Just In
- 2 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 2 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 2 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 3 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Movies 'അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു, ഹെൽത്ത് ഇഷ്യു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിച്ചേനെ'
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ
ഇന്ത്യൻ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്കോർപ്പിയോ N മഹീന്ദ്ര അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ സ്കോർപിയോ Z2 മുതൽ Z8 L വരെ നീളുന്ന അഞ്ച് വകഭേദങ്ങളിൽ ലഭ്യമാകും.
ബേസ് മോഡൽ Z2 പെട്രോൾ മാനുവലിന് 11.99 ലക്ഷം രൂപമുതൽ ടോപ്പ് എൻഡ് Z8 L ഡീസൽ മാനുവലിന് 19.49 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. "ബിഗ് ഡാഡി ഓഫ് എസ്യുവി" എന്നാണ് സ്കോർപ്പിയോ N -നെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്.
Mahindra Scorpio-N Price | ||
Variant | Petrol MT | Diesel MT |
Z2 | ₹11.99 Lakh | ₹12.49 Lakh |
Z4 | ₹13.49 Lakh | ₹13.99 Lakh |
Z6 | - | ₹14.99 Lakh |
Z8 | ₹16.99 Lakh | ₹17.49 lakh |
Z8L | ₹18.99 Lakh | ₹19.49 Lakh |
ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും
പുതിയ സ്കോർപിയോയുടെ ബുക്കിംഗ് ജൂലൈ 30 -ന് ആരംഭിക്കും. പുത്തൻ മോഡൽ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 5 മുതൽ 30 നഗരങ്ങളിലെ ഷോറൂമുകളിൽ മഹീന്ദ്ര വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് വാഗ്ദാനം ചെയ്യും.
ജൂലൈ 15 മുതൽ കൂടുതൽ നഗരങ്ങളിൽ എസ്യുവി ലഭ്യമാകും. ബ്രാൻഡ് അടുത്ത മാസം ബുക്കിംഗുകൾ സ്വീകരിച്ച് തുടങ്ങുമെങ്കിലും, ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ ആരംഭിക്കൂ.
നിലവിലുള്ള സ്കോർപിയോയ്ക്കൊപ്പം പുതിയ മോഡലും വിൽക്കും. പുതിയ എസ്യുവിക്ക് ആധുനിക ഡിസൈൻ ലഭിക്കുന്നു, ഇത് നിലവിലുള്ള മോഡലിനേക്കാൾ വളരെ വലുതാണ്.
പുതിയ മഹീന്ദ്ര സ്കോർപിയോയ്ക്ക് XUV700 -നോട് സാമ്യമുള്ള പുതിയ ഗ്രില്ലാണ് ലഭിക്കുന്നത്. പുതിയ "ട്വിൻ-പീക്ക്" ലോഗോയും ഇതിലുണ്ട്. കൂടാതെ പുത്തൻ അവതാരത്തിൽ XUV700-നേക്കാൾ വലുതാണിത്.
ഡൈനാമിക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, C ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫ്രണ്ട് ബമ്പറിൽ എൽഇഡി ഫോഗ് ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ പുതിയ എസ്യുവിക്ക് ലഭിക്കുന്നു.
സ്കോർപിയോയുടെ യഥാർത്ഥ രൂപകല്പന പോലെ വിൻഡോ ലൈനിലെ കിങ്ക് മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. ഇത് എസ്യുവിക്ക് സവിശേഷമായ ഒരു ഐഡന്റിറ്റി നൽകുന്നു.
പിന്നിൽ ഒരു വോൾവോ-ഇൻസ്പയർഡ് ടെയിൽ ലാമ്പ് ലഭിക്കുന്നു. മുൻ തലമുറ മോഡലുകളിൽ ലഭ്യമായ ഉയരമുള്ള ടെയിൽ ലാമ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര പറയുന്നു. മൊത്തത്തിൽ, ഏറ്റവും പുതിയ സ്കോർപ്പിയോ N കൂടുതൽ ആധുനികവും മസ്കുലാറുമായി കാണപ്പെടുന്നു.
ഒരു പുതിയ ക്യാബിൻ
ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹീന്ദ്ര സ്കോർപ്പിയോ N -ന് ഒരു പുതിയ ക്യാബിനും ലഭിക്കുന്നു. ഇതിന് ഡ്യുവൽ-ടോൺ കോഫി-ബ്രൗൺ, ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്നു.
