Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

പുതിയ ബൊലേറോ MaXX പിക്ക്-അപ്പ് സിറ്റി 3000 ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ മഹീന്ദ്ര. 7.68 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

സിറ്റി 3000 ആദ്യ മോഡലായതോടെ MaXX സ്വന്തമായി നിരവധി പിക്ക്-അപ്പ് ട്രക്കുകള്‍ സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, കണക്റ്റിവിറ്റി, എര്‍ഗണോമിക്സ് തുടങ്ങിയ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്‍ട്രാ-സിറ്റി പ്രവര്‍ത്തനങ്ങള്‍ മനസ്സില്‍ വെച്ചാണ് MaXX വികസിപ്പിച്ചതെന്നും മഹീന്ദ്ര പറയുന്നു.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റിക്ക് ഒരേ നിരയില്‍ മൂന്ന് യാത്രക്കാരെ വഹിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര പറയുന്നു. സിറ്റി 3000, സിറ്റി 3000 LX, സിറ്റി 3000 VXI എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ബൊലേറോ MaXX സിറ്റി 3000 ലഭ്യമാണ്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ബോള്‍ഡര്‍ കോണ്‍ട്രാസ്റ്റ് ഫിനിഷ്ഡ് ഗ്രില്‍, ട്വീക്ക് ചെയ്ത ബമ്പര്‍, കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പുകള്‍ എന്നിവ പോലുള്ള ചില നിര്‍ണായക ഡിസൈന്‍ ഘടകങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഡിസൈനിന്റെ കാര്യത്തില്‍, സിറ്റി 3000-ന് മുന്നില്‍ നിന്ന് ഒരു ബൊലേറോയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായ ടെലിമാറ്റിക്സ് ഫംഗ്ഷനുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പൂര്‍ണ്ണമായി ലോഡുചെയ്ത സിറ്റി 3000 പാക്കിംഗിനൊപ്പം ക്യാബിന്‍ രൂപകല്‍പ്പനയും പുതിയതാണ്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

കൂടാതെ, ഉയര്‍ന്ന വേരിയന്റിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ലഭിക്കുന്നു. വിപണിയില്‍ നിന്നുള്ള ഫീഡ്ബാക്കും പെര്‍സെപ്ഷനും അടിസ്ഥാനമാക്കിയാണ് പിക്ക്-അപ്പില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ലൈവ് വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് ട്രാക്കിംഗ്, റൂട്ട് പ്ലാനിംഗ്, ഫ്യൂവല്‍ ലോഗ്, ഡോക്യുമെന്റ് വാലറ്റ് തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പുതിയ iMaXX ടെലിമാറ്റിക്സ് സൊല്യൂഷന്റെ കോംപ്ലിമെന്ററിയായി 1 വര്‍ഷത്തെ സബ്സ്‌ക്രിപ്ഷനുമായാണ് MaXX വരുന്നത്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

സിറ്റി 3000-ന് 1300 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഭാഗികമായി 1700 mm വീതിയുള്ള കാര്‍ഗോ ബെഡ് - സെഗ്മെന്റിലെ ഏറ്റവും വീതിയുള്ളതാണെന്ന് നിര്‍മാതാക്കള്‍ അവതരണ വേളയില്‍ വ്യക്തമാക്കി.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

എഞ്ചിനിലേക്ക് വരുമ്പോള്‍, ബൊലേറോ MaXX-ലെ പിക്ക്-അപ്പ് ശ്രേണിയില്‍ നിന്നുള്ള 2.5-ലിറ്റര്‍ m2Di യൂണിറ്റാണ് ഇതിലും ഇടംപിടിക്കുന്നത്. ഈ യൂണിറ്റ് 65 bhp കരുത്തും 195 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

മുന്നിലും പിന്നിലും ലീഫ് സ്പ്രിംഗുകളാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. 20,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേളയുള്ള പിക്ക-അപ്പിന് 3 വര്‍ഷത്തെ 1 ലക്ഷം കിലോമീറ്റര്‍ വാറന്റി കവര്‍ സ്റ്റാന്‍ഡേര്‍ഡാണെന്നും മഹീന്ദ്ര വ്യക്തമാക്കി.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര തങ്ങളുടെ സ്മോള്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (SCV) സെഗ്മെന്റിലേക്ക് പുതിയ ജീത്തോ പ്ലസ് സിഎന്‍ജി ചാര്‍സൗ അവതരിപ്പിക്കുന്നത്. 5.26 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

വാണിജ്യ മേഖലയില്‍ മഹീന്ദ്ര, ഇലക്ട്രിക് മോഡലുകളെയും അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹന വിഭാഗത്തില്‍ അതിന്റെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ബൊലേറോ പിക്ക്-അപ്പിന്റെ ഇലക്ട്രിക് ടീസര്‍ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ടീസറിന്റെ സിലൗറ്റും ഡിസൈന്‍ സൂചനകളും പരിശോധിച്ചാല്‍, ഈ പുതിയ വാഹനം ബൊലേറോ പിക്ക്-അപ്പിന്റെ അതേ ഡിസൈന്‍ ഭാഷ തന്നെ പിന്തുടരുന്നതായി കാണാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പിക്ക്-അപ്പ് ട്രക്കുകളിലൊന്നാണ് മഹീന്ദ്ര ബൊലേറോ പിക്ക്-അപ്പ്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ടീസറിലെ ബ്ലൂ ഹൈലൈറ്റുകള്‍ സൂചിപ്പിക്കുന്നത് മഹീന്ദ്ര പിക്ക്-അപ്പ് ഇലക്ട്രിക് ലോഞ്ച് അടുത്തുതന്നെയാണെന്നാണ്. ഓഗസ്റ്റ് 15-ന് പുതിയ ഇലക്ട്രിക് കാര്‍ ശ്രേണി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

ചെറിയ ഡിസൈന്‍ ഹൈലൈറ്റുകള്‍ ഒഴികെ, മറ്റ് വിശദാംശങ്ങളോ വിവരങ്ങളോ ടീസറില്‍ കമ്പനി നല്‍കിയിട്ടില്ല. ബൊലേറോ പിക്ക്-അപ്പിന്റെ ഈ പുതിയ ഇലക്ട്രിക് പതിപ്പിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ബ്ലൂ ആക്സന്റുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bolero MaXX പിക്ക്-അപ്പ് സിറ്റി 3000 അവതരിപ്പിച്ച് Mahindra; വില 7.68 ലക്ഷം രൂപ

മൊത്തത്തിലുള്ള ഡിസൈന്‍ ഡീസല്‍-പവര്‍ ബൊലേറോ പിക്കപ്പിന്റെ നിലവിലെ പതിപ്പ് പോലെ തന്നെ നിലനിര്‍ത്തിയേക്കാം. ഈ പുതിയ ഇലക്ട്രിക് പതിപ്പിന് രണ്ട് സീറ്റുകളുള്ള അതേ സിംഗിള്‍-ക്യാബ് കോണ്‍ഫിഗറേഷനും, ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസിയും, നിലവില്‍ വില്‍പ്പനയിലുള്ള പതിപ്പിന്റെ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra launched new bolero maxx pik up city 3000 in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X