'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

പുത്തന്‍ എസ്‌യുവികള്‍ ഹിറ്റായതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവര തെളിഞ്ഞിരിക്കുകയാണിപ്പോള്‍. 2022 സെപ്റ്റംബറില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവരുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 64,486 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റത്. 129 ശതമാനമാണ് വളര്‍ച്ച.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയും ഇക്കുറി മഹീന്ദ്ര നേടി. മൂന്ന് മാസത്തിനിടെ 179,673 വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 77% വളര്‍ച്ച രേഖപ്പെടുത്തി. 34,262 വാഹനങ്ങളുമായി എക്കാലത്തെയും ഉയര്‍ന്ന എസ്‌യുവി വില്‍പ്പനയുമായി എസ്‌യുവി മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനം നേടി. 166 ശതമാനമാണ് വര്‍ധന.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

4,071 വാഹനങ്ങളുമായി ഇലക്ട്രിക് ത്രീ-വീലറുകളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയ്ക്കും കമ്പനി സാക്ഷ്യം വഹിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 170% വളര്‍ച്ച നേടി. ഈ മാസം കമ്പനി 2,538 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

'ഉത്സവ സീസണിന്റെ തുടക്കമായതിനാല്‍ സെപ്തംബര്‍ വളരെ ആവേശകരമായ മാസമായിരുന്നു. എസ്‌യുവികള്‍, 3.5 ടണ്ണില്‍ താഴെയുള്ള LCV, ലാസ്റ്റ് മൈല്‍ മൊബിലിറ്റി ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഉടനീളം ശക്തമായ ഡിമാന്‍ഡും പ്രകടനവും തുടര്‍ന്നും കാണുന്നു' മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വിജയ് നക്ര പറഞ്ഞു.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മഹീന്ദ്രയുടെ ജനപ്രീയ മോഡലായ XUV300-ന്റെ കൂടുതല്‍ കരുത്തുറ്റ പതിപ്പ് അടുത്ത ദിവസം മഹീന്ദ്ര അവതരിപ്പിക്കും. 2022 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിന്റെ പേര് മിക്കവാറും XUV300 സ്പോര്‍ട്സ് എന്നായിരിക്കും. ഒക്ടോബര്‍ ഏഴിന് പുതിയ XUV300 വിപണിയില്‍ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

XUV300 സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ കൂടുതല്‍ ടോര്‍ക്കും പവറും പുറത്തെടുക്കുന്ന മറ്റൊരു മോട്ടോറാകും പുത്തന്‍ മോഡലിന് കരുത്തേകുക. മഹീന്ദ്രയുടെ പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് GDI മോട്ടോര്‍ 130 bhp കരുത്തും 230 Nm പരമാവധി ടോര്‍ക്ക് പുറപ്പെടുവിക്കുന്നു. XUV300-ന്റെ ടര്‍ബോ പെട്രോള്‍ എഞ്ചിനേക്കാള്‍ 20 bhp കരുത്തും 30 Nm ടോര്‍ക്കും ഇത് കൂടുതലായി ഉത്പാദിപ്പിക്കും. പുതിയ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോഡിയാക്കും. പിന്നീട് ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കിയേക്കും.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

ഇതിനിടെ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്‌യുവിയുടെ ആഭ്യന്തര വിപണിയിലെ ഡെലിവറി ആരംഭിച്ചു. റിസര്‍വേഷന്‍ വിന്‍ഡോ തുറന്ന ദിവസമായ ജൂലൈ 30 ന് വെറും 30 മിനിറ്റിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ നടത്തി മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഥാര്‍, XUV700 എന്നീ മോഡലുകളേക്കാള്‍ ഡിമാന്‍ഡുളള്തിനാല്‍ ഡെലിവറി ടൈംലൈനുകള്‍ ഇപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

ഉത്സവ സീസണില്‍ സ്‌കോര്‍പിയോ-എന്‍ ഡെലിവറി ആരംഭിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ അവസാനത്തോടെ ഓര്‍ഡര്‍ ബുക്കിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആദ്യം നടത്തിയ 25,000 ബുക്കിംഗുകള്‍ക്കുള്ളതാണ് ഇത്. തുടര്‍ന്നുള്ള ബുക്കിംഗുകളുടെ ടൈംലൈനുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ കമ്പനി അറിയിക്കും.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

200 bhp കരുത്തും 380 Nm ടോര്‍ക്കും പകരാന്‍ കഴിവുള്ള എംസ്റ്റാല്ല്യണ്‍ പെട്രോള്‍ എഞ്ചിനും 175 bhp കരുത്തും 400 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് സ്‌കോര്‍പിയോ N-ന് ലഭിക്കുന്നത്. 3D സറൗണ്ട് സിസ്റ്റമുള്ള 12-സ്പീക്കര്‍ സോണി സിസ്റ്റം ഉള്‍പ്പെടുന്ന സവിശേഷതകള്‍ക്കൊപ്പം വിശാലമായ ക്യാബിനും മോഡലിന് നല്‍കിയിരിക്കുന്നു.

'എസ്‌യുവി മാർക്കറ്റ് ഞാനിങ്ങെടുക്കുവാ'; വില്‍പ്പനയില്‍ കുതിച്ച് മഹീന്ദ്ര

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ അനുയോജ്യമായ 20.32-സെ.മീ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സെഗ്മെന്റിലെ ഏറ്റവും വീതിയേറിയ സണ്‍റൂഫ്, റിച്ച് കോഫി ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ആറ്-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, 70+ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവ പുതിയ മോഡലിന് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra grabbed number 1 position in suvs and recorded highest ever monthly sales
Story first published: Monday, October 3, 2022, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X