിലും ഡോറുകളിലും തിളങ്ങുന്ന സ്റ്റഫ് സഹിതം കുറച്ച് ക്രോമും കിയ കാരെന്‍സില്‍ അവതരിപ്പിക്കുന്നു. സ്‌റ്റൈലിഷ് ഡ്യുവല്‍ ടോണ്‍ ക്രിസ്റ്റല്‍ കട്ട് 16 ഇഞ്ച് അലോയ് വീലിലാണ് കിയ കാരെന്‍സ് എത്തുന്നത്.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

കിയ കാരെന്‍സിന്റെ ഉള്‍വശം വളരെ ആകര്‍ഷകമാണ്. ഇന്‍ഡിഗോ, ബീജ് കളര്‍ തീം വളരെ പ്രീമിയമായി തോന്നുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 102.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് കാരെന്‍സിന്റെ സവിശേഷത.

Kia-യുടെ നാലമത്തെ മോഡലായി Carens എംപിവി; ബുക്കിംഗ് ആരംഭിച്ചു

64 കളര്‍ ആംബിയന്റ് ലൈറ്റിംഗും വലിയ സണ്‍റൂഫും കാരെന്‍സിന്റെ സവിശേഷതയാണ്. വാഹനത്തിന് അതിന്റെ ക്ലാസിലെ ഏറ്റവും നീളമേറിയ വീല്‍ബേസ് ഉണ്ട്. 6 എയര്‍ബാഗുകള്‍, എബിഎസ് ഉള്ള ഇബിഡി, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ കാരെന്‍സിലെ സുരക്ഷാ ഫീച്ചറുകളാണ്.

Most Read Articles

Malayalam
English summary
Kia started to accept carens mpv bookings ahead of launch know all details
Story first published: Friday, January 14, 2022, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X