Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

വിപണിയില്‍ എത്തിയപ്പോള്‍ മുതല്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡലാണ് പുതുതലമുറ മഹീന്ദ്ര ഥാര്‍. പഴയ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നതെന്ന് വേണം പറയാന്‍.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അത് ഡിസൈന്റെ കാര്യത്തില്‍ ആയാലും, ഫീച്ചറുകളുടെ കാര്യത്തില്‍ ആയാലും, സുരക്ഷയുടെ കാര്യത്തില്‍ ആയാലും, അടിമുടി മാറ്റമാണ് പുതുതലമുറ ഥാറില്‍ സംഭവിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെയാണ് വാഹനത്തിന് ഇത്രയധികം ജനപ്രീതി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അവതരിപ്പിച്ചപ്പോൾ, ഒരു ഓഫ്-റോഡര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം അഭിലഷണീയമാണെന്ന് പുതിയ തലമുറ ഥാര്‍ ഇന്ത്യക്ക് കാണിച്ചുതരികയും ചെയ്തു. കാരണം, ലോഞ്ച് ചെയ്യുന്നതിനുമുമ്പ് ഇന്ത്യയില്‍ പഴയ ഥാറും ഗൂര്‍ഖയും ജിപ്സിയും മാത്രമായിരുന്നു ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

MOST READ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

നിരവധി അവാര്‍ഡുകളും ഓഫ്-റോഡ് ഇവന്റുകളും നേടിയ ഇവ മികച്ച എസ്‌യുവികളായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും അവയില്‍ സജ്ജീകരിച്ചിരുന്നില്ല.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

എന്നാല്‍ 2020-ല്‍ മഹീന്ദ്ര പുതുതലമുറ ഥാര്‍ പുറത്തിറക്കുമ്പോള്‍, ഗ്ലോബല്‍ NCAP-ല്‍ നിന്നുള്ള എല്ലാ ആധുനിക ഫീച്ചറുകളും 4 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ഉള്ള ഫുള്‍ ലോഡഡ് മോഡലായിട്ടാണ് പുറത്തിറക്കി. ഇതോടെ ഥാറിന് വിപണിയില്‍ വന്‍ ഡിമാന്‍ഡായി.

MOST READ: ഒന്നല്ല, 3 കാറുകളുടെ ടീസര്‍ ചിത്രവുമായി Ola ഇലക്ട്രിക്; ആവേശത്തോടെ വാഹന വിപണിയും

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പഴയ ഥാറിന് നിലവിലെ ഥാറിന്റെ വില്‍പ്പനയ്ക്കും ആവശ്യത്തിനും അടുത്തെത്താന്‍ ഒരിക്കലും കഴിഞ്ഞില്ല. പുതിയ ഥാറിനായി മഹീന്ദ്രയ്ക്ക് ഏകദേശം 40-50,000 ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനായിട്ടില്ല. പാര്‍ട്സ് ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെയും ഗതാഗതത്തിന്റെയും വിലയില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്ന സമയത്താണ് ഈ വലിയ ആവശ്യം മഹീന്ദ്രയ്ക്ക് മുന്നിലുള്ളത്.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍, ചില നിര്‍മാതാക്കള്‍ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറുകളുടെ ലിസ്റ്റ് കുറയ്ക്കാന്‍ നിര്‍ബന്ധിതരായത് വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മഹീന്ദ്രയും 2022 ഥാറിന്റെ ഫീച്ചറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

MOST READ: ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുറത്തുവന്ന ഏതാനും വിവരങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും, ഒറ്റനോട്ടത്തില്‍ എളുപ്പത്തില്‍ ദൃശ്യമാകുന്ന ഏറ്റവും വ്യക്തമായത് ബ്ലാക്ക് ബമ്പറുകളാണ്. നേരത്തെ, ഥാറിന്റെ മുന്‍ഭാഗത്തും പിന്‍വശത്തും മധ്യഭാഗത്ത് ഒരു കോണ്‍ട്രാസ്റ്റിംഗ് സില്‍വര്‍ ഷേഡ് ലഭിച്ചിരുന്നു.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ മുന്നിലും പിന്നിലും ഉള്ള മുഴുവന്‍ ബമ്പറും പൂര്‍ണ്ണമായും പെയിന്റ് ചെയ്തിട്ടില്ല. ഇത് മഹീന്ദ്രയുടെ ചില ചെലവുകള്‍ കുറയ്ക്കുകയും വിലയേറിയ ഉല്‍പ്പാദന സമയവും മനുഷ്യശക്തിയും ലാഭിക്കുകയും ചെയ്യുന്നു.

