Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറിനും ഫോർഡ് എൻഡവറിനുമെല്ലാം എതിരാളിയായി മഹീന്ദ്ര പുറത്തിറക്കിയ വാഹനമായിരുന്നു ആൾട്യൂറാസ് G4. വിദേശ വിപണിയിലുള്ള സാങ്‌യോങ് റെക്സ്റ്റണിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെത്തിയ മോഡലാണ് ആൾട്യൂറാസ്.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

2018 മുതൽ ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ മഹീന്ദ്ര ആൾട്യൂറാസ് G4 ഉണ്ട്. ബേസ് 2WD, ടോപ്പ് എൻഡ് 4WD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരുന്നതും. ഇന്ത്യയിൽ കാര്യമായ വിൽപ്പന സൃഷ്‌ടിക്കാൻ ആൾട്യൂറാസിനായില്ലെങ്കിലും ഇന്നും മഹീന്ദ്ര എസ്‌യുവിയുടെ വിൽപ്പന അവസാനിപ്പിക്കാൻ തയാറായിട്ടില്ല.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

4850 മില്ലീമീറ്റർ നീളവും 1960 മില്ലീമീറ്റർ വീതിയും 2865 മില്ലീമീറ്റർ വീൽബേസും ഉള്ള 7 സീറ്റർ 4 സിലിണ്ടർ കാറാണ് ആൾട്യൂറാസ് G4.ദേ ഇപ്പോൾ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആൾട്യൂറാസി G4 മോഡലിന്റെ എൻട്രി ലെവൽ ടൂ-വീൽ ഡ്രൈവ് വേരിയന്റിന്റെ ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെക്കുകയാണ്.

MOST READ: മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

അതായത് ആൾട്യൂറാസി G4 ഇനി മുതൽ അതിന്റെ 4X4 രൂപത്തിൽ മാത്രമേ വാങ്ങാനാകൂവെന്ന് സാരം. ഇതിന് 31.88 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ടൂ വീൽ ഡ്രൈവ് വേരിയന്റിനേക്കാൾ മൂന്ന് ലക്ഷം രൂപ അധികമാണ് ആൾട്യൂറാസിന്റെ 4X4 പതിപ്പിനായി മുടക്കേണ്ടത്.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

ടൂ വീൽ ഡ്രൈവ് വേരിയന്റിനെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാലാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

അതേസമയം ഈ സവിശേഷതകൾക്കു പുറമെ ആൾട്യൂറാസ് G4 4X4 പതിപ്പിൽ ഡ്രൈവർ സീറ്റിനുള്ള മെമ്മറി ക്രമീകരണങ്ങൾ, സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, സൺറൂഫ്, ഒമ്പത് എയർബാഗുകൾ തുടങ്ങിയ സജ്ജീകരണങ്ങളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹിൽ-അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും എസ്‌യുവിയുടെ മേൻമയാണ്. ആൾട്യൂറാസ് G4 എസ്‌യുവിക്ക് 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

MOST READ: ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

ഇത് പരമാവധി 181 bhp കരുത്തിൽ 420 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മെർസിഡീസ്-ബെൻസിൽ നിന്നുള്ള 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വേരിയന്റ് അനുസരിച്ച് ആൾട്യൂറാസ് G4-ന് 12.05 മുതൽ 12.35 കിലോമീറ്റർ മൈലേജ് വരെയാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറും എംജി ഗ്ലോസ്റ്ററുമാണ് മഹീന്ദ്ര ആൾട്യൂറാസ് G4 മോഡലിന്റെ പ്രധാന എതിരാളികളെങ്കിലും സ്കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ മോണോകോക്ക് എസ്‌യുവികൾക്കും ഈ മോഡൽ ബദലാണ്.

MOST READ: രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ വാഹന നിർമ്മാതാവായി മഹീന്ദ്ര

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

കാലപ്പഴക്കമായതിനാൽ വാഹനത്തിലേക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവരാനുള്ള നീക്കങ്ങളും മഹീന്ദ്ര ആരംഭിച്ചിരുന്നു. അടുത്തിടെ സാങ്‌യോങിന്റെ ഓഹരി വിറ്റഴിച്ചതിനാൽ മഹീന്ദ്ര ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പദ്ധതികൾ മാറ്റിവെച്ചിരിക്കുകയാണെന്നാണ് സൂചന. റീഗൽ ബ്ലൂ, പേൾ വൈറ്റ്, നാപ്പോളി ബ്ലാക്ക്, ഡിസാറ്റ് സിൽവർ എന്നിങ്ങനെ വ്യത്യസ്‌തമായ നാല് കളർ ഓപ്ഷനുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

മഹീന്ദ്ര ആൾട്യൂറാസ് G4 പ്രധാനമായും റീബാഡ്ജ് ചെയ്ത സാങ്‌യോങ് റെക്സ്റ്റണിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നതെങ്കിലും 1997-2005 വരെ മെർസിഡീസ് ബെൻസിൽ നിന്നും വിൽപ്പനയ്ക്ക് എത്തിയിരുന്ന ML-ക്ലാസിന്റെ ഭൂരിഭാഗം മെക്കാനിക്കൽ സവിശേഷതകളും കടമെത്താണ് നിർമിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra alturas g4 4x2 variant bookings halted due to supply chain disruptions
Story first published: Monday, June 27, 2022, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X