വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

പ്രീമിയം ഡിസ്‌കവറി എസ്‌യുവിയുടെ മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ ലാൻഡ് റോവർ. 1.26 കോടി രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഏഴ് സീറ്റർ എസ്‌യുവി രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഓൺ-റോഡ് അർബൻ ആകർഷണം വർധിപ്പിക്കുന്ന നിരവധി ബാഹ്യ, ഇന്റീരിയർ നവീകരണങ്ങൾ വാഗ്ദാനം ചെയ്താണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു. 2021 ഡിസ്‌കവറി മെട്രോപൊളിറ്റൻ എഡിഷൻ ആർ-ഡൈനാമിക് HSE വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പൂർത്തിയാക്കിയിരിക്കുന്നത്.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഇന്ത്യയിലെ ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിച്ചിട്ടുണ്ട്. 2022 ലാൻഡ് റോവർ ഡിസ്‌കവറി മെട്രോപൊളിറ്റൻ എഡിഷൻ ഇപ്പോൾ ഡിസ്‌കവറി നിരയിലെ ടോപ്പ് എൻഡ് മോഡലായി മാറുകയും ചെയ്‌തിരിക്കുകയാണ്.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിസൈനിലേക്ക് നോക്കിയാൽ ഗ്രില്ലിനും ഡിസ്ക‌വറി ബാഡ്‌ജിംഗിനുമായി ബ്രൈറ്റ് അറ്റ്‌ലസ് നിറത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹകുബ സിൽവർ ലോവർ ബമ്പർ ഇൻസെർട്ടുകൾ, 20 ഇഞ്ച് സാറ്റിൻ ഡാർക്ക് ഗ്രേ വീലുകൾ, ബ്ലാക്ക് ലാൻഡ് റോവർ ബ്രേക്ക് കാലിപ്പറുകൾ എന്നിവ എസ്‌യുവിയുടെ രൂപത്തിലേക്ക് നന്നായി ഇണങ്ങുന്നുമുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഇനി ഡിസ്‌കവറി എസ്‌യുവിയുടെ മെട്രോപൊളിറ്റൻ എഡിഷന്റെ ഇന്റീരിയറിലേക്ക് പ്രവേശിച്ചാൽ വാഹനത്തിൽ സ്ലൈഡിംഗ് ഫ്രണ്ട് സൺറൂഫും ഫിക്സഡ് റിയർ പനോരമിക് റൂഫും കാണാനാവും. ഇതോടൊപ്പം തന്നെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോൺ സിഗ്നൽ ബൂസ്റ്ററോടുകൂടിയ വയർലെസ് ചാർജിംഗ്, ഒരു എയർ പ്യൂരിഫയർ, ഫ്രണ്ട് കൂളർ കമ്പാർട്ട്‌മെന്റ്, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് എന്നിവയും ഡിസ്‌കവറി മെട്രോപൊളിറ്റൻ എഡിഷനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

സ്റ്റിയറിംഗ് വീൽ, ഹീറ്റഡ് ആൻഡ് കൂൾഡ് പിൻ സീറ്റുകൾ, പവർഡ് സീറ്റ് റിക്ലൈൻ, ടൈറ്റാനിയം മെഷ് ട്രിം ഡീറ്റൈലിംഗ് എന്നിവയും മോഡലിന്റെ പ്രത്യേകതകളാണ്. മെട്രോപൊളിറ്റൻ പതിപ്പിൽ ലാൻഡ് റോവറിന്റെ അഡ്വാൻസ്ഡ് കാബിൻ എയർ പ്യൂരിഫിക്കേഷനും PM2.5 എയർ ഫിൽട്ടറേഷനും വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നു.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഏറ്റവും പുതിയ ലാൻഡ് റോവർ ഡിസ്‌കവറി മെട്രോപൊളിറ്റൻ എഡിഷനിൽ P360 ഇൻജീനിയം പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് പരമാവധി 355 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്. D300 ഇൻജീനിയം ഡീസൽ എഞ്ചിനിലും എസ്‌യുവി ലഭ്യമാകും.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡീസൽ യൂണിറ്റിന് പരമാവധി 297 bhp പവറിൽ 650 Nm torque ആണ് ഉത്പാദിപ്പിക്കുക. രണ്ട് വേരിയന്റുകൾക്കും മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിസ്‌കവറി എസ്‌യുവിയുടെ മെട്രോപൊളിറ്റൻ എഡിഷന്റെ രണ്ട് വേരിയന്റുകൾക്കും ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടെ ഓൾ-വീൽ ഡ്രൈവ്, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവയും അതിലേറെയും സവിശേഷതകളുമുണ്ട്.

വില 1.26 കോടി രൂപ, Discovery മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ

ഒരുപക്ഷേ ഇന്ത്യൻ വിപണിയിലെ ഏറ്റവും വൈവിധ്യമാർന്ന ഏഴ് സീറ്റർ എസ്‌യുവിയാണ് ലാൻഡ് റോവർ ഡിസ്‌കവറി. മെട്രോപൊളിറ്റൻ എഡിഷൻ തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള മൂല്യനിർണയം വർധിപ്പിക്കാൻ സഹായിക്കുമെന്നും നിരവധി നവീകരണങ്ങൾ മെച്ചപ്പെടുത്തിയ എല്ലാ ആധുനിക സവിശേഷതകളും സ്റ്റാൻഡേർഡ് ഉൾപ്പെടുത്തലുകളായി നൽകുന്നുവെന്നും ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover india introduced new discovery metropolitan edition suv
Story first published: Monday, April 18, 2022, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X