MOST READ: പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അതുപോലെ തന്നെ ലോഞ്ച് സമയത്ത്, മഹീന്ദ്ര സിയറ്റുമായി സഹകരിച്ച് ഓള്‍-ടെറൈന്‍ ടയറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുശേഷം, മഹീന്ദ്ര ടയറുകള്‍ MRF വാണ്ടറര്‍ AT ടയറുകളാക്കി മാറ്റി. ഇപ്പോഴിതാ ഥാര്‍ ടയറുകള്‍ വീണ്ടും മാറ്റിയിട്ടുണ്ട്. ഡീലര്‍ ഷോറൂമുകളില്‍ എത്തിയ പുതിയ 2022 ഥാര്‍ ബാച്ചുകള്‍ സിയാറ്റ് ക്രോസ് ഡ്രൈവ് AT ടയറുകളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

മറ്റ് മാറ്റങ്ങള്‍ ഥാറിന്റെ ഇന്റീരിയറില്‍ ഒതുങ്ങുന്നുവെന്ന് വേണം പറയാന്‍. മുമ്പ് രണ്ട് ചാര്‍ജറുകള്‍ ലഭിച്ചിരുന്നപ്പോള്‍ ഇതിന് ഇപ്പോള്‍ ഒരു യുഎസ്ബി ചാര്‍ജര്‍ മാത്രമേ മുന്നില്‍ ലഭിക്കുന്നുള്ളൂ. ഫ്രണ്ട് സീറ്റുകള്‍ക്കുള്ള ലംബര്‍ സപ്പോര്‍ട്ട് അഡ്ജസ്റ്റ് നോബ് ആണ് പിന്‍വലിച്ച മറ്റൊരു സവിശേഷത.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

2020-ല്‍ മഹീന്ദ്ര പുതിയ ഥാര്‍ പുറത്തിറക്കിയപ്പോള്‍, അത് അഡ്വഞ്ചര്‍ വിഭാഗത്തിലും, ഡെയ്‌ലി ലൈഫ്സ്റ്റൈലിനും, ഓഫ്-റോഡിംഗ് വിഭാഗത്തിലോ ഒരു സമ്പൂര്‍ണ്ണ വിപ്ലവമായിരുന്നു. പവര്‍ വിന്‍ഡോകള്‍, എബിഎസ്, ആന്തരികമായി ക്രമീകരിക്കാവുന്ന ORVM-കള്‍, മാനുവലായി ഡിമ്മിംഗ് IRVM-കള്‍, ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്പീക്കറുകള്‍, 2-ഡിന്‍ മ്യൂസിക് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകള്‍ വാഹനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡോര്‍ പാനലിലേക്ക് റിവേറ്റ് ചെയ്ത ഒരു കാര്‍ഡ്‌ബോര്‍ഡിന് പകരം പ്ലാസ്റ്റിക് ഡോര്‍ ട്രിമ്മുകള്‍ പോലും ഇതിന് ലഭിച്ചു. മുമ്പത്തെ ലൈഫ്സ്റ്റൈല്‍ വാഹനങ്ങള്‍ക്ക് ഇവയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഥാറിലെ 'സവിശേഷതകള്‍' ഇവയായിരുന്നു. നിലവില്‍, ഥാറിന് ഫോഴ്സ് ഗൂര്‍ഖയുടെ രൂപത്തില്‍ ഒരു എതിരാളി മാത്രമേയുള്ളൂ.

Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഗൂര്‍ഖയേക്കാള്‍ വളരെ മികച്ച ഓഫറാണ് ഥാര്‍, വിലയും കുറവാണ്. പ്രായോഗികത കണക്കിലെടുത്ത്, മഹീന്ദ്ര 5-ഡോര്‍ ഥാര്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം വൈകാതെ തന്നെ ഫോഴ്സും 5-ഡോര്‍ ഗൂര്‍ഖയും, മാരുതി സുസുക്കി ജിംനിയും വിപണിയില്‍ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra deleted some features in thar read to find more details here
Story first published: Tuesday, June 21, 2022, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X