Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഈ വർഷം ഏപ്രിലിൽ ആഗോളതലത്തിൽ പുറത്തിറക്കിയ ലംബോർഗിനി ഹുറാകാൻ ടെക്‌നിക്ക സ്പോർട്‌സ് കാർ 2022 ഓഗസ്റ്റ് 25-ന് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് അറിയിച്ച് ഇറ്റാലിയൻ വാഹന നിർമാതാക്കൾ.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഇതിനകം തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയ്ക്കും ട്രാക്ക് ഫോക്കസ് ചെയ്‌ത STO പതിപ്പിനും ഇടയിൽ പുതിയ ടെക്‌നിക്ക മോഡലും ഇടംപിടിക്കും. ആഗോള അവതരണം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് ഹുറാകാൻ ടെക്‌നിക്ക ആഭ്യന്തര വിപണിയിലെത്തുന്നത്. ഹൈ എൻഡ് സൂപ്പർകാറായ മോഡലിനെ പുറത്തിറക്കുന്നതും കാത്താണ് ഇപ്പോൾ വാഹന പ്രേമികളുടെ കണ്ണുകൾ പായുന്നത്.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ശരിക്കും പറഞ്ഞാൽ കുറച്ച് മാസങ്ങളായി ഹുറാകാൻ ടെക്‌നിക്ക സൂപ്പർ കാറിനായുള്ള ബുക്കിംഗ് എൻക്വയറികൾ വന്നുതുടങ്ങിയിട്ടുണ്ടെന്നും ലംബോർഗിനി പറയുന്നു. ഈയിടെ ഉറൂസിന്റെ 200-ാം യൂണിറ്റ് ഡെലിവറി ചെയ്‌ത ഇറ്റാലിയൻ ബ്രാൻഡ് ഇന്ത്യയിൽ വിജയക്കൊടി പാറിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്.

MOST READ: കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

കമ്പനിയുടെ സൂപ്പർ-സ്‌പോർട്‌സ് കാറുകളുടെ വിൽപ്പനയിൽ ഉറുസാണ് മുൻപന്തിയിൽ. ലംബോർഗിനി ഇന്ത്യ അടുത്തിടെ അൾട്രാ ലിമിറ്റഡ് അവന്റഡോർ അൾട്ടിമേയുടെ കുറച്ച് അലോട്ട്‌മെന്റുകൾ നേടിയിട്ടുണ്ടെന്നും ബ്രാൻഡ് വ്യക്തമാക്കുന്നു. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയുടെ ഉപയോഗക്ഷമതയും ഹുറാകാൻ എസ്ടിഒയുടെ ട്രാക്ക് ഫോക്കസ് ചെയ്ത പെർഫോമൻസും ഹുറാകാൻ ടെക്‌നിക്കയിൽ ഒരുമിച്ച് ആസ്വദിക്കാനാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഇത് ശ്രേണിയിലെ ഏറ്റവും വൈവിധ്യമാർന്നതാണെന്ന് ലംബോർഗിനി അവകാശപ്പെടുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിലൂടെ പിൻ വീലുകളിലേക്ക് പവർ കൈമാറുന്ന 640 bhp, 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഹുറാകാൻ ടെക്‌നിക്ക കാറിന് തുടിപ്പേകുന്നത്.