കോണ്ടൂർഡ് സീറ്റുകളാണ് വാഹനത്തിന് ലഭിക്കുന്നത്. അഡ്രിനോ X ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ സ്കോർപിയോയ്ക്ക് ലഭിക്കുന്നത്. വാഹനത്തിന് പ്രീമിയം ഫീൽ നൽകുന്ന അഡീഷണൽ ബ്രഷ്ഡ് അലുമിനിയം ഇൻസെർട്ടുകളും ഡാഷ്ബോർഡിലുടനീളം ഉണ്ട്.
പുതിയ മഹീന്ദ്ര സ്കോർപിയോ N -ൽ പുതിയ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് ഉപയോഗിക്കുന്നു, ഇത് സോണി-സോഴ്സ് സൗണ്ട് സിസ്റ്റവുമായി വളരെ മികച്ച ഒരു പാക്കേജാണ്. പുതിയ ടീസർ വീഡിയോയിൽ, മധ്യഭാഗത്തുള്ള ഡാഷ്ബോർഡിൽ ഘടിപ്പിച്ച സ്പീക്കറിൽ സോണി ബ്രാൻഡിംഗ് ദൃശ്യമാകുന്നത് കാണാം.
മഹീന്ദ്ര XUV700 -ന്റെ AX7 L വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 3D സൗണ്ട് സിസ്റ്റത്തിന്റെ പാർട്സ് സപ്ലൈയരാണ് സോണി. ഈ പുതിയ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്കോർപിയോയുടെ നിലവിലെ പതിപ്പിലെ താഴ്ന്ന നിലയിൽ സ്ഥാപിച്ചിട്ടുള്ള ടച്ച്സ്ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ, സെന്റർ കൺസോളിൽ ഉയരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇൻസ്ട്രുമെന്റ് കൺസോളിൽ സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും പരമ്പരാഗത അനലോഗ് ഗേജുകൾ ഉണ്ട്, അവയ്ക്കിടയിൽ ഒരു ചെറിയ TFT MID -യും നൽകിയിരിക്കുന്നു. ഈ ഇൻസ്ട്രുമെന്റ് കൺസോൾ XUV700 -ലെ ഫുൾ TFT യൂണിറ്റ് പോലെ ഫാൻസി ആയി തോന്നുന്നില്ലെങ്കിലും, സ്കോർപിയോയുടെ നിലവിലെ പതിപ്പിൽ ഉപയോഗിച്ചിരിക്കുന്ന യൂണിറ്റിനേക്കാൾ മികച്ചതായി തോന്നുന്നു.
ത്രീ-സ്പോക്ക്, ഫ്ലാറ്റ്-ബോട്ടം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ പുതിയ XUV700 -ന്റെ അതേ യൂണിറ്റാണ്, കൂടാതെ വോയ്സ് കമാൻഡുകൾക്കും ക്രൂയിസ് കൺട്രോളിനുമുള്ള ബട്ടണുകളും ഇതിലുണ്ട്.
സ്കോർപ്പിയോ N -ന്റെ റേഞ്ച് ടോപ്പിംഗ് പതിപ്പുകളിൽ ലഭ്യമാകുന്ന മറ്റ് സവിശേഷതകൾ, സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ്, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ആറ് എയർബാഗുകൾ, കണക്റ്റഡ് കാർ ടെക് എന്നിവ ഉൾപ്പെടുന്നു.
പെട്രോൾ, ഡീസൽ എഞ്ചിനുകൾ
ഥാർ, XUV700 എന്നിവയിൽ നിന്നുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് പുതിയ മഹീന്ദ്ര സ്കോർപ്പിയോ N വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്കോർപിയോ N -ൽ വ്യത്യസ്തമായ ട്യൂണിംഗിൽ ഉണ്ടാകും. പെട്രോളിന് 203 PS പവറും ഡീസലിന് 132 PS പവറും പുറപ്പെടുവിക്കനാവും.
പുതിയ മഹീന്ദ്ര സ്കോർപ്പിയോ N നിലവിലെ സ്കോർപിയോയെക്കാൾ കൂടുതൽ പ്രീമിയം ബദലായി സ്ഥാപിക്കും, അത് സ്കോർപിയോ ക്ലാസിക് എന്ന് പുനർനാമകരണം ചെയ്യും.