Just In
- 54 min ago
Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda
- 3 hrs ago
ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata
- 3 hrs ago
വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു
- 4 hrs ago
Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്സസറികളുമുണ്ടേ
Don't Miss
- News
ആരുമറിയാതെ ഗ്രൂപ്പില്‍ നിന്ന് പുറത്തുചാടാം; ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണില്ല; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്
- Sports
T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!
- Movies
'സെക്സിയാണ് പക്ഷെ എന്റെ ടൈപ്പ് അല്ല'; സൂര്യയെക്കുറിച്ച് തൃഷ പറഞ്ഞത്
- Finance
ചില്ലറകൾ ലക്ഷങ്ങളാകും; മാസം 238 രൂപ നിക്ഷേപിച്ച് 54 ലക്ഷം നേടാം; പദ്ധതിക്ക് സർക്കാർ ഗ്യാരണ്ടി
- Technology
ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
- Lifestyle
മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍
- Travel
കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ
Mahindra Scorpio N ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് അറിയാം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കോർപിയോ N എന്നറിയപ്പെടുന്ന സ്കോർപിയോയുടെ പുതിയ തലമുറ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. എസ്‌യുവിയുടെ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകളുടെ വിലകൾ കമ്പനി പ്രഖ്യാപിച്ചപ്പോൾ സെഗ്മെന്റിലെ മറ്റ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളൊക്കെ ഒന്നു ഞെട്ടിയിട്ടുണ്ടാവും.

11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോർപിയോ N പതിപ്പിന്റെ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം എസ്‌യുവിയുടെ ആറ് സീറ്റർ, ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് മഹീന്ദ്ര പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുത്തൻ സ്കോർപിയോ N മോഡലിനായുള്ള ബുക്കിംഗുകൾ ജൂലൈ 30 മുതൽ ആരംഭിക്കും. നിലവിലെ വിലകൾ (ഓട്ടോമാറ്റിക്, 4WD എന്നിവയുൾപ്പെടെ) ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ബാധകമാകൂ. അതിനുശേഷം എസ്‌യുവിയുടെ വില കമ്പനി വർധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിനായുള്ള ടെസ്റ്റ് ഡ്രൈവുകൾ ജൂലൈ 5 മുതൽ ആരംഭിക്കാനുമാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്.
MOST READ: സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

അതേസമയം ഡെലിവറികൾ ഉത്സവ സീസണിൽ ആരംഭിക്കും. അതായത് ഒക്‌ടോബർ നവംബർ മാസത്തോടെ. എസ്‌യുവി ഇതിനകം ഡീലർഷിപ്പുകളിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. സ്കോർപിയോ N പതിപ്പിന്റെ ബുക്കിംഗ് ജൂലൈ 30 രാവിലെ 11 മുതൽ ഓൺലൈനായും ഓഫ്‌ലൈനായുമാണ് തുടങ്ങുന്നത്.

ആഡ് ടു കാർട്ട് ഓപ്‌ഷൻ ജൂലൈ 5 മുതൽ ആരംഭിക്കും. എസ്‌യുവി വാങ്ങുന്നവർക്ക് അവരുടെ ബുക്കിംഗുകൾ ഭേദഗതി ചെയ്യാൻ രണ്ടാഴ്ച്ചത്തെ സമയവും മഹീന്ദ്ര അനുവദിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ ഉപഭോക്താക്കൾക്ക് വേരിയന്റുകളോ നിറങ്ങളോ എഞ്ചിൻ ഓപ്ഷനോ മാറ്റാനാകും.
MOST READ: Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡല്‍ സ്കോർപിയോ N പെട്രോൾ, ഡീസൽ എഞ്ചിനുകളിലായി ഒമ്പതു വകഭേദങ്ങളിലാണ് ലഭ്യമാവുക. 203 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 132 bhp അല്ലെങ്കിൽ 175 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ട്യൂണിലുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിയിൽ മഹീന്ദ്ര പരിചയപ്പെടുത്തുന്നത്.

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കൊപ്പം സ്കോർപിയോ N തെരഞ്ഞെടുക്കാം. വാഹനത്തിന്റെ ഡീസൽ വേരിയന്റുകൾക്ക് ഓപ്ഷണൽ ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD, ലോ-റേഞ്ച് ഗിയർബോക്‌സ്, ഫ്രണ്ട് ലോക്ക് ബ്രേക്കിംഗ് ഡിഫറൻഷ്യൽ, റിയർ മെക്കാനിക്കൽ ഡിഫറൻഷ്യൽ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ എന്നിവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.
MOST READ: വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

തലമുറ മാറ്റത്തിലൂടെ സ്കോർപിയോ N എന്നത്തേക്കാളും കൂടുതൽ ഫീച്ചർ-സമ്പന്നമായി മാറിയെന്നു നിസംശയം പറയാം. ഇലക്‌ട്രിക് സൺറൂഫ്, ഡ്യുവൽ സോൺ എസി, ക്രൂയിസ് കൺട്രോൾ, ഇൻ-ബിൽറ്റ് അലക്‌സയും കണക്‌റ്റഡ് കാർ ടെക്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് എന്നിവയെല്ലാം എസ്‌യുവിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കൂടാതെ വയർലെസ് ചാർജിംഗ്, . 17.78 സെന്റിമീറ്റർ ഡിജിറ്റൽ MID ഡിസ്പ്ലേയും സ്പോർട്ടിയായ സ്റ്റിയറിംഗ് വീലും അകത്തളത്തെ ആകർഷണം വർധിപ്പിക്കുന്നു. ആറ് എയർബാഗുകൾ, ESC, ഫ്രണ്ട്, പിൻ പാർക്കിംഗ് ക്യാമറ, ടിപിഎംഎസ് തുടങ്ങിയ ആധുനിക സവിശേഷതകളും സ്കോർപിയോ N പതിപ്പിന്റെ പ്രത്യേകതകളാണ്.
MOST READ: ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

പഴയ മോഡലിനെക്കാൾ 206 മില്ലീമീറ്റർ നീളവും 97 മില്ലീമീറ്റർ വീതിയുമുണ്ടെങ്കിലും ഉയരം 125 മില്ലീമീറ്റർ കുറവാണ്. വീൽബേസ് 70 മില്ലീമീറ്റർ ഉയർന്നിട്ടുണ്ടെന്നതും പുതുതലമുറയുടെ സവിശേഷതയാണ്. ഡാസ്‌ലിങ് സിൽവർ, ഡീപ് ഫോറസ്റ്റ്, ഗ്രാൻഡ് കാന്യോൺ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, റോയൽ ഗോൾഡ് എന്നിങ്ങനെ വ്യത്യസ്ത കളർ ഓപ്ഷനുകളിലും സ്കോർപിയോ N സ്വന്തമാക്കാം.

ഹ്യുണ്ടായി ക്രെറ്റ/അൽകാസർ, ടാറ്റ ഹാരിയർ/സഫാരി, ടൊയോട്ട ഫോർച്യൂണർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയുൾപ്പെടെ നിരവധി മോഡലുകളോടാണ് പുതിയ സ്കോർപിയോ N മത്സരിക്കുന്നത്. കുറഞ്ഞ ബജറ്റിൽ മൂന്നുവരി എസ്‌യുവി തെരയുന്നവർക്കുള്ള മറ്റൊരു ഓപ്ഷനായി വാഹനം മാറും.