പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

പുതിയ ഡിഫെൻഡറിന്റെ ഏറ്റവും വലിയ വകഭേദമായ 130 പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ലാൻഡ് റോവർ. ഡിഫെൻഡർ ശ്രേണിയിലെ ഏറ്റവും നീളമേറിയ എസ്‌യുവിക്ക് 5.3 മീറ്റർ നീളമാണുള്ളത്.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

ഡിഫൻഡർ 110 വേരിയന്റിനേക്കാൾ 130 പതിപ്പിന്റെ വീൽബേസിൽ ലാൻഡ് റോവർ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ഡിഫെൻഡർ 110 മോഡനേക്കാൾ 340 മില്ലീമീറ്റർ നീളവും ബിഎംഡബ്ല്യു X7 എസ്‌യുവിയേക്കാൾ 200 മില്ലീമീറ്ററോളം അധിക നീളവുമുള്ളതാണ് ലാൻഡ് റോവറിന്റെ പുതിയ 130.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

പിൻഭാഗത്തെ ഓവർഹാങ്ങ് കാരണം ഡിപ്പാർച്ചർ ആംഗിൾ 40 ഡിഗ്രിയിൽ നിന്ന് 28.5 ഡിഗ്രിയായി ചുരുങ്ങുമ്പോൾ കൂട്ടിച്ചേർത്ത നീളം ഡിഫെൻഡറിന്റെ ഓഫ്-റോഡിംഗ് കണക്കുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ഡിഫെൻഡർ 110 പതിപ്പിന് ഏതാണ്ട് സമാനമായ ശൈലിയാണ് പുത്തൻ വേരിയന്റിനുള്ളതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

MOST READ: ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

ഡിസൈനിലെ ശ്രദ്ധേയമായ വ്യത്യാസം ചില ഡിഫെൻഡർ 130 നിർദ്ദിഷ്ട കളർ ഓപ്‌ഷനുകൾക്കൊപ്പം റിയർ ആക്‌സിലിന് പിന്നിൽ ചേർത്തിരിക്കുന്ന നീളവും മാത്രമാണെന്ന് പറയാം. SE, HSE, X ഡൈനാമിക്, X, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ 5 വേരിയന്റുകളിൽ ഡിഫെൻഡർ ആഗോള വിപണിയിൽ ഇറങ്ങും. എല്ലാത്തിനും 20 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

അകത്ത് ക്യാബിനും ഡിഫെൻഡറിന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് രൂപകൽപ്പനയിൽ മാറ്റങ്ങളൊന്നും തന്നെ അവതരിപ്പിക്കുന്നില്ല. പുതിയ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകൾ ഡിഫെൻഡർ 130 പതിപ്പിന് മാത്രമായി ലഭ്യമാണ്. ചെറിയ V8 ഡിഫെൻഡറുകളെപ്പോലെ പുതിയ 130 വേരിയന്റിനും സ്റ്റാൻഡേർഡ്-ഫിറ്റ്മെന്റായി വലിയ 11.4-ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീനും സസ്പെൻഷനും ഒരു ക്യാബിൻ എയർ പ്യൂരിഫയറും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

MOST READ: 259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

എസ്‌യുവിയെ അഞ്ചോ എട്ടോ സീറ്റുകളുള്ളതായി കണക്കാക്കാം. കൂടാതെ വാങ്ങുന്നവർക്ക് ഡിഫെൻഡർ 130-നിർദ്ദിഷ്ട 4-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഓപ്ഷനും ലഭിക്കും. ഓപ്‌ഷണൽ മൂന്നാം നിര "ഉദാരമായ ഹെഡ്‌റൂം" വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ മൂന്ന് മുതിർന്നവർക്ക് സുഖമായി യാത്ര ചെയ്യാനുള്ള വിശാലമായ ഇടവും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

കൂടാതെ സ്ലൈഡിംഗ്, ഫോൾഡിംഗ് മധ്യനിര സീറ്റിന്റെ ഉപയോഗം വാഹനത്തിന്റെ പ്രായോഗികത കൂടുതൽ ഉയർത്തുന്നുണ്ട്. ഒരു പനോരമിക് സൺറൂഫ് സ്റ്റാൻഡേർഡാണ്, മൂന്നാം നിരയും സ്‌പേസ് തോന്നൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് സ്വന്തം സമർപ്പിത ഗ്ലാസ് റൂഫ് പാനലും ലാൻഡ് റോവർ ഡിഫെൻഡർ 130 വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

മൂന്ന്-വരി വേരിയന്റിൽ ഡിഫെൻഡർ 130 പതിപ്പിന് 389 ലിറ്റർ ബൂട്ട് ലഭിക്കുന്നതോടെ അധിക ഭാരം വഹിക്കാനുള്ള ശേഷിയും വർധിച്ച അളവുകൾ അർഥമാക്കുന്നു. മൂന്നാമത്തെ വരി മടക്കിയാൽ ഇത് 1232 ലിറ്ററായും രണ്ടാമത്തെ വരി മടക്കിയാൽ 2,291 ലിറ്ററായും സ്പേസ് വർധിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് സീറ്റർ 1,329 ലിറ്റർ ബൂട്ട് സ്പേസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. ഇത് 2,516 ലിറ്റർ വരെ ഉയർത്താനും സാധിക്കും.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

എഞ്ചിൻ ലൈനപ്പിലേക്ക് വരുമ്പോൾ ഡിഫെൻഡർ 130 രണ്ട് ട്യൂൺ അവസ്ഥകളിൽ മൈൽഡ്-ഹൈബ്രിഡ് ഇൻജീനിയം ആറ് സിലിണ്ടർ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. 3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ യഥാക്രമം 296 bhp, 470 Nm, 395 bhp, 550 Nm എന്നിവ വികസിപ്പിക്കുന്ന ട്യൂണിന്റെ P300, P400 വകഭേദങ്ങളിൽ തെരഞ്ഞെടുക്കാം.

MOST READ: 11 വർഷത്തിന് ശേഷം ബെസ്റ്റ് സെല്ലറായ Eeco വാനിന് ഒരു മേക്കോവർ നൽകാനൊരുങ്ങി Maruti

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

3.0 ലിറ്റർ ഡീസൽ അതേസമയം D250, D300 സ്‌പെക്കുകളിൽ ലഭ്യമാണ്. D250 247 bhp കരുത്തിൽ 600 Nm torque വികസിപ്പിക്കുമ്പോൾ D300 296 bhp പവറിൽ 650 Nm torque വരെ നിർമിക്കാൻ പ്രാപ്തമാണ്.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

എല്ലാ വേരിയന്റുകൾക്കും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും സ്റ്റാൻഡേർഡായി ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്റർ ലഭിക്കുന്നു. ഓൾ-വീൽ ഡ്രൈവ് പോലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും സ്റ്റാൻഡേർഡ് ഫിറ്റാണ്.

പുതിയ Defender 130 എസ്‌യുവി പുറത്തിറക്കി ലാൻഡ് റോവർ

പുതിയ ഡിഫെൻഡറിന്റെ ഏറ്റവും പുതിയ വകഭേദം സമീപഭാവിയിൽ ലാൻഡ് റോവർ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ രാജ്യത്ത് പുതിയ റേഞ്ച് റോവർ മോഡലുകൾക്കായി ബുക്കിംഗുകൾ ആരംഭിക്കാനും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover unveiled the new defender 130 suv with mild hybrid engine
Story first published: Tuesday, May 31, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X