ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

XUV700, ഥാർ എന്നീ മുൻനിര എസ്‌യുവികളെ വീണ്ടും തിരികെവിളിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത്തവണ ഡീസൽ വേരിയന്റുകളായ XUV700, ഥാറിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ എന്നീ പതിപ്പുകളെയാണ് കമ്പനി ഇപ്പോൾ തിരിച്ചെത്തിക്കാൻ അറിയിച്ചിരിക്കുന്നത്.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

ഥാർ ഡീസലിൽ ടർബോചാർജർ ആക്യുവേറ്റർ ലിങ്ക്, ഓട്ടോ ടെൻഷനർ, ബെൽറ്റ് എന്നിവ പരിശോധിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് തിരിച്ചുവിളിയുടെ പ്രധാന ലക്ഷ്യമെന്ന് മഹീന്ദ്ര പറയുന്നു. അതേസമയം എസ്‌യുവിയുടെ പെട്രോളിൽ, ഓട്ടോ ടെൻഷനറും ബെൽറ്റും പരിശോധിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് തിരിച്ചുവിളിയുടെ ലക്ഷ്യം.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

XUV700 എസ്‌യുവിയുടെ ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റുകളിൽ ടർബോചാർജർ ആക്യുവേറ്റർ ലിങ്കേജ് പരിശോധിച്ച് മാറ്റിസ്ഥാപിക്കാനാണ് മഹീന്ദ്ര ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ എല്ലാ തകരാറുകളും കമ്പനി സൗജന്യമായി പരിഹരിക്കുമെന്നതും ശ്രദ്ധേയമാണ്.

MOST READ: Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

മഹീന്ദ്ര ഥാർ, XUV700 ഡീസൽ ഉടമകൾ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അവരുടെ വാഹനങ്ങൾ ഏറ്റവും പുതിയ തിരിച്ചുവിളിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും. ഇതിനായി VIN വിവരങ്ങൾ നൽകിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

ഇതിനു പകരമായി XUV700, ഥാർ ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ ഏറ്റവും പുതിയ തിരിച്ചുവിളിയുടെ ഭാഗമാണോയെന്ന് പരിശോധിക്കാൻ അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പുകളുമായി ബന്ധപ്പെടാം. കഴിഞ്ഞ രണ്ട് വർഷങ്ങളായി മഹീന്ദ്ര ഥാറിനും XUV700 എസ്‌യുവിക്കും വേണ്ടി നിരവധി തിരിച്ചുവിളികൾ പ്രഖ്യാപിച്ചിരുന്നു.

MOST READ: വെള്ളക്കെട്ടൊന്നും സീനില്ല ബ്രോ... ഏറ്റവും മികച്ച വാട്ടർ വേഡിംഗ് ശേഷിയുള്ള കാറുകൾ ഇതാ

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

രണ്ട് എസ്‌യുവികളും മഹീന്ദ്രയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള മോഡലുകളിൽ ഒന്നാണ്. കൂടാതെ ഇവയുടെ നിർദ്ദിഷ്ട വേരിയന്റുകളുടെ കാര്യത്തിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ബുക്കിംഗ് കാലയളവുമുണ്ട്. കൊറോണ വൈറസ് മഹാമാരിക്കാലത്ത് 2020-ൽ അവതരിപ്പിച്ച ഥാർ വൻ ഹിറ്റായിരുന്നു.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഒരു ലക്ഷത്തിലധികം യൂണിറ്റ് പുതിയ ഥാർ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഓഫ്-റോഡറിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ഇതിൽ 2.2 ലിറ്റർ 4 സിലിണ്ടർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിനാണ് ആദ്യത്തേത്.

MOST READ: ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

ഇത് പരമാവധി 130 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മറുവശത്ത് 2.0 ലിറ്റർ 4 സിലിണ്ടർ എംസ്റ്റാലിയൻ ടർബോ പെട്രോൾ യൂണിറ്റ് 150 bhp പവറിൽ പരമാവധി 320 Nm torque വരെ നൽകും. രണ്ട് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി ലോ-ഹൈ റേഞ്ചുള്ള ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസ് ലഭിക്കും.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആണെങ്കിലും രണ്ട് ഓപ്ഷനിലും ഒരു 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാനാവും എന്നതും ശ്രദ്ധേയമാണ്.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

ഹാർഡ്-ടോപ്പ്, കൺവേർട്ടിബിൾ സോഫ്‌റ്റ്-ടോപ്പ് ബോഡി സ്‌റ്റൈലുകളാണ് ഥാർ വാഗ്ദാനം ചെയ്യുന്നത്. മറ്റൊരു എസ്‌യുവിയും അതിന്റെ വിലയിൽ വാഗ്ദാനം ചെയ്യാത്ത ഹൈലൈറ്റാണ് ഇത്. മുൻതലമുറയിൽ തീർത്തും പരുക്കൻ ശൈലിയാണ് പിന്തുടർന്നതെങ്കിലും തലമുറ മാറ്റത്തോടെ ലൈഫ് സ്റ്റൈൽ സെറ്റപ്പിലേക്ക് മാറാൻ ഥാറിന് സാധിച്ചു.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

എവിടേയും പോകാൻ കഴിവുള്ള എസ്‌യുവി ആഗ്രഹിക്കുന്നവരെയാണ് പ്രധാനമായും എസ്‌യുവി ലക്ഷ്യമിടുന്നത്. അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന ഥാറിന്റെ 5 ഡോർ, 5 സീറ്റ് പതിപ്പിന്റെ പണിപ്പുരയിലാണ് മഹീന്ദ്രയിപ്പോൾ. വരാനിരിക്കുന്ന 5 ഡോർ മോഡലിനെ 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

XUV500 മോഡലിന്റെ പുതുതലമുറ പതിപ്പായാണ് XUV700 കഴിഞ്ഞ വർഷം പുറത്തിറക്കിയത്. 5 സീറ്റർ 7 സീറ്റർ ഓപ്ഷനുകളിൽ ലഭ്യമായ പ്രീമിയം എസ്‌യുവി മഹീന്ദ്രയുടെ മുഖഛായ തന്നെ മാറ്റിയെന്നു പറയാം.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

വാഹനത്തിന്റെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ഇപ്പോഴും പൂർത്തികരിക്കാനുണ്ടെന്നാണ് കമ്പനി പറയുന്നത്. ഥാറിനെ പോലെ, XUV700 ന് പെട്രോൾ, ഡീസൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-ഓട്ടോമാറ്റിക് സജ്ജീകരണങ്ങളോടെയാണ് വരുന്നത്.

ചില തകരാറുകളുണ്ടേ... XUV700, Thar എസ്‌യുവികൾ വീണ്ടും തിരികെവിളിച്ച് Mahindra

മികച്ച ഹാൻഡ്‌ലിങ്ങിനും ആഡംബരത്തിനും കുറ്റമറ്റ സുരക്ഷയ്ക്കും ഉയർന്ന പ്രശംസ ലഭിച്ച ഒരു മോണോകോക്ക് ബോഡി വാഹനമാണിത്. വാസ്തവത്തിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) മറ്റ് സെഗ്‌മെന്റിലെ മുൻനിര സുരക്ഷാ സവിശേഷതകളും അവതരിപ്പിക്കുന്ന ആദ്യത്തെ സ്വദേശീയ ഇന്ത്യൻ കാറാണ് XUV700.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra recalled the xuv700 and thar suvs for turbocharger issues details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X