Just In
- 46 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 54 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
ഹര്‍ജിയ്ക്ക് പിന്നില്‍ തൃക്കാക്കരയല്ല, അതിജീവിതയും കുടുംബവും ഇടതുപക്ഷക്കാരാണ്: അഡ്വ. ടിബി മിനി
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
- Finance
റെയില്‍വേയില്‍ നിന്നും വമ്പന്‍ ഓര്‍ഡര്‍ കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന്‍ കമ്പനി! 12% ഉയര്‍ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
മോഡൽ തിരിച്ചുള്ള വിലയും പ്രഖ്യാപിച്ചു; ഒരുക്കങ്ങൾ പൂർത്തിയാക്കി പുതിയ Range Rover SUV
ഇന്ത്യയിലെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച ലാൻഡ് റോവർ മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള വില വിശദാംശങ്ങളും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച 2022 മോഡൽ റേഞ്ച് റോവർ ഇന്ത്യയിലേക്കും എത്തുന്നതിന്റെ ഭാഗമായാണ് മോഡൽ തിരിച്ചുള്ള വില പ്രഖ്യാപനവും നടന്നിരിക്കുന്നത്.

SE, SHE, ഓട്ടോബയോഗ്രഫി, കൂടാതെ സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് രൂപത്തിൽ നാല്, അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലാണ് ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവി ഇന്ത്യയിലെത്തുക.

അഞ്ചാം തലമുറ റേഞ്ച് റോവർ എസ്‌യുവിയുടെ 3.0 ലിറ്റർ ഡീസൽ, 4.4 ലിറ്റർ പെട്രോൾ വേരിയന്റുകളുടെ വിശദമായ വില പട്ടികയാണ് ലാൻഡ് റോവർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ 3.0 ലിറ്റർ പെട്രോൾ വേരിയന്റുകളുടെ വില പിന്നീട് വെളിപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Variants | 4.4-litre Petrol | 3.0-litre Diese |
SE | ₹2.46 crore | ₹2.31 crore |
HSE | ₹2.71 crore | ₹2.56 crore |
Autobiography | ₹3.05 crore | ₹2.90 crore |
First Edition | ₹3.25 crore | ₹3.13 crore |
LWB SE | ₹2.64 crore | ₹2.49 crore |
LWB HSE | ₹2.87 crore | ₹2.72 crore |
LWB Autobiography | ₹3.21 crore | ₹3.06 crore |
LWB First Edition | ₹3.41 crore | ₹3.29 crore |

ലോഞ്ച് ചെയ്യുമ്പോൾ അതുല്യമായ സ്പെസിഫിക്കേഷനുമായി വരുന്ന ഓട്ടോബയോഗ്രഫി വേരിയന്റിനെ അടിസ്ഥാനമാക്കി ലാൻഡ് റോവർ ഇന്ത്യയിൽ ഒരു ഫസ്റ്റ് എഡിഷൻ മോഡലും വാഗ്ദാനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്പാദനത്തിന്റെ ആദ്യ വർഷം മുഴുവൻ ഇത് ലഭ്യമാകും.

പുതിയ റേഞ്ച് റോവറിന്റെ യൂബർ ലക്ഷൂറിയസ് SV വേരിയന്റുകളുടെ ബുക്കിംഗും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പുതിയ റേഞ്ച് റോവർ SV രണ്ട് വ്യതിരിക്തമായ ഡിസൈൻ തീമുകളുള്ള സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് രൂപങ്ങളിലായിരിക്കും വാഗ്ദാനം ചെയ്യുക.

ബ്രിട്ടീഷ് ബ്രാൻഡ് പറയുന്നതനുസരിച്ച് SV സെറിനിറ്റി തീം "ശുദ്ധമായ ലക്ഷ്വറി വിശദാംശങ്ങളെ വർധിപ്പിക്കും. അതേസമയം SV ഇൻട്രെപ്പിഡ് തീം വാഹനത്തിന്റെ കൂടുതൽ സ്റ്റെൽത്ത് പോലെയുള്ള സ്വഭാവത്തെയാകും പ്രകടിപ്പിക്കുക.

