സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser!

കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര വിപണിയിൽ അവതരിച്ചതു മുതൽ ആറാം തലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകമെമ്പാടുമായി ശക്തമായ ഡിമാൻഡാണ് രേഖപ്പെടുത്തുന്നത്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

നിസാൻ അർമാഡ, ഫോർഡ് എക്സ്പ്ലോറർ എന്നീ കൊലകൊമ്പൻമാരുമായാണ് വിദേശ നിരത്തുകളിൽ മല്ലടിക്കുന്നതു തന്നെ. മെച്ചപ്പെടുത്തിയ രൂപവും ഭാവവും, നൂതന ഫീച്ചറുകളും പുതിയ എഞ്ചിൻ ഓപ്ഷനുകളും ഉൾപ്പെടെ നിരവധി പരിഷ്ക്കാരങ്ങളുമായാണ് ജാപ്പനീസ് ബ്രാൻഡ് എസ്‌യുവിയെ പരിചയപ്പെടുത്തിയിരിക്കുന്നതു തന്നെ.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ ലാൻഡ് ക്രൂയിസറിന്റെ ആവശ്യകത വർധിച്ചതിനാൽ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് ഇപ്പോൾ 4 വർഷം വരെയാണെന്ന് ടൊയോട്ട തങ്ങളുടെ ജാപ്പനീസ് വെബ്‌സൈറ്റിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുക വരെ ചെയ്‌തു. അത്രയേറെ ഹിറ്റാണ് ഈ പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം എന്നതാണ് ശ്രദ്ധേയം.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

ഉപഭോക്താക്കളുടെ ഇത്രയും വലിയ സ്വീകാര്യതയ്ക്ക് നന്ദി പ്രകടിപ്പിച്ച ടൊയോട്ട എന്നാൽ ഡെലിവറികൾക്ക് 4 വർഷം വരെ സമയം എടുത്തേക്കാമെന്നും വ്യക്തമാക്കിയതോടെ പലരും നിരാശരായി. പ്രഖ്യാപനത്തിന് ശേഷം നടത്തിയ എല്ലാ പുതിയ ബുക്കിംഗുകൾക്കും ഇത് ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നിരുന്നാലും ഡെലിവറി സമയം കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ടൊയോട്ടയും അറിയിച്ചു. ഭാവിയിൽ വാഹനത്തിനായുള്ള ഉത്പാദനം വർധിപ്പിക്കാനായാൽ ബുക്കിംഗ് കാലയളവ് കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ വിശ്വാസം. സെമി കണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ദൗർലഭ്യം പോലെയുള്ള ഘടകങ്ങൾ പുതുതലമുറ ലാൻഡ് ക്രൂയിസറിന്റെ നിർമാണത്തെയും ബാധിച്ചേക്കാം.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

കണക്കുകൾ പ്രകാരം വാഹന മേഖലയിലെ വിതരണ സാഹചര്യം കൊവിഡിന് മുമ്പുള്ള നിലയിലെത്താൻ നിരവധി മാസങ്ങൾ എടുത്തേക്കാമെന്നാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ സമയത്ത് പുതിയ ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിരുന്നു. ഈ വർഷം എസ്‌യുവി വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉയർന്ന ഡിമാൻഡുള്ളതിനാൽ ഡെലിവറിയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

അതിനാൽ നമ്മുടെ നിരത്തുകളിൽ പുത്തൻ ലാൻഡ് ക്രൂയിസർ എത്താൻ അൽപം കൂടി വൈകിയേക്കുമെന്നാണ് സൂചന. എന്നിരുന്നാലും പ്രതീക്ഷിച്ചതിലും ഒരു പുതിയ വിപണിയിൽ എസ്‌യുവി അവതരിപ്പിക്കുന്നത് ഡെലിവറി സമയക്രമത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

