അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ഇന്ത്യൻ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്‌കോർപ്പിയോ N മഹീന്ദ്ര അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ സ്കോർപിയോ Z2 മുതൽ Z8 L വരെ നീളുന്ന അഞ്ച് വകഭേദങ്ങളിൽ ലഭ്യമാകും.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ബേസ് മോഡൽ Z2 പെട്രോൾ മാനുവലിന് 11.99 ലക്ഷം രൂപമുതൽ ടോപ്പ് എൻഡ് Z8 L ഡീസൽ മാനുവലിന് 19.49 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. "ബിഗ് ഡാഡി ഓഫ് എസ്‌യുവി" എന്നാണ് സ്‌കോർപ്പിയോ N -നെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്.

Mahindra Scorpio-N Price
Variant Petrol MT Diesel MT
Z2 ₹11.99 Lakh ₹12.49 Lakh
Z4 ₹13.49 Lakh ₹13.99 Lakh
Z6 - ₹14.99 Lakh
Z8 ₹16.99 Lakh ₹17.49 lakh
Z8L ₹18.99 Lakh ₹19.49 Lakh
അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

പുതിയ സ്കോർപിയോയുടെ ബുക്കിംഗ് ജൂലൈ 30 -ന് ആരംഭിക്കും. പുത്തൻ മോഡൽ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 5 മുതൽ 30 നഗരങ്ങളിലെ ഷോറൂമുകളിൽ മഹീന്ദ്ര വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് വാഗ്ദാനം ചെയ്യും.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ജൂലൈ 15 മുതൽ കൂടുതൽ നഗരങ്ങളിൽ എസ്‌യുവി ലഭ്യമാകും. ബ്രാൻഡ് അടുത്ത മാസം ബുക്കിംഗുകൾ സ്വീകരിച്ച് തുടങ്ങുമെങ്കിലും, ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ ആരംഭിക്കൂ.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

നിലവിലുള്ള സ്കോർപിയോയ്‌ക്കൊപ്പം പുതിയ മോഡലും വിൽക്കും. പുതിയ എസ്‌യുവിക്ക് ആധുനിക ഡിസൈൻ ലഭിക്കുന്നു, ഇത് നിലവിലുള്ള മോഡലിനേക്കാൾ വളരെ വലുതാണ്.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

പുതിയ മഹീന്ദ്ര സ്കോർപിയോയ്ക്ക് XUV700 -നോട് സാമ്യമുള്ള പുതിയ ഗ്രില്ലാണ് ലഭിക്കുന്നത്. പുതിയ "ട്വിൻ-പീക്ക്" ലോഗോയും ഇതിലുണ്ട്. കൂടാതെ പുത്തൻ അവതാരത്തിൽ XUV700-നേക്കാൾ വലുതാണിത്.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ഡൈനാമിക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, C ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫ്രണ്ട് ബമ്പറിൽ എൽഇഡി ഫോഗ് ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ പുതിയ എസ്‌യുവിക്ക് ലഭിക്കുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

സ്കോർപിയോയുടെ യഥാർത്ഥ രൂപകല്പന പോലെ വിൻഡോ ലൈനിലെ കിങ്ക് മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. ഇത് എസ്‌യുവിക്ക് സവിശേഷമായ ഒരു ഐഡന്റിറ്റി നൽകുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

പിന്നിൽ ഒരു വോൾവോ-ഇൻസ്പയർഡ് ടെയിൽ ലാമ്പ് ലഭിക്കുന്നു. മുൻ തലമുറ മോഡലുകളിൽ ലഭ്യമായ ഉയരമുള്ള ടെയിൽ ലാമ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര പറയുന്നു. മൊത്തത്തിൽ, ഏറ്റവും പുതിയ സ്കോർപ്പിയോ N കൂടുതൽ ആധുനികവും മസ്കുലാറുമായി കാണപ്പെടുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ഒരു പുതിയ ക്യാബിൻ

ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹീന്ദ്ര സ്‌കോർപ്പിയോ N -ന് ഒരു പുതിയ ക്യാബിനും ലഭിക്കുന്നു. ഇതിന് ഡ്യുവൽ-ടോൺ കോഫി-ബ്രൗൺ, ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

