Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 2 hrs ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Lifestyle
ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
- Movies
കാമസൂത്രയിൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് ഇതാണ്; ശ്വേത മേനോൻ
- News
മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നു: വി ഡി സതീശന്
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
ഒന്നോ രണ്ടോ അല്ല! Tata -ൽ വരാനിരിക്കുന്നത് എട്ട് എസ്‌യുവികൾ; വിശദാംശങ്ങൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റ മോട്ടോർസ് വമ്പിച്ച വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. വാസ്‌തവത്തിൽ, 2021 ഡിസംബറിൽ ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായി ഈ ഹോം-ഗ്രൂൺ വാഹന നിർമ്മാതാക്കൾ മാറി.

വിപണി ശക്തിപ്പെടുത്തുന്നതിനായി, എട്ട് പുതിയ എസ്‌യുവികൾ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ ടാറ്റ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

2022 ടാറ്റ നെക്സോൺ ഇവി
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം പുലർത്തുന്ന മോഡലാണ് ടാറ്റ നെക്സോൺ ഇവി. ഈ വർഷം ഇലക്ട്രിക് എസ്‌യുവിക്ക് നിർമ്മാതാക്കൾ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ടാറ്റ നെക്‌സോൺ ഇവിക്ക് നിലവിലുള്ള മോഡലിനേക്കാൾ വലിയ ബാറ്ററി പാക്കും ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചും ഉണ്ടായിരിക്കും.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതുക്കിയ മോഡൽ ഫുൾ ചാർജിൽ 400 കിലോമീറ്ററിന് അടുത്ത് റേഞ്ച് വാഗ്ദാനം ചെയ്യും. ചെറിയ സൗന്ദര്യവർധക മാറ്റങ്ങളും വാഹനത്തിൽ കമ്പനി വരുത്തും.

ടാറ്റ സഫാരി പെട്രോൾ
ടാറ്റ സഫാരി പെട്രോൾ നിലവിൽ അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ്, വരും മാസങ്ങളിൽ ഷോറൂമുകളിൽ വാഹനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 160 bhp കരുത്തും 250 Nm torque ഉം നൽകുന്ന ബ്രാൻഡിന്റെ പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ ഈ മോഡൽ വാഗ്ദാനം ചെയ്യാം. ഡീസൽ പതിപ്പിന് സമാനമായി, സഫാരി പെട്രോളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്.

ടാറ്റ ഹാരിയർ പെട്രോൾ
ടാറ്റ ഹാരിയർ പെട്രോൾ മോഡൽ ഒന്നിലധികം തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് ശക്തി നൽകുന്നതിനായി മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുള്ള ടാറ്റയുടെ പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് ഗ്യാസോലിൻ യൂണിറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്.

സഫാരി പെട്രോളിന് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാവും. ഇതിന്റെ കരുത്തും torque ഉം യഥാക്രമം 160 bhp 250 Nm എന്നിവയാണ്. ഹാരിയർ പെട്രോൾ ഈ വർഷം നിർമ്മാതാക്കൾ പുറത്തിറക്കിയേക്കും.

ടാറ്റ പഞ്ച് CNG/ടർബോ-പെട്രോൾ/ഡീസൽ
1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ പഞ്ച് മിനി എസ്‌യുവി 2022 -ന്റെ തുടക്കത്തിൽ ടാറ്റ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മോട്ടോർ 108 bhp പവറും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ആൾട്രോസിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ പഞ്ചിലും അവതരിപ്പിക്കുന്നത്, അത് 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നതാണ്. പഞ്ച് CNG 2022 -ൽ തന്നെ പുറത്തിറക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് ഇത് വരുന്നത്.

ടാറ്റ കൂപ്പെ എസ്‌യുവി
ആഭ്യന്തര വാഹന നിർമ്മാതാക്കൾ വരും വർഷങ്ങളിൽ തങ്ങളുടെ മിഡ്-സൈസ് കൂപ്പെ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. നെക്‌സോണിന്റെ പരിഷ്‌ക്കരിച്ച പ്ലാറ്റ്‌ഫോമിലാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അത് നീളമുള്ള വീൽബേസ് ഉൾക്കൊള്ളാൻ പ്രാപ്തമാകും. 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 40kWh ബാറ്ററി പാക്കിലാവും ഇത് വരുന്നത്.

പുതിയ തലമുറ ടാറ്റ നെക്സോൺ
ടാറ്റയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോൺ 2023 -ൽ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. പുതിയ മോഡലിന് കൂടുതൽ പരിഷ്‌ക്കരിച്ച എഞ്ചിനുകൾക്കൊപ്പം സമഗ്രമായ ഡിസൈൻ മാറ്റങ്ങളും ഒരു കൂട്ടം പുതിയ സവിശേഷതകളും ലഭിക്കും.

നിലവിലുള്ള 1.2 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ ഡീസൽ മോട്ടോറുകളും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രയോജനം നേടിയേക്കാം, ഇത് ഉയർന്ന മൈലേജ് ഉറപ്പാക്കുന്നു. ആൽട്രോസ് ഹാച്ച്ബാക്കിലും പഞ്ച് മിനി എസ്‌യുവിയിലും ഡ്യൂട്ടി ചെയ്യുന്ന ALFA പ്ലാറ്റ്‌ഫോമിനെ അടിവരയിടുന്നതാണ് പുതിയ നെക്സോൺ.

ടാറ്റ മിഡ്-സൈസ് എസ്‌യുവി
2022 ന്റെ രണ്ടാം പകുതിയിൽ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കടക്കാൻ ടാറ്റ മോട്ടോർസ് തയ്യാറാവുകയാണ്. ടാറ്റ ബ്ലാക്ക്‌ബേർഡ് എന്ന കോഡ് നേമിൽ വരാനിരിക്കുന്ന എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ടാറ്റ എസ്‌യുവി 2023 -ഓടെ എത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. 160 bhp -ക്ക് അടുത്ത് പവർ നൽകുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 110 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോറുമായി ഇത് വാഗ്ദാനം ചെയ്തേക്കാം.

ടാറ്റ സിയെറ ഇവി
പുതിയ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക വാഹന നിർമ്മാതാക്കളായ ടാറ്റ വരും വർഷങ്ങളിൽ സിയെറ നെയിംപ്ലേറ്റ് ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കും. ബ്രാൻഡിന്റെ പുതിയ 'ബോൺ ഇലക്ട്രിക്' പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന ഇലക്ട്രിക് അവതാറിൽ എസ്‌യുവി തിരിച്ചെത്തും.

2020 -ലെ ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സിയെറ ഇവി കൺസെപ്‌റ്റ് പ്രിവ്യൂ ചെയ്‌തിരുന്നു. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025 -ൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്.