Just In
- 12 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 4 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Finance
ആവേശക്കുതിപ്പ് തുടരുന്നു; സെന്‍സെക്സില്‍ 465 പോയിന്റ് നേട്ടം; നിഫ്റ്റി 17,500-നും മുകളില്‍
- Movies
അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Lifestyle
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
ഇന്ത്യയില്‍ നിന്നുള്ള ഒരു ഉപഭോക്താവിന് അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെയുടെ ആദ്യ യൂണിറ്റ് കൈമാറി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. അവന്റഡോര്‍ അള്‍ട്ടിമേയുടെ രണ്ട് റോഡ്സ്റ്റര്‍ പതിപ്പുകള്‍ ലംബോര്‍ഗിനി മുമ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയിലെ ആദ്യ ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെ ഇറ്റാലിയന്‍ മാര്ക്യുവിയുടെ വൈബ്രന്റ്, ഐക്കണിക് വയോള പാസിഫ് പര്‍പ്പിള്‍ കളര്‍ സ്കീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുംബൈയിലെ ഒരു ഉപഭോക്താവിന് കൈമാറിയ മോഡലിന്റെ ബ്രേക്ക് കാലിപ്പറുകളില്‍ വെങ്കല ഒറേഡി ആക്സന്റുകളും കാണാന്‍ സാധിക്കും.

ഇന്ത്യയിലെ ആദ്യത്തെ ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെയുടെ ഇന്റീരിയര്‍ നീറോ അഡെ (കറുപ്പ്) നിറത്തിലും ബ്രോണ്‍സോ (വെങ്കല) ആക്സന്റുകളും സ്റ്റിച്ചിംഗും ഉള്‍ക്കൊള്ളുന്നു. സീറ്റുകളില്‍ ബിയാന്‍കോ ലെഡ (വെളുപ്പ്) ബാക്കിംഗുകള് ഉണ്ട്, സീറ്റ് ബെല്‍റ്റുകള്‍ നീറോ അഡെയില് (കറുപ്പ്) ഫിനിഷ് ചെയ്തിട്ടുണ്ട്.

ഇതൊരു ലിമിറ്റഡ് പതിപ്പാണെന്നും ഇതിന്റെ 350 യൂണിറ്റുകള്‍ മാത്രമാകും നിര്‍മ്മിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനുള്ള 1 ഫലകവും (ആദ്യത്തേത് എന്ന് സൂചിപ്പിക്കുന്നത്) കാണാന്‍ സാധിക്കും.

റോഡ്സ്റ്റര്‍ വേരിയന്റിനെപ്പോലെ, അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെയുടെ കൂപ്പെ പതിപ്പും പരിമിതമായ യൂണിറ്റില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലാണ്. അത് അവന്റഡോര്‍ സൂപ്പര്‍കാറിന്റെ ഉല്‍പ്പാദനത്തിന്റെ അവസാനത്തെ ആഘോഷിക്കുന്നു.

എന്നിരുന്നാലും, അവസാന അവന്റഡോറിന്റെ റോഡ്സ്റ്റര്‍ പതിപ്പിനായി തിരയുന്നവര്‍ക്കായി ഓഫര്‍ ചെയ്യുന്ന 250 യൂണിറ്റുകളെ അപേക്ഷിച്ച് ലംബോര്‍ഗിനി അള്‍ട്ടിമേ കുപ്പെയുടെ 350 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നു.

റോഡ്സ്റ്ററിനെപ്പോലെ, ലംബോര്‍ഗിനിയുടെ V12 എഞ്ചിന്റെ ഏറ്റവും കരുത്തുറ്റ പതിപ്പാണ് അള്‍ട്ടിമേ കുപ്പെ അവന്റഡോറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലംബോര്‍ഗിനി അവന്റഡോര്‍ കൂപ്പെയുടെ 6.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിന് അതിന്റെ 1-12-4-9-2-11-6-7-3-10-5-8 ഫയറിംഗ് ഓര്‍ഡര്‍ ഉപയോഗിച്ച് 8,500 rpm-ല്‍ 770 bhp കരുത്തും 6,750 rpm-ല്‍ 720 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെയുടെ എഞ്ചിന് 7-സ്പീഡ് റോബോട്ടൈസ്ഡ് മാനുവല്‍ (AMT) ഗിയര്‍ബോക്സ് വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. ലംബോര്‍ഗിനിയില്‍ നിന്നുള്ള അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെ വെറും 2.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും, കൂടാതെ മണിക്കൂറില്‍ 355 കിലോമീറ്ററാണ് പരമാവധി വേഗത.

മുന്‍വശത്ത് 20 ഇഞ്ച് വീലുകളും പിന്നില്‍ 21 ഇഞ്ച് യൂണിറ്റുകളുമുള്ള വീലുകളാണ് വാഹനത്തില്‍ അവതരിപ്പിക്കുന്നത്. ചക്രങ്ങള്‍ പിറെല്ലി P സീറോ കോര്‍സ ടയറുകള്‍ - 255/30 ZR 20 92Y (മുന്‍വശം), 355/25 ZR 21 107Y (പിന്‍വശം) എന്നിവയാണ്. ലംബോര്‍ഗിനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ട്രാക്ക് ഫോക്കസ്ഡ് പിറെല്ലി P സീറോ ടയറുകളും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.

1,550 കിലോഗ്രാമാണ് (ഡ്രൈ) അള്‍ട്ടിമേ കുപ്പെയുടെ ഭാരം. ലംബോര്‍ഗിനി സൂപ്പര്‍കാറില്‍ കാര്‍ബണ്‍ സെറാമിക് ഡിസ്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചുറ്റും സ്ഥിരമായ മോണോബ്ലോക്ക് അലുമിനിയം കാലിപ്പറുകളും കാണാം.

അവെന്റഡോര്‍ അള്‍ട്ടിമേയുടെ മുന്‍വശത്ത് 400 mm ഡിസ്ക് ബ്രേക്കുകള്‍ 6-പിസ്റ്റണ്‍ കാലിപ്പറുകളാല്‍ ഘടിപ്പിച്ചിരിക്കുന്നു. പിന് ചക്രങ്ങള്‍ 4-പിസ്റ്റണ്‍ കാലിപ്പറുകളാല്‍ ഘടിപ്പിച്ചിരിക്കുന്ന 380 mm ഡിസ്കുകളാണ് നല്‍കിയിരിക്കുന്നത്.

സൂപ്പര്‍കാറിന്റെ പരിമിത റോഡ്സ്റ്റര്‍ പതിപ്പ് നമ്മുടെ വിപണിയില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയ്ക്കായുള്ള ആദ്യത്തെ ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെയും എത്തിയിരിക്കുന്നത്.

രാജ്യത്തിനായുള്ള ആദ്യത്തെ അവന്റഡോര്‍ അള്‍ട്ടിമേ കുപ്പെ ലംബോര്‍ഗിനിയുടെ ഐക്കണിക് വയോള പാസിഫേ ഷേഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് വാഹനത്തെ മനോഹരമാക്കുകയും ചെയ്യുന്നു.