കോണ്ടൂർഡ് സീറ്റുകളാണ് വാഹനത്തിന് ലഭിക്കുന്നത്. അഡ്രിനോ X ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ സ്‌കോർപിയോയ്ക്ക് ലഭിക്കുന്നത്. വാഹനത്തിന് പ്രീമിയം ഫീൽ നൽകുന്ന അഡീഷണൽ ബ്രഷ്ഡ് അലുമിനിയം ഇൻസെർട്ടുകളും ഡാഷ്‌ബോർഡിലുടനീളം ഉണ്ട്.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

പുതിയ മഹീന്ദ്ര സ്‌കോർപിയോ N -ൽ പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഉപയോഗിക്കുന്നു, ഇത് സോണി-സോഴ്‌സ് സൗണ്ട് സിസ്റ്റവുമായി വളരെ മികച്ച ഒരു പാക്കേജാണ്. പുതിയ ടീസർ വീഡിയോയിൽ, മധ്യഭാഗത്തുള്ള ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച സ്പീക്കറിൽ സോണി ബ്രാൻഡിംഗ് ദൃശ്യമാകുന്നത് കാണാം.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

മഹീന്ദ്ര XUV700 -ന്റെ AX7 L വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 3D സൗണ്ട് സിസ്റ്റത്തിന്റെ പാർട്സ് സപ്ലൈയരാണ് സോണി. ഈ പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്‌കോർപിയോയുടെ നിലവിലെ പതിപ്പിലെ താഴ്ന്ന നിലയിൽ സ്ഥാപിച്ചിട്ടുള്ള ടച്ച്‌സ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ, സെന്റർ കൺസോളിൽ ഉയരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ഇൻസ്ട്രുമെന്റ് കൺസോളിൽ സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും പരമ്പരാഗത അനലോഗ് ഗേജുകൾ ഉണ്ട്, അവയ്ക്കിടയിൽ ഒരു ചെറിയ TFT MID -യും നൽകിയിരിക്കുന്നു. ഈ ഇൻസ്ട്രുമെന്റ് കൺസോൾ XUV700 -ലെ ഫുൾ TFT യൂണിറ്റ് പോലെ ഫാൻസി ആയി തോന്നുന്നില്ലെങ്കിലും, സ്കോർപിയോയുടെ നിലവിലെ പതിപ്പിൽ ഉപയോഗിച്ചിരിക്കുന്ന യൂണിറ്റിനേക്കാൾ മികച്ചതായി തോന്നുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ത്രീ-സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ പുതിയ XUV700 -ന്റെ അതേ യൂണിറ്റാണ്, കൂടാതെ വോയ്‌സ് കമാൻഡുകൾക്കും ക്രൂയിസ് കൺട്രോളിനുമുള്ള ബട്ടണുകളും ഇതിലുണ്ട്.

സ്കോർപ്പിയോ N -ന്റെ റേഞ്ച് ടോപ്പിംഗ് പതിപ്പുകളിൽ ലഭ്യമാകുന്ന മറ്റ് സവിശേഷതകൾ, സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ്, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ആറ് എയർബാഗുകൾ, കണക്റ്റഡ് കാർ ടെക് എന്നിവ ഉൾപ്പെടുന്നു.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ഥാർ, XUV700 എന്നിവയിൽ നിന്നുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ N വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്കോർപിയോ N -ൽ വ്യത്യസ്തമായ ട്യൂണിംഗിൽ ഉണ്ടാകും. പെട്രോളിന് 203 PS പവറും ഡീസലിന് 132 PS പവറും പുറപ്പെടുവിക്കനാവും.

അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ N നിലവിലെ സ്കോർപിയോയെക്കാൾ കൂടുതൽ പ്രീമിയം ബദലായി സ്ഥാപിക്കും, അത് സ്കോർപിയോ ക്ലാസിക് എന്ന് പുനർനാമകരണം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra launched all new scorpio n suv at rs 11 99 lakh in india details and price revealed
Story first published: Monday, June 27, 2022, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X