Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച സ്കോർപിയോയുടെ രണ്ടാം തലുറ മോഡൽ വിപണിയിൽ എത്തിയതോടെ നിലവിലെ സ്കോർപിയോയെ ക്ലാസിക് എന്ന പേരിൽ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

ലോഞ്ച് ചെയ്യുമ്പോൾ സ്കോർപിയോ ക്ലാസിക്കിന് രണ്ട് വേരിയന്റുകൾ ലഭിക്കുമെന്നാണ് സ്ഥിരീകരണം. കൂടാതെ ഈ ശ്രേണിയുടെ എൻട്രി ലെവൽ S വേരിയന്റായിരിക്കും. മുമ്പ് സ്കോർപിയോ S3 എന്ന് അറിയപ്പെട്ടിരുന്ന പതിപ്പിനെയാണ് ബ്രാൻഡ് പുനർനാമം ചെയ്‌തിരിക്കുന്നത്.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

സ്കോർപിയോ ക്ലാസിക്കിൽ മഹീന്ദ്ര ഒരു ടോപ്പ് എൻഡ് S11 വേരിയന്റും വാഗ്ദാനം ചെയ്യും. അത് സവിശേഷതകളാൽ തികച്ചും സമ്പന്നമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

MOST READ: ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

എസ്‌യുവിയുടെ ബേസ് വേരിയന്റും ടോപ്പ് എൻഡ് പതിപ്പും ഫ്ലീറ്റ്, സെക്യൂരിറ്റി സപ്പോർട്ട് വാഹന വിഭാഗത്തിനു മാത്രമല്ല സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്ന ഉപഭോക്താക്കൾക്കും സേവനം നൽകാൻ മഹീന്ദ്ര പദ്ധതിയിടുന്നുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

സ്കോർപിയോ ക്ലാസിക് പുതിയ സ്കോർപിയോ N പതിപ്പിന് താഴെയായാകും ഇടംപിടിക്കുക. ഇതിന്റെ വില 10 ലക്ഷം രൂപയിൽ ആരംഭിക്കാനും സാധ്യതയുണ്ട്. മാറ്റങ്ങളോടെ വിപണിയിൽ വരാനിരിക്കുന്ന സ്കോർപിയോ ക്ലാസിക്കിന്റെ രണ്ട് വേരിയന്റുകളിലും 7 അല്ലെങ്കിൽ 9 സീറ്റ് ലേഔട്ട് മഹീന്ദ്ര വാഗ്ദാനം ചെയ്യും.

MOST READ: സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും എസ്‌യുവിയിലുണ്ടാവുക.140 bhp കരുത്തോളം വാഗ്‌ദാനം ചെയ്യാൻ ശേഷിയുള്ള ഈ എഞ്ചിനിൽ മുമ്പത്തെപ്പോലെ 4WD അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമായേക്കില്ല എന്നതാണ് നിരാശപ്പെടുത്തിയേക്കാവുന്ന മറ്റൊരു കാര്യം.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

എന്നാൽ സ്കോർപിയോ ക്ലാസിക് ഒരു ബാഡ്ജ് മാറ്റത്തിന് മാത്രമായിരിക്കില്ല വിധേയമാവുക എന്നതാണ് സന്തോഷമുളവാക്കുന്ന മറ്റൊരു കാര്യം. എസ്‌യുവിയിലേക്ക് മഹീന്ദ്ര ഒന്നിലധികം കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് നടത്താനിരിക്കുന്നത്.

MOST READ: 6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

മുൻവശത്തെ ബമ്പറും ഗ്രില്ലും എല്ലാം പുതിയതും XUV700-ൽ അരങ്ങേറ്റം കുറിച്ച മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോയിൽ നിറഞ്ഞിരിക്കുന്ന സമാനമായ ഗ്രിൽ ഡിസൈനുള്ള സ്‌കോർപിയോ N-ന് സമാനമായ രൂപവും ഇതിന് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

പുതുതായി പുറത്തിറക്കിയ സ്കോർപിയോ N മോഡൽ ടാറ്റ സഫാരി പോലുള്ളവയെ മുന്നിൽ നിർത്തി കൂടുതൽ പ്രീമിയം ഉൽപ്പന്നമായാണ് മഹീന്ദ്ര സ്ഥാപിച്ചിരിക്കുന്നത്. എന്നിരുന്നാലും ഒരു പ്രധാന നവീകരണം ലഭിച്ചിട്ട് എട്ടു വർഷമായെങ്കിലും സ്കോർപിയോ ഇപ്പോഴും ജനപ്രിയമായ സാന്നിധ്യമാണ്.