നാല് വർഷം ഇതിനകം തന്നെ ഒരു നീണ്ട സമയമാണ്. ഇനിയുള്ള കാലതാമസം താത്പര്യക്കാർക്ക് ശരിക്കും നിരാശയായിരിക്കും. ഔദ്യോഗിക പ്രസ്താവന ലഭ്യമല്ലെങ്കിലും പുതിയ തലമുറ ലാൻഡ് ക്രൂയിസർ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. കാഴ്ച്ചയിൽ ആരേയും ആകർഷിക്കുന്ന രൂപം മാത്രമല്ല, അത്രയും നൂതന ഫീച്ചർ സംവിധാനവും എസ്‌യുവിയിൽ ഉണ്ടെന്ന് ടൊയോട്ട ഉറപ്പു വരുത്തിയിട്ടുണ്ട്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, പുതിയ 12.3 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ ടെക്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള സമഗ്രമായ ഫീച്ചറുകളാണ് പുതിയ ലാൻഡ് ക്രൂയിസറിനൊപ്പം കമ്പനി നൽകിയിരിക്കുന്നത്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് പുതുതലമുറ ലാൻഡ് ക്രൂയിസറിന്റെ ഇന്റീരിയർ ഗണ്യമായി ജാപ്പനീസ് ബ്രാൻഡ് നവീകരിച്ചു. ക്യാബിൻ സ്‌പേസ് ഇപ്പോൾ എന്നത്തേക്കാളും സുഖകരവും വിശ്രമവും അലങ്കോലമില്ലാത്തതുമായ അനുഭവം പ്രദാനം ചെയ്യുന്നു.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡിഫറൻഷ്യൽ ലോക്കിംഗ്, ലെയ്ൻ സപ്പോർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇലക്‌ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം (E-KDSS), മൾട്ടി ടെറൈൻ മോണിറ്റർ തുടങ്ങിയ നൂതന ഫീച്ചറുകളാണ് ആറാം തലമുറ ലാൻഡ് ക്രൂയിസറിന് ലഭിക്കുന്നത്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണിലെ ഫിംഗർപ്രിന്റ് സെൻസറാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഇത് യഥാർഥ ഉടമകൾക്ക് മാത്രമേ എസ്‌യുവി ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന സജ്ജീകരണമാണ്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ ലാൻഡ് ക്രൂയിസറിനുള്ള എഞ്ചിൻ ഓപ്ഷനുകളിൽ 3.5 ലിറ്റർ ടർബോ പെട്രോൾ V6 യൂണിറ്റ് ഉൾപ്പെടുന്നു. അത് പരമാവധി 409 bhp കരുത്തിൽ 650 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

304 bhp പവറും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റർ ഡീസൽ യൂണിറ്റാണ് മറ്റൊരു ഓപ്ഷൻ. രണ്ട് എഞ്ചിനുകൾക്കും 10 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

അതോടൊപ്പം തന്നെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനും എസ്‌യുവിയിൽ ലഭ്യമാണ്. പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ അടുത്തിടെ ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ANCAP) 5 സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടിയിരുന്നു. ഇത് അതിന്റെ സുരക്ഷാ തികവാണ് എടുത്തുകാണിക്കുന്നത്.

സ്വന്തമാക്കാൻ കാത്തിരിക്കേണ്ടത് 4 വർഷത്തോളം, എന്നിട്ടും ഡിമാന്റ് ഇടിയാതെ പുത്തൻ Land Cruiser! ഇന്ത്യയിലേക്ക് അടുത്ത വർഷം

മുതിർന്നവരുടെ സുരക്ഷയിൽ എസ്‌യുവി 89 ശതമാനവും കുട്ടികളുടെ സുരക്ഷയിൽ 88 ശതമാനവും സ്കോർ ചെയ്തു. ഫ്രണ്ട് ആൻഡ് സൈഡ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡ്വാൻസ്ഡ് സ്പീഡ് അസിസ്റ്റൻസ് സിസ്റ്റം (എസ്എഎസ്) തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഓസ്ട്രേലിയൻ ലാൻഡ് ക്രൂയിസറിൽ സജ്ജീകരിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Land cruiser waiting period streched up to 4 years india launch delayed to 2023 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X