പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

പുതുപുത്തൻ 2023 ഡിസ്‌കവറി സ്‌പോർട്ടിന്റെ ഡെലിവറി ഇന്ത്യയിലും ആരംഭിച്ച് ലാൻഡ് റോവർ. 71.39 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന എസ്‌യുവി നിലവിൽ R-Dynamic SE എന്ന് വിളിക്കപ്പെടുന്ന ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ഇന്ത്യൻ വിപണിയിലെ മെർസിഡീസ് ബെൻസ് GLC, വോൾവോ XC60, ഔഡി Q5, ബിഎംഡബ്ല്യു X3 എന്നിവയ്‌ക്കെതിരെയാണ് ഡിസ്‌കവറി സ്‌പോർട്‌സ് ലക്ഷ്വറി എസ്‌യുവിയുടെ മത്സരം. മുൻമോഡലിനെ അപേക്ഷിച്ച് വാഹനം അടിമുടി മാറ്റങ്ങളുമായി എത്തുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ 2023 ഡിസ്‌കവറി സ്പോർട്ടിനൊപ്പം രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാം. രണ്ട് എഞ്ചിനുകളും ടർബോചാർജ്‌ഡ് യൂണിറ്റാണ്. കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ഡിസ്‌കവറി സ്‌പോർട്ടിന്റെ പെട്രോൾ എഞ്ചിൻ പരമാവധി 250 bhp പവറിൽ 365 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ പരമാവധി 225 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ ശേഷിയുള്ള എസ്‌യുവി ഏകദേശം 8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വരെ എത്തിപ്പിടിക്കാനും പ്രാപ്‌തമാണെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

മറുവശത്ത് ഡീസൽ എഞ്ചിന് 48 V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് നിരത്തിലെത്തിക്കുന്നത്. ഇത് പരമാവധി 200 bhp കരുത്തിൽ 430 Nm torque വരെ നൽകാനും കഴിയും. പരമാവധി 209 കിലോമീറ്റർ വേഗതയുള്ള ഇതിന് 9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കും.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ഡിസ്‌കവറി സ്‌പോർട് നിരവധി ഫീച്ചറുകളുമായാണ് വരുന്നത്. അതിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലുള്ള ലെതർ അപ്‌ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, 3D സറൗണ്ട് ക്യാമറ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ഇതുകൂടാതെ മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഡ്രൈവർ സീറ്റിനുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, PM 2.5 എയർ ഫിൽട്ടർ, റിയർവ്യൂ മിററിലേക്ക് ക്യാമറയിലൂടെ പിന്നിലുള്ളതിന്റെ നേരിട്ടുള്ള ഫീഡ് പ്രൊജക്റ്റ് ചെയ്യുന്ന ഒരു ക്ലിയർസൈറ്റ് ഇന്റീരിയർ റിയർവ്യൂ മിറർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മെറിഡിയൻ സൗണ്ട് എന്നിവയെ പിന്തുണയ്ക്കുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകൾ.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

12 സ്പീക്കറുകൾ, ഒരു സബ് വൂഫർ, 400W ആംപ്ലിഫയർ എന്നിവയുള്ള സിസ്റ്റവും എസ്‌യുവിയുടെ അകത്തളത്തെ സമ്പുഷ്‌ടമാക്കുന്നുണ്ട്. പുതുപുത്തൻ 19 ഇഞ്ച് അലോയ് വീലുകളിലാണ് 2023 ഡിസ്‌കവറി സ്‌പോർട്ടിന്റെ മറ്റൊരു പ്രത്യേകത. ഒരു ലാൻഡ് റോവർ വാഹനം ആയതിനാൽ തന്നെ ഇത് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായാണ് കൊണ്ടുവരുന്നത്.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ടെറൈൻ റെസ്‌പോൺസ് സിസ്റ്റം 2 സംവിധാനവും വാഹനത്തിലുണ്ടെന്നാണ് കമ്പനി പറയുന്നത്. സിസ്റ്റത്തിന് ഡ്രൈവിംഗ് സാഹചര്യങ്ങൾ നിരീക്ഷിക്കാനും അനുയോജ്യമായ ഡ്രൈവിംഗ് മോഡ് സ്വയമേവ തെരഞ്ഞെടുക്കാനും കഴിയും എന്നതാണ് പ്രത്യേകത. ഡിസ്‌കവറി സ്‌പോർട്ടിന് 600 mm വാട്ടർവേഡിംഗ് സവിശേഷതയുമുണ്ട്.

പുത്തൻ Discovery Sport എസ്‌യുവിയുടെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Land Rover

ഹിൽ ഡിസന്റ് കൺട്രോൾ, ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ എന്നിവയും ലാൻഡ് റോവർ 2023 ഡിസ്‌കവറി സ്‌പോർട്ട് എസ്‌യുവിയിൽ സജ്ജീകരിച്ചിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്ക് അടിസ്ഥാനപ്പെടുത്തിയ പ്രീമിയം ട്രാൻസ്‍വേർസ് ആർക്കിടെക്ചർ (PTA) പ്ലാറ്റ്‌ഫോം ആണ് പുതിയ ഡിസ്‌കവറി സ്പോർട്ടിലെ മറ്റൊരു പ്രധാന മാറ്റം.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover started the deliveries of the new 2023 discovery sport in india
Story first published: Friday, July 29, 2022, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X