MOST READ: നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഇത് കൂടുതൽ ഹാർഡ്‌കോർ STO-യുടെ വൈൽഡ് എയറോഡൈനാമിക്‌സ് പാക്കേജും ഭാരം ലാഭിക്കൽ വ്യവസ്ഥയും ഒഴിവാക്കുകയാണ് ചെയ്‌തിരിക്കുന്നത്. അതായത് സ്റ്റാൻഡേർഡ് ഹുറാകാനേക്കാൾ മെച്ചപ്പെട്ട എയറോയ്‌ക്കായി ലംബോർഗിനി സിയാനിൽ നിന്ന് ഭാഗികമായി ഉരുത്തിരിഞ്ഞ രൂപത്തോടെ ലംബോർഗിനി ഹുറാകാൻ ടെക്‌നിക്കയ്ക്ക് അതിന്റേതായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നുവെന്ന് സാരം.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഫ്രണ്ട് ആൻഡ് റിയർ ഫാസിയയ്ക്ക് സിയാൻ പോലെ സമാനമായ കോണാകൃതിയിലുള്ള ബോഡി വർക്ക് ലംബോർഗിനി ഹുറാകാൻ ടെക്‌നിക്കയ്ക്കും ലഭിക്കുന്നുണ്ട്. ഇവോയുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിൽ കൂടുതൽ പ്രമുഖമായൊരു ഡിഫ്യൂസർ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ഫിക്സഡ് റിയർ സ്‌പോയിലറും ഇത് അവതരിപ്പിക്കുന്നുവെന്നതും പ്രത്യേകതയാണ്.

MOST READ: R15, MT15, RayZR, Aerox എന്നിവയ്ക്ക് മോട്ടോ GP പതിപ്പുകള്‍ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

ഇതിന് കാർബൺ-ഫൈബർ ബോണറ്റിനൊപ്പം റിയർ-വീൽ സ്റ്റിയറിങ്ങും കാർബൺ സെറാമിക് ബ്രേക്കുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു. പൂർണമായ പെർഫോമൻസിനെ കുറിച്ച് പറയുകയാണെങ്കിൽ 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയും, 9.1 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കാൻ ലംബോർഗിനി ഹുറാകാൻ ടെക്‌നിക്ക പ്രാപ്‌തമാണ്.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

അതേസമയം സ്പോർട്സ് സാറിന്റെ പരമാവധി വേഗത 325 കിലോമീറ്ററാണെന്നും ലംബോർഗിനി അവകാശപ്പെടുന്നു. പോർഷ 911 GT3 യുടെ നേരിട്ടുള്ള എതിരാളിയായതിനാൽ ടെക്നിക്കയുടെ സ്വഭാവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മികച്ച ഹാൻഡിലിംഗ്. ലംബോർഗിനി ഹുറാകാൻ ടെക്‌നിക്കയ്ക്ക് കാറിന്റെ വ്യത്യസ്ത സ്വഭാവങ്ങൾ കൊണ്ടുവരാൻ എൽഡിവിഐ സംവിധാനത്തിന് സ്വന്തം ട്യൂൺ ലഭിക്കുന്നു.

MOST READ: Bounce Infinity E1 മുതൽ Ampere Magnus Pro വരെ; 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

കൂടാതെ ലംബോർഗിനി ഹുറാകാൻ ടെക്നിക്കയ്ക്ക് അതിന്റേതായ സവിശേഷമായ സസ്പെൻഷൻ സജ്ജീകരണവും കമ്പനി ഒരുക്കിയിട്ടുണ്ട്. കാറിന് അതിന്റെ മറ്റ് മോഡലുകളേക്കാൾ 61 മില്ലിമീറ്റർ അധിക നീളമുണ്ടെന്നും ബ്രാൻഡ് പറയുന്നു. പിൻവശത്തെ വിൻഡോ മറ്റ് ഹുറാക്കൻ മോഡലുകളെ അപേക്ഷിച്ച് വലുതാണെന്നും കമ്പനി പറയുന്നു.

Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 25-ന്

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഈ വർഷം ആദ്യം ഇന്ത്യയിൽ 4.99 കോടി രൂപയ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയ ഹുറാകാൻ എസ്ടിഒയ്ക്ക് താഴെയാണ് ഹുറാകാൻ ടെക്നിക്കയുടെ സ്ഥാനം. ആയതിനാൽ എക്സ്ഷോറൂം വില ഇതിലും കുറവായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini huracan tecnica coming to india on 2022 august 25
Story first published: Friday, August 5, 2022, 10:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X