Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

2018 അവസാനത്തോടെയാണ് നിര്‍മാതാക്കളായ മഹീന്ദ്ര, ഫുള്‍-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് അള്‍ടുറാസ് G4 അവതരിപ്പിക്കുന്നത്. സാങ്യോങ് റെക്സ്റ്റണ്‍ G4 എന്ന മോഡലിന്റെ റീബാഡ്ജ് ചെയ്ത പതിപ്പായിരുന്നു ഇതെന്ന് വേണം പറയാന്‍.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

വിപണിയില്‍ എത്തിയ നാളില്‍ കാര്യമായ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് ആ വില്‍പ്പന നിലനിര്‍ത്തികൊണ്ടുപോകുന്നതില്‍ വാഹനം അമ്പേ പരാജയമായി മാറുകയായിരുന്നു. വാഹനം മികച്ചതായിരുന്നെങ്കിലും, വിപണിയില്‍ കാര്യമായ ഒരു ചലനം സൃഷ്ടിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചില്ലെന്ന് പറയുന്നതാകും ശരി.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

നിലവില്‍ വാഹനം പൂര്‍ണമായും ഫീച്ചര്‍ ലോഡഡായിട്ടുള്ള 4WD സംവിധാനത്തോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വേരിയന്റിന് വിപണിയില്‍ 31.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നതും. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ഇസൂസു MU-V എന്നി മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വാഹനത്തിന്റെ 4X4 വേരിയന്റ് നിര്‍ത്തലാക്കാനായി കമ്പനി ഒരുങ്ങുകയാണ്, പകരം അള്‍ടുറാസ് G4-യുടെ സെവന്‍ സീറ്ററിന്റെ 4X2 വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

ഇതിന് 30.67 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് നിലവിലെ വേരിയന്റിനെക്കാള്‍ ഏകദേശം 1.21 ലക്ഷം കുറവാണ്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

നേരത്തെ ഈ വേരിയന്റ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നെങ്കിലും, അന്ന് വില്‍പ്പന കുറവായതുകൊണ്ട് പ്രാരംഭ വേരിയന്റ് നിര്‍ത്തലാക്കി പകരം ടോപ്പ്-എന്‍ഡ് വേരിയന്റ് മാത്രമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ആ പഴയ 4X2 വേരിയന്റിന് 28.84 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

മുമ്പ്, 4×2 വേരിയന്റ് അതിന്റെ അടിസ്ഥാന കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തലാക്കപ്പെട്ട 4×4 ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ പോലെ ഒമ്പത് എയര്‍ബാഗുകള്‍, സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഒക്കെ നല്‍കിയാകും തിരികെ എത്തിക്കുക. അതുകൊണ്ട് തന്നെയാണ് വില ഉയരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

മഹീന്ദ്രയുടെ സമീപകാല ലോഞ്ചുകളായ സ്‌കോര്‍പിയോ N, XUV700 എന്നിവ വില്‍പ്പന ചാര്‍ട്ടുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സമീപഭാവിയില്‍ ബ്രാന്‍ഡ് അതിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നോക്കുകയാണ്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

വരാനിരിക്കുന്ന 5 ഡോര്‍ മാരുതി സുസുക്കി ജിംനിയോട് മത്സരിക്കുന്നതിനായി ഥാറിന്റെ 5 ഡോര്‍ പതിപ്പ് ജനുവരിയില്‍ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

മഹീന്ദ്ര അള്‍ടുറാസ് G4, CKD റൂട്ട് വഴിയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതിന് 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്തേകുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

ഇത് 4,000 rpm-ല്‍ 178 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 1,600-2,600 rpm-ല്‍ 420 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ഏഴ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മാത്രമാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

18 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ഏഴ് ഇഞ്ച് നിറമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ക്രമീകരിക്കാവുന്നവ ഹെഡ്റെസ്റ്റുകള്‍, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് മഹീന്ദ്ര അള്‍ടുറാസ് G4-യുടെ പ്രധാന സവിശേഷതകള്‍.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

അളവുകളുടെ കാര്യത്തില്‍, മഹീന്ദ്ര അള്‍ടുറാസ് G4-ന് 4,850 mm നീളവും 1,960 mm വീതിയും 1,845 mm ഉയരവും 2,865 mm വീല്‍ബേസും ഉണ്ട്. ചില ക്രോം ഘടകങ്ങളുള്ള വലിയ 7-സ്ലാറ്റ് പിയാനോ-ബ്ലാക്ക് ഗ്രില്‍ എസ്‌യുവിക്ക് ലഭിക്കുന്നത് തുടരുന്നു.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

മികച്ച പ്രകാശത്തിനായി, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും കാറിന്റെ സവിശേഷതയാണ്. ഔട്ട്ഗോയിംഗ് മോഡലിനെപ്പോലെ, അപ്ഡേറ്റ് ചെയ്ത എത്തുന്ന അള്‍ടുറസ് G4 മോഡലും സവിശേഷതകളില്‍ നിറഞ്ഞിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

എന്‍ട്രി ലെവല്‍ 2WD പതിപ്പിന് നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് വിംഗ് മിററുകള്‍, ഒരു ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ ചുരുക്കം ചില ഫീച്ചറുകളാണ് നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ പുതുക്കി എത്തുമ്പോള്‍ ഇതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

അള്‍ടുറാസ് G4 മോഡലിന്റെ 4WD-ന് 360-ഡിഗ്രി ക്യാമറ, ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ കിറ്റുകള്‍ ലഭിക്കുന്നു.

Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

സുരക്ഷാ ഫീച്ചറുകളിലേക്ക് വരുമ്പോള്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഹില്‍-ഡിസന്റ് കണ്‍ട്രോള്‍ (HDC), ആക്ടീവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra planning to discontinue alturas g4 4 4 variant will launch new 4x2 variant soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X