എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

മഹീന്ദ്ര സ്കോർപിയോ-N ഡെലിവറി ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഉപഭോക്താക്കൾക്ക് വാഹനത്തിൽ നിന്ന് ഒട്ടനവധി പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിരിക്കുകയാണ്.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഡെലിവറിക്ക് ശേഷം ഒരു ദിവസം കഴിഞ്ഞ് ബ്രാൻഡ്-ന്യൂ സ്കോർപിയോ-N -ന് ക്ലച്ച് തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, ചൂട് ഓവർഹീറ്റിംഗിന്റെ പ്രശ്നം മറ്റൊരു ഉടമ പങ്കുവെച്ചിരിക്കുകയാണ്.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

അൻഷുമാൻ ബിഷ്‌ണോയി എന്ന ഉപഭോക്താവാണ് ഈ പ്രശ്നം ഉന്നയിച്ചത്, പുതിയ മഹീന്ദ്ര സ്കോർപിയോ-N അമിതമായി ചൂടാകുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. വാഹനം അമിതമായി ചൂടായെന്നും കൂളന്റ് വറ്റിപ്പോയി എന്നും ഇൻസ്റ്റാഗ്രാം പോസ്റ്റ് പറയുന്നു. ഇത് ഹോസിലെ ചോർച്ച മൂലമാകാം, പക്ഷേ പ്രശ്നങ്ങൾ അതിനേക്കാൾ വളരെ ആഴത്തിലുള്ളതായി തോന്നുന്നു.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

എസി ഓണാക്കി അഞ്ച് മിനിറ്റ് കാർ ഐഡിളായി പാർക്ക് ചെയ്തിരുന്നപ്പോൾ ഓവർ ഹീറ്റിംഗ് വാർണിംഗ് കാറിന്റെ ഡിസ്പ്ലേയിൽ കാണിക്കാൻ തുടങ്ങിയെന്നും ബിഷ്‌ണോയ് സ്കോർപിയോ-N -ന്റെ മറ്റൊരു പോസ്റ്റിൽ പങ്കിട്ടു.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

കുശ്ഗന്ധി എന്ന മറ്റൊരു കസ്റ്റമർ 1,000 കിലോമീറ്ററിന് പിന്നിട്ട് കഴിഞ്ഞ് ചെയ്യുന്ന കാറിന്റെ ആദ്യ സർവീസിന് ശേഷമുള്ള പ്രശ്‌നങ്ങളുടെ ഒരു ലിസ്റ്റും പങ്കിട്ടു. നിരവധി മെക്കാനിക്കൽ ചെക്കപ്പുകൾ ചെയ്തതിനാൽ മഹീന്ദ്ര സെന്റർ ആദ്യ സർവീസിന് വളരെ സമയമെടുത്തതായി പോസ്റ്റിൽ പറയുന്നു. ഉടമയ്ക്ക് കാർ ലഭിച്ചതോടെ ഹിൽ ഹോൾഡ് ഫെയില്യറിന്റെ വാർണിംഗ് ലഭിച്ചു. ഉടമ വാഹനം റീസ്റ്റാർട്ട് ചെയ്തതിന് ശേഷം വാർണിംഗ് ലൈറ്റ് അപ്രത്യക്ഷമായി.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

കസ്റ്റമർ കാർ ഉയർത്തിയപ്പോൾ, മുൻവശത്തെ ലെഫ്റ്റ് ആമിന് പൊട്ടലുള്ളതായും ഗ്രീസ് മുഴുവനായും ലീക്കായതായും കണ്ടെത്തി. റബ്ബർ പാർട് സർവീസ് സെന്ററിൽ ലഭ്യമല്ലാത്തതിനാൽ അവർ അത് മറ്റൊരു സർവീസ് സെന്ററിൽ നിന്ന് വാങ്ങി വാറന്റി പ്രകാരം മാറ്റി നൽകി.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

കൂടുതൽ പരിശോധനയിൽ, ട്രാൻസ്മിഷൻ ഗാസ്കറ്റ് പേസ്റ്റ് ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും ലീക്ക് ചെയ്യുന്നതായും കണ്ടെത്തി. ട്രാൻസ്മിഷൻ ഓയിലും ശിപാർശ ചെയ്തതിനേക്കാൾ താഴ്ന്ന നിലയിലായിരുന്നു എന്നും വ്യക്തമായി.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

സർവീസ് സെന്റർ അധികൃതർ തന്റെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിച്ചെങ്കിലും കാറിന്റെ ഗുണനിലവാരം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് ഉടമ പറഞ്ഞു.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്ര സ്കോർപിയോ-N ഉടമ ശിഖ ശ്രീവാസ്തവ തന്റെ കാറിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ കാർ ഓടിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നും പോസ്റ്റിൽ പറയുന്നു.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

ക്ലച്ചും ഗിയറും കുടുങ്ങി പ്രവർത്തനം നിലച്ചു. ക്ലച്ച് പെഡൽ ഫ്ലോറിലേക്ക് താഴ്ന്നു. ക്ലച്ച് പെഡൽ താൻ കാൽ കൊണ്ട് എങ്ങനെ പുറത്തേക്ക് വലിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോയും അവർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

ഇവിടെ ഹൈഡ്രോളിക് പ്രഷറിന്റെ പ്രശ്നമാകാനാണ് സാധ്യത. ക്ലച്ചിന്റെ സ്ലേവ് സിലിണ്ടർ ലീക്ക് ആയി പ്രഷർ നഷ്ടപ്പെട്ടേക്കാം. ക്ലച്ച് പൂർണ്ണമായി എൻഗേജ് ആവാത്തതിനാൽ ഗിയറും സ്റ്റക്കായി. ചിലപ്പോൾ ഇത് മറ്റേതെങ്കിലും തകരാറും ആയേക്കാം. എന്നിരുന്നാലും, അതിനുശേഷം ശിഖ ഇതേക്കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റ് നൽകിയിട്ടില്ല.

എന്ത് വിധിയിത്? വല്ലാത്ത ചതി ഇത്! ഓർക്കാപ്പുറത്ത് Scorpio-N -ന്റെ പിന്നീന്ന് ഒരു അടിയിത്

വളരെയധികം പാരമ്പര്യത്തോടും പ്രതീക്ഷയോടും വിശ്വാസത്തോടും കൂടെ ഇന്ത്യൻ വിപണിയിൽ എത്തിയ വാഹനമാണ് സ്കോർപിയോ-N. അതിനാൽ തന്നെ വാഹനത്തെക്കുറിച്ച് ഉയരുന്ന ഈ പ്രശ്നങ്ങൾ ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചേക്കാം. എന്നാൽ അത്തരം ഒരു ഇമേജ് ഉണ്ടാവും മുമ്പ് തന്നെ മഹീന്ദ്ര ഇതിനായിട്ടുള്ള വിശദ്ധീകരണവും പോംവഴിയും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra scorpio n customers reports various problems including over heating issues
Story first published: Thursday, October 6, 2022, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X