ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ ലോഞ്ചിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ വലിയ പ്രതീക്ഷയോടെയാണ് വാഹന വിപണി ഉറ്റുനോക്കുന്നത്. മഹീന്ദ്രയുടെ മുന്‍ 2 പ്രധാന ലോഞ്ചുകളായ പുതുതലമുറ ഥാര്‍, XUV700 എന്നിവയ്ക്ക് ലഭിച്ച സമാനമായ ആവേശം ഈ മോഡലിനും ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കും ഉള്ളത്.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

സ്‌കോര്‍പിയോ N-നൊപ്പം, വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നതും. നിലവിലെ പ്രതികരണം കാണുമ്പോള്‍, അത് വളരെ ശക്തമാണെന്ന് വേണം പറയാന്‍. എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റം ജൂണ്‍ 27-ന് നടക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ വാഹനത്തിന്റെ മീഡിയ ഡ്രൈവുകളും കമ്പനി പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ഇപ്പോഴിതാ വാഹനത്തിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി, സ്‌കോര്‍പിയോ N-ന്റെ പുതിയ വിവരങ്ങള്‍ പുറത്തുവരുകയാണ്. ഇതിനൊപ്പം തന്നെ, മഹീന്ദ്രയും വാഹനത്തിന്റെ ഔദ്യോഗിക ടീസറുകളും അപ്ഡേറ്റുകളും പങ്കിടുകയും ചെയ്യുന്നുണ്ട്. മഹീന്ദ്രയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് സ്‌കോര്‍പിയോ N-നൊപ്പം കമ്പനി അവതരിപ്പിക്കുന്ന എഞ്ചിന്‍ ഓപ്ഷനുകളും വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

പ്രതീക്ഷിച്ചതുപോലെ തന്നെ, പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ N വാഗ്ദാനം ചെയ്യും. രണ്ടും ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പമാകും ഇത് വിപണിയില്‍ എത്തുക.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ഇതുകൂടാതെ, പുതിയ സ്‌കോര്‍പിയോ 2WD, 4WD ഡ്രൈവ് സിസ്റ്റങ്ങള്‍ക്കൊപ്പം നല്‍കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പുതിയ സ്‌കോര്‍പിയോയുടെ ഡ്രൈവ് സിസ്റ്റം മഹീന്ദ്ര സ്ഥിരീകരിക്കുന്നത്.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

സ്‌കോര്‍പിയോ N-ന്റെ എല്ലാ 4WD വേരിയന്റുകളുടെയും പേരായിരിക്കും മഹീന്ദ്ര '4Xplor' എന്ന ട്രേഡ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. സ്‌കോര്‍പിയോ N-നെ മൊത്തം 28 വകഭേദങ്ങളില്‍ മഹീന്ദ്ര അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു, അവയില്‍ ഏകദേശം 6-8 എണ്ണം 4WD സിസ്റ്റത്തോടെയാകും അവതരിപ്പിക്കുക.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

മഹീന്ദ്രയില്‍ നിന്ന് 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറുകള്‍ എസ്‌യുവി പരീക്ഷിച്ചുനോക്കും. രണ്ട് എഞ്ചിനുകളും പുതിയ തലമുറ ഥാര്‍, XUV700 എന്നിവയ്ക്ക് കരുത്ത് പകരുന്നു. എന്നിരുന്നാലും, സ്‌കോര്‍പിയോ N-ന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഥാറിനേക്കാള്‍ കൂടുതലായിരിക്കും, എന്നാല്‍ XUV700-നേക്കാള്‍ കുറവായിരിക്കും.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ലോവര്‍ എന്‍ഡ് ഡീസല്‍ ട്രിമ്മുകള്‍ക്ക് 2.2 ലിറ്റര്‍ mHawk യൂണിറ്റ് 130 bhp കരുത്ത് പകരും, ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് 160 bhp പവര്‍ ഔട്ട്പുട്ടിനുള്ള കോണ്‍ഫിഗറേഷന്‍ ഉണ്ടായിരിക്കും. പെട്രോള്‍ യൂണിറ്റുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡായി 170 bhp ട്യൂണ്‍ ചെയ്ത എഞ്ചിന്‍ ലഭിക്കും.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടും. ചില മിഡ്-എന്‍ഡ് പെട്രോള്‍, ഡീസല്‍ ട്രിമ്മുകളില്‍ 4X4 ലഭ്യമാകും. സ്‌കോര്‍പിയോ N ഒരു ഫീച്ചര്‍ സമ്പന്നമായ മോഡലായിരിക്കും.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മഹീന്ദ്രയുടെ അഡ്രിനോക്സ് ടെക്-പാക്കോടുകൂടിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സോണി 3D സറൗണ്ട് സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ടോപ്പ് എന്‍ഡ് ട്രിമ്മുകള്‍ക്ക് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും അവസാന നിരയില്‍ ഫ്രണ്ട്-ഫെയിസിംഗ് സീറ്റുകളും ലഭിക്കും. ലോവര്‍ ട്രിമ്മുകള്‍ക്ക് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകള്‍ ലഭിക്കും. മൂന്നാം നിര സീറ്റുകള്‍ക്ക് 60:40 സ്പ്ലിറ്റ് ഫംഗ്ഷണാലിറ്റി ഉണ്ടായിരിക്കും, ഇത് ബൂട്ട് സ്‌പേസ് വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന ആവശ്യകതകള്‍ക്കും സഹായിക്കും.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

സുരക്ഷാ റേറ്റിംഗുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, യഥാര്‍ത്ഥ മഹീന്ദ്ര ഫാഷനില്‍, സ്‌കോര്‍പിയോ N 4/5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് അസിസ്റ്റ്, ഡ്രൈവര്‍ ഡ്രോസൈനസ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX സീറ്റ് മൗണ്ടുകള്‍, ESP ഉള്ള എബിഎസ് എന്നിവ ചില പ്രധാന സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

അവതരിപ്പിച്ച് കഴിഞ്ഞാല്‍, സ്‌കോര്‍പിയോ N അതിന്റെ മുന്‍ഗാമിയെപ്പോലെ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല, കാരണം സെഗ്മെന്റില്‍ ഫ്രെയിം എസ്‌യുകളില്‍ മറ്റ് ബോഡികളൊന്നുമില്ല.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

എന്നിരുന്നാലും, എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും, ഇത് ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി അല്‍കസാര്‍, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയുള്‍പ്പെടെ നിരവധി എസ്‌യുവികളോട് മത്സരിക്കും.

ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

ഏകദേശം 12 ലക്ഷം രൂപ മുതല്‍ വാഹനത്തിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra officially confirmed 2022 scorpio n engine options and more details
Story first published: Friday, June 17, 2022, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X