പുതിയ റേഞ്ച് റോവർ SV പതിപ്പിന് എക്‌സ്‌ക്ലൂസീവ് ഫ്രണ്ട് ബമ്പറും ഫ്രണ്ട് ഗ്രില്ലും, ഉള്ളിൽ വുഡ്, സെറാമിക് ട്രിം, സെമി-അനിലൈൻ ലെതർ ഇന്റീരിയർ, എസ്‌വി ബെസ്‌പോക്ക് പ്രീമിയം പാലറ്റിൽ നിന്നുള്ള 14 അധിക നിറങ്ങൾ, 12 വ്യത്യസ്ത അലോയ് വീൽ ഡിസൈനുകൾ എന്നിവയും ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്. വാങ്ങുന്നവർക്ക് സുസ്ഥിരമായ 'അൾട്രാഫാബ്രിക്സ്' അപ്ഹോൾസ്റ്ററി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

കൂടാതെ LWB മോഡൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതപരമായി വിന്യസിക്കാവുന്ന 'ക്ലബ് ടേബിളും' ഒരു സംയോജിത റഫ്രിജറേറ്ററും ഉള്ള നാല് സീറ്റുകളുള്ള SV സിഗ്നേച്ചർ സ്യൂട്ട് തെരഞ്ഞെടുക്കാം. കൂടാതെ SV മോഡലുകളിൽ 13.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അവ റേഞ്ച് റോവറിൽ ഘടിപ്പിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതാണെന്നതും ശ്രദ്ധേയമാകും.

പുതിയ സെറാമിക് SV റൗണ്ടലും ലളിതമായ SV നാമവും ഉപയോഗിക്കുന്ന ആദ്യത്തെ ലാൻഡ് റോവർ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് മോഡൽ കൂടിയാണ് അഞ്ചാം തലമുറ റേഞ്ച് റോവർ SV. ഇന്ത്യയിലെ ഈ പുതിയ എസ്‌യുവി 346 bhp കരുത്തുള്ള 3.0 ലിറ്റർ, ആറ് സിലിണ്ടർ, ഡീസൽ അല്ലെങ്കിൽ 523 bhp പവറുള്ള 4.4 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V8 എന്നീ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും.

പുതിയ റേഞ്ച് റോവർ SV വേരിയന്റുകളുടെ വിലകൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മറ്റ് മോഡലുകളിലേക്ക് നോക്കിയാൽ ലാൻഡ് റോവറിന്റെ MLA-Flex ബോഡി ആർക്കിടെക്ചറാണ് പുതിയ റേഞ്ച് റോവറിന് അടിവരയിടുന്നത്. ഇന്ത്യയിൽ രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിനുകളാിയിരിക്കും വാഹനം ലഭിക്കും.

3.0 ലിറ്റർ, ആറ് സിലിണ്ടർ, ഇൻജീനിയം പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിന്നാണ് ശ്രേണി ആരംഭിക്കുന്നത്. പെട്രോൾ 395 bhp പവറിൽ പരമാവധി 550 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ പതിപ്പ് 346 bhp കരുത്തിൽ 700 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്.

നിലവിലെ മോഡലിന്റെ 5.0 ലിറ്റർ സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിന് പകരമായി ടോപ്പ് എൻഡ് വേരിയന്റിന് ഇപ്പോൾ ബിഎംഡബ്ല്യുവിൽ നിന്നുള്ള 523 bhp, 750 Nm torque പവർ കണക്കുകളുള്ള 4.4 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ്, V8 പെട്രോൾ എഞ്ചിൻ നൽകും.

ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പ്രത്യേകിച്ച്, ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫീച്ചർ ചെയ്യുന്നു. എല്ലാ മോഡലുകൾക്കും ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും.

ഇന്ത്യയിൽ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവി മെർസിഡീസ്-മെയ്‌ബാക്ക് GLS, ബെന്റ്‌ലി ബെന്റയ്‌ഗ എന്നിവയുമായാകും മാറ്റുരയ്ക്കുക. ജർമൻ കാറിന് 2.47 കോടി രൂപ മുതലാണ് രാജ്യത്തെ വില ആരംഭിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബെന്റെയ്‌ഗ കഴിഞ്ഞ വർഷം മേയിൽ 4.10 കോടി രൂപയ്ക്കാണ് പുറത്തിറക്കിയത്.