MOST READ: ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

2022 സാമ്പത്തിക വർഷത്തിൽ മഹീന്ദ്ര എസ്‌യുവിയുടെ 38,696 യൂണിറ്റുകളാണ് ഇന്ത്യയിലെമ്പാടുമായി വിറ്റഴിച്ചത്. പ്രതിമാസം 3,000 യൂണിറ്റുകളോളം നിരത്തിലെത്തിച്ചാണ് കമ്പനി ഈ നേട്ടങ്ങൾ കൈവരിക്കുന്നത്.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

മാത്രമല്ല സ്കോർപിയോ N ഫ്രണ്ട് ഫെയ്‌സിംഗ് മൂന്നാം നിര സീറ്റുകളിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതും. സുരക്ഷ മുൻനിർത്തിയാണ് മഹീന്ദ്ര ഈ നീക്കം നടപ്പിലാക്കിയത്. എന്നാൽ മുൻ തലമുറയിലെ സ്കോർപിയോകളുടെ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകൾക്ക് ചില ഗുണങ്ങളുണ്ടായിരുന്നുവെന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

ഭൂരിഭാഗം സമയത്തും ടയർ II, ടയർ III നഗരങ്ങളിൽ സ്കോർപിയോകൾ പീപ്പിൾ മൂവറായാണ് ഉപയോഗിക്കുന്നതു തന്നെ. അവിടെ സൈഡ് ഫെയ്‌സിംഗ് സീറ്റുകൾ കൂടുതൽ യാത്രാ സൗകര്യം അനുവദിക്കുന്നുവെന്ന് സാരം. സ്കോർപിയോ ക്ലാസിക്കിനൊപ്പം യഥാർഥ സ്കോർപിയോയുടെ ഈ യുണീക് സെല്ലിംഗ് പോയിന്റ് നിലനിർത്തിക്കൊണ്ട് സൈഡ് ഫേസിംഗ് സീറ്റുകൾ മഹീന്ദ്ര നൽകുന്നത് തുടരും.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

മുൻ തലമുറ മോഡലുകളെ അപേക്ഷിച്ച് സ്കോർപിയോ N അതിന്റെ എല്ലാ സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾപ്പെടുത്തി വ്യക്തമായും കൂടുതൽ പ്രീമിയം മോഡലായാണ് സ്ഥാപിച്ചിരിക്കുന്നത്. സ്‌കോർപിയോ ക്ലാസിക് ഉപയോഗിച്ച് ടയർ II, ടയർ III നഗരങ്ങളിൽ നിന്ന് കൂടുതൽ പ്രായോഗികത ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെക്കുമ്പോൾ സ്‌കോർപിയോ N ഉപയോഗിച്ച് സിറ്റി, ലൈഫ്സ്റ്റൈൽ ഉപഭോക്താക്കളെയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

രണ്ട് മോഡലുകളും രണ്ട് തലത്തിലുള്ള ഉപഭോക്താക്കളെ ഉന്നംവെക്കുമ്പോൾ സ്കോർപിയോ ക്ലാസിക്കിന്റെ സാന്നിധ്യം വിൽപ്പന കണക്കുകളിലും ഗുണകരമായി പ്രതിഫലിക്കാനാണ് സാധ്യത. 11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോർപിയോ N പതിപ്പിന്റെ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

അതേസമയം എസ്‌യുവിയുടെ ആറ് സീറ്റർ, ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് മഹീന്ദ്ര പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സ്കോർപിയോ ക്ലാസിക്കിനെയും വിപണിയിലേക്ക് അവതരിപ്പിക്കാനാവും മഹീന്ദ്ര ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra all set to reintroduce the scorpio classic in two variants
Story first published: Wednesday, June 29, 